Follow KVARTHA on Google news Follow Us!
ad

Drowned | സുഹൃത്തുക്കളുമൊത്ത് ക്ഷേത്ര കുളത്തില്‍ കുളിക്കാനിറങ്ങി; 14കാരന്‍ മുങ്ങിമരിച്ചു

സംഭവം പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ Arimboor News, Temple Pond, Akshaky Drowned
തൃശൂര്‍: (www.kvartha.com) അരിമ്പൂരില്‍ ക്ഷേത്ര കുളത്തില്‍ 14കാരന്‍ മുങ്ങിമരിച്ചു. മനക്കൊടി ഏലോത്ത്  ശങ്കരയ്ക്കല്‍ വീട്ടില്‍ പ്രതീഷ് - മായ ദമ്പതികളുടെ മകന്‍ അക്ഷയ് ആണ് മരിച്ചത്. പരയ്ക്കാട് മഹാവിഷ്ണു ക്ഷേത്രക്കുളത്തില്‍ വച്ച് ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.

അഞ്ച് സുഹൃത്തുക്കളുമൊത്ത് ക്ഷേത്രക്കുളത്തിലേക്ക് കുളിക്കാനിറങ്ങുകയായിരുന്നു. അക്ഷയ് മുങ്ങിത്താഴുന്നത് കണ്ട് കൂട്ടുകാര്‍ നിലവിളിച്ച് ആളെക്കൂട്ടി. ഉടന്‍ തന്നെ കുട്ടിയെ പുറത്തെടുത്തെടുത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. 

Thrissur, News, Kerala, Drowned, Boy, Death, Temple, Hospital, Thrissur: 14 year old boy drowned.

അരിമ്പൂര്‍ സ്‌കൂളില്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിയാണ്. അച്ഛന്‍ പ്രതീഷ് വിദേശത്താണ്. രണ്ടു സഹോദരങ്ങളുണ്ട്. 

Keywords: Thrissur, News, Kerala, Drowned, Boy, Death, Temple, Hospital, Thrissur: 14 year old boy drowned.

Post a Comment