Follow KVARTHA on Google news Follow Us!
ad

Criticized | ഹര്‍ജി പ്രശസ്തിക്ക് വേണ്ടി മാത്രം; ഒറ്റയാന്‍ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട റെബേക ജോസഫിന് മദ്രാസ് ഹൈകോടതിയുടെ വിമര്‍ശനം

അടിയന്തരമായി കേസ് പരിഗണിക്കണമെന്ന ആവശ്യവും തള്ളി Madras High Court, Arikomban, Criticized, RabeKa Joseph, Kerala News, മലയാളം-വാർത്തകൾ
ചെന്നൈ: (www.kvartha.com) ഒറ്റയാന്‍ അരിക്കൊമ്പനെ കേരളത്തിന് കൈമാറണമെന്ന് ആവശ്യപ്പെട്ട് ഹര്‍ജി നല്‍കിയ കൊച്ചി സ്വദേശി റെബേക ജോസഫിന് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ചിന്റെ വിമര്‍ശനം. ആനയെ കൊണ്ടുപോയി അവിടെയും ഇവിടെയും വിടണമെന്ന് പറയാനാകില്ലെന്നും ഹര്‍ജി പ്രശസ്തിക്കു വേണ്ടി മാത്രമാണെന്നുമായിരുന്നു കോടതിയുടെ വിമര്‍ശനം. അടിയന്തരമായി കേസ് പരിഗണിക്കണമെന്ന ആവശ്യവും കോടതി തള്ളി.

റെബേകയുടെ ഹര്‍ജിയില്‍, കഴിഞ്ഞ ദിവസം അരിക്കൊമ്പനെ തുറന്നുവിടുന്നത് കോടതി ആദ്യം തടഞ്ഞിരുന്നു. തുടര്‍ന്ന് കളക്കാട് മുണ്ടന്‍തുറൈ കടുവസങ്കേതത്തിലേക്ക് പൊതുജനങ്ങള്‍ക്കു ശല്യമുണ്ടാകാത്തവിധം മാറ്റുമെന്ന് തമിഴ്‌നാട് സര്‍കാര്‍ അറിയിച്ചതോടെയാണ് ആനയെ തുറന്നുവിടാന്‍ കോടതി അനുവദിച്ചത്.

ആനയെ മതികെട്ടാന്‍ചോല മേഖലയില്‍ വിടണമെന്നാവശ്യപ്പെട്ടിയിരുന്നു റെബേക ജോസഫ് ഹര്‍ജി നല്‍കിയത്. ഈ ഹര്‍ജിയിലാണ് അരിക്കൊമ്പനെ തുറന്നുവിടുന്നത് മദ്രാസ് ഹൈകോടതിയുടെ മധുര ബെഞ്ച് ആദ്യം തടഞ്ഞത്. അരിക്കൊമ്പനെ തിരുനെല്‍വേലിയില്‍ തുറന്നുവിടരുതെന്നും കേരളത്തിന് കൈമാറണമെന്നുമാണ് ഹരജിയിലെ ആവശ്യം. ആനയുടെ പരുക്ക് ചികിത്സിക്കാന്‍ പ്രത്യേക മെഡികല്‍ സംഘത്തെ നിയോഗിക്കണമെന്നും ആവശ്യപ്പെട്ടു.

എന്നാല്‍, തങ്ങള്‍ സാങ്കേതിക വിദഗ്ധരല്ല, ഇക്കാര്യം ഫോറസ്റ്റ് ബെഞ്ച് കേള്‍ക്കട്ടെയെന്ന് കോടതി പറഞ്ഞു. ലക്ഷങ്ങള്‍ മുടക്കിയാണ് തമിഴ്‌നാട് സര്‍കാര്‍ ആനയെ പിടികൂടിയത്. ആനയെ എവിടെ കൊണ്ടുപോയി വിടണമെന്ന് കോടതിക്ക് പറയാനാവില്ല. പശ്ചിമഘട്ടവും മറ്റ് വനപ്രശ്നങ്ങളുമായി ബന്ധപ്പെട്ട ഒരു കൂട്ടം കേസുകള്‍ ഫോറസ്റ്റ് ബെഞ്ച് കൈകാര്യം ചെയ്യുന്നതിനാല്‍ ആ ബെഞ്ച് അരിക്കൊമ്പന്‍ ഹര്‍ജി പരിഗണിക്കുന്നതാണ് നല്ലതെന്ന് കോടതി ചൂണ്ടിക്കാട്ടി. ആനയെ കേരളത്തിന് കൈമാറണമെന്നാവശ്യപ്പെട്ട് തേനി സ്വദേശിയായ അഭിഭാഷകന്‍ ഗോപാല്‍ നല്‍കിയ ഹര്‍ജിയും കഴിഞ്ഞദിവസം കോടതിയുടെ പരിഗണനയ്‌ക്കെത്തിയിരുന്നു.

ജനവാസമേഖലയിലിറങ്ങി പരിഭ്രാന്ത്രിയുണ്ടാക്കിയതിനെ തുടര്‍ന്ന് കമ്പത്തിനു സമീപം കഴിഞ്ഞദിവസം പുലര്‍ചെ ഒരുമണിയോടാണ് തമിഴ്‌നാട് വനംവകുപ്പ് അരിക്കൊമ്പനെ മയക്കുവെടിവച്ചത്. കാട്ടാനയെ വൈകിട്ടോടെ തിരുനെല്‍വേലി അംബാസമുദ്രത്തിലെ കളക്കാട് മുണ്ടന്‍തുറൈ കടുവസങ്കേതത്തിലെത്തിച്ചു.

ആനയുടെ ആരോഗ്യസ്ഥിതി തൃപ്തികരമെന്ന് കണ്ടതിനെ തുടര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ആനയെ തുറന്നു വിട്ടത്. ആനയെ തുറന്നുവിട്ട കാര്യം തമിഴ്‌നാട് കേരള വനംവകുപ്പിനെ അറിയിച്ചു. മണിമുത്താറില്‍ നിന്ന് ഏഴുമണിക്കൂറോളം വനപാതയില്‍ കൂടി സഞ്ചരിച്ചാണ് അരിക്കൊമ്പനെ അപ്പര്‍ കോതയാര്‍ മുത്തുക്കുളി വനത്തിലെത്തിച്ചത്.

കാലിലും തുമ്പിക്കയ്യിലും ഏറ്റ പരുക്കുകളും മറ്റ് ആരോഗ്യസ്ഥിതിയും കണക്കിലെടുത്ത് പുലര്‍ചെവരെ ആനിമല്‍ ആംബുലന്‍സില്‍ തന്നെ നിര്‍ത്തിയത്. തുടര്‍ന്നാണ് രാവിലെ അരിക്കൊമ്പനെ സ്വതന്ത്രനാക്കിയത് ആനയെ തുറന്നുവിട്ട കാര്യം തമിഴ്‌നാട് വനം വകുപ്പ് ഔദ്യോഗികമായി കേരള വനം വകുപ്പിലെ ഉദ്യോഗസ്ഥരെ അറിയിച്ചു.

Arikomban Issue: Madurai bench of Madras High Court criticized Kochi native Rabeka Joseph, Chennai, News, Trending, Criticized, Arikomban, Petition, Rabeka Joseph, Madras High Court, Kerala

തുറന്നു വിട്ടെങ്കിലും ആന ഇപ്പോഴും മുത്തുക്കുളി വനമേഖലയില്‍ തന്നെയാണ് നില്‍ക്കുന്നത്. വൈദ്യ സംഘമടക്കം അറുപതോളം ഉദ്യോഗസ്ഥര്‍ ആനയെ നിരീക്ഷിക്കുന്നുണ്ട്. പുതിയ ആവാസ വ്യവസ്ഥയുമായി ആന പൊരുത്തപ്പെട്ടെന്ന് ബോധ്യമായാല്‍ ഉദ്യോഗസ്ഥര്‍ കാടിറങ്ങും.

Keywords: Arikomban Issue: Madurai bench of Madras High Court criticized Kochi native Rabeka Joseph, Chennai, News, Trending, Criticized, Arikomban, Petition, Rabeka Joseph, Madras High Court, Kerala. 

Post a Comment