Follow KVARTHA on Google news Follow Us!
ad

Bajrang Sena | മധ്യപ്രദേശിൽ രാഷ്ട്രീയ അത്ഭുതം; തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേന കോൺഗ്രസിൽ ലയിച്ചു; തിരഞ്ഞെടുപ്പിൽ ബിജെപി സർകാരിനെ താഴെയിറക്കുമെന്ന് പ്രഖ്യാപനം; രാഷ്ട്രീയ മാറ്റം സംസ്ഥാനത്ത് നിയമസഭാ പോരിന് മാസങ്ങൾ മാത്രം ശേഷിക്കെ

മുതിർന്ന ബിജെപി നേതാവ് കൂടിയാണ് കൺവീനർ Bajrang Sena, Congress, Madhya Pradesh, BJP, രാഷ്ട്രീയ വാർത്തകൾ
ഭോപ്പാൽ: (www.kvartha.com) മധ്യപ്രദേശിൽ നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ രാഷ്ട്രീയ വൃത്തങ്ങളിൽ അത്ഭുതം പകർന്ന് തീവ്ര ഹിന്ദുത്വ സംഘടനയായ ബജ്‌റംഗ് സേന (BS) കോൺഗ്രസിൽ ലയിച്ചു. ജനവിധിയെ വഞ്ചിച്ച് സംസ്ഥാനത്ത് ബിജെപി അധികാരത്തിലെത്തിയെന്നും പാതയിൽ നിന്ന് വ്യതിചലിച്ചുവെന്നും ആരോപിച്ചാണ് ബജ്‌റംഗ് സേനയുടെ രാഷ്ട്രീയ മാറ്റം. അടുത്തിടെ ബിജെപി വിട്ട് കോൺഗ്രസിൽ ചേർന്ന മുൻ മന്ത്രി ദീപക് ജോഷിയുമായി അടുപ്പമുള്ളവരാണ് ബജ്‌റംഗ് സേന നേതാക്കൾ.

News, National, Bhopal, Politics, Congress, BJP, Bajrang Sena, Madhya Pradesh, Ahead of polls, Bajrang Sena merges with Congress in Madhya Pradesh, vows to defeat BJP.

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷനും മുൻ മുഖ്യമന്ത്രിയുമായ കമൽനാഥിന്റെ സാന്നിധ്യത്തിലായിരുന്നു ലയനം. ബിഎസ് ദേശീയ പ്രസിഡന്റ് രജനീഷ് പടേരിയയും കൺവീനർ രഘുനന്ദൻ ശർമയും ചേർന്നാണ് ലയന പ്രഖ്യാപനം നടത്തിയത്. ബിഎസ് അംഗങ്ങൾ ജയ് ശ്രീറാം മുദ്രാവാക്യം വിളിക്കുകയും ചെയ്തു. ആർഎസ്എസുമായി അടുത്ത ബന്ധം പുലർത്തുന്ന മുതിർന്ന ബിജെപി നേതാവു കൂടിയാണ് ബജ്റങ് സേന കൺവീനർ രഘുനന്ദൻ ശർമ. ദീപക് ജോഷിയും ചടങ്ങിൽ സന്നിഹിതരായിരുന്നു. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ പൊള്ളയായ പ്രഖ്യാപനങ്ങൾ നടത്തുകയാണെന്ന് കമൽ നാഥ് ആരോപിച്ചു.

കമൽനാഥിന്റെ വികാരങ്ങളും കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രവുമാണ് തങ്ങൾ സ്വീകരിച്ചതെന്ന് കോൺഗ്രസുമായുള്ള ലയനത്തെക്കുറിച്ച് ബജ്‌റംഗ് സേനയുടെ പടേരിയ പറഞ്ഞു. 2023ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വഞ്ചനയുടെയും ചതിയുടെയും ആൾരൂപമായ ബിജെപി സർക്കാരിനെ താഴെയിറക്കി കമൽനാഥിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാരിനെ അധികാരമേറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2013-ൽ ഛത്തർപൂരിൽ സ്ഥാപിതമായ ബജ്‌റംഗ് സേന മതപരവും സാമൂഹികവുമായ വിഷയങ്ങളിൽ പ്രക്ഷോഭം നടത്താറുണ്ടായിരുന്നു.

Keywords: News, National, Bhopal, Politics, Congress, BJP, Bajrang Sena, Madhya Pradesh, Ahead of polls, Bajrang Sena merges with Congress in Madhya Pradesh, vows to defeat BJP.
< !- START disable copy paste -->

Post a Comment