Follow KVARTHA on Google news Follow Us!
ad

Police Booked | ഘോഷയാത്രയ്ക്കിടെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പോസ്റ്ററുകള്‍ പതിച്ചെന്ന് ആരോപണം; 4 പേര്‍ക്കെതിരെ കേസ്

'മതവികാരം വ്രണപ്പെടുത്തി' Maharashtra, Police Booked, Aurangzeb Posters
അഹ് മദ് നഗര്‍: (www.kvartha.com) ഘോഷയാത്രയ്ക്കിടെ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബിന്റെ പോസ്റ്ററുകള്‍ പതിച്ചെന്ന് ആരോപിച്ച് നാല് പേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. മഹാരാഷ്ട്രയിലെ അഹമ്മദ്നഗര്‍ ജില്ലയില്‍ ഫകീര്‍വാഡ ഏരിയയില്‍ ഞായറാഴ്ച രാവിലെ ഒമ്പത് മണിയോടെയാണ് സംഭവം. 

പൊലീസ് പറയുന്നത്: സംഗീതത്തിന്റെ നൃത്തത്തിന്റെയും അകമ്പടിയില്‍ പുരോഗമിക്കുകയായിരുന്ന ഷോഷയാത്രയില്‍ ചിലര്‍ ഔറംഗസേബിനെക്കുറിച്ചുള്ള പോസ്റ്ററുകള്‍ ഉയര്‍ത്തുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നതടക്കം കുറ്റങ്ങല്‍ ചുമത്തിയാണ് കേസെടുത്തത്.

Maharashtra, News, National, Case, Police, Booked, Case Against 4 Maharashtra Men Over Aurangzeb Posters.

അതേസമയം ഇത്തരം പ്രവൃത്തികള്‍ക്ക് മാപ്പില്ലെന്നും ഇത് അനുവദിക്കാനാകില്ലെന്നും മഹാരാഷ്ട്ര ഡെപ്യൂടി മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു. ഈ രാജ്യത്തും സംസ്ഥാനത്തും നമ്മുടെ ആരാധ്യപുരുഷര്‍ ഛത്രപതി ശിവജിയും ഛത്രപതി സംഭജി മഹാരാജുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
   
Keywords: Maharashtra, News, National, Case, Police, Booked, Case Against 4 Maharashtra Men Over Aurangzeb Posters.

Post a Comment