Follow KVARTHA on Google news Follow Us!
ad

Bus Strike | ജൂണ്‍ 7 മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ഉടമകള്‍; സമരത്തെ ന്യായീകരിക്കാനാകില്ലെന്ന് മന്ത്രി

ആന്റണി രാജുവുമായി നടത്തിയ ചര്‍ചയില്‍ തീരുമാനമായില്ല Private Bus Strike, Students Bus Fare, Kerala News, മലയാളം വാര്‍ത്തകള്‍
തിരുവനന്തപുരം: (www.kvartha.com) ജൂണ്‍ ഏഴു മുതല്‍ പ്രഖ്യാപിച്ച അനിശ്ചിതകാല പണിമുടക്കുമായി മുന്നോട്ടു പോകുമെന്ന് ബസ് ഉടമകള്‍. ഗതാഗതമന്ത്രിയെ കണ്ട് സമരത്തിനു നോടിസ് നല്‍കുകയും ചെയ്തു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാണ് ഉടമകളുടെ ആവശ്യം. ബുധനാഴ്ച രാവിലെ മന്ത്രി ആന്റണി രാജുവുമായി ബസ് ഉടമകള്‍ ചര്‍ച നടത്തിയിരുന്നു.

എന്നാല്‍ മന്ത്രി വ്യക്തമായ മറുപടി നല്‍കിയില്ലെന്നും പരിഗണിക്കാമെന്ന് അറിയിച്ചതായും ബസ് ഉടമകള്‍ പറഞ്ഞു. വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് ടികറ്റ് നിരക്കിന്റെ പകുതിയാക്കുക, മിനിമം അഞ്ചു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ബസ് ഉടമ സംയുക്ത സമിതി മുന്നോട്ടു വയ്ക്കുന്നത്. യാത്രാ ആനുകൂല്യത്തിന് വിദ്യാര്‍ഥികള്‍ക്ക് പ്രായപരിധി നിശ്ചയിക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

Private bus operators to go on strike in state from June 7, Thiruvananthapuram, News, Bus Strike, Minister, Antony Raju, Meeting, Students Bus Fare, Declaration, Kerala

അതേസമയം, സ്വകാര്യ ബസ് സമരത്തെ തള്ളി ഗതാഗത മന്ത്രി ആന്റണി രാജു രംഗത്തെത്തി. ഒരു വര്‍ഷം മുമ്പാണ് ഡീസല്‍ വില കൂട്ടിയതെന്നും അതിന് ശേഷം വില വര്‍ധിച്ചിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. അതുകൊണ്ടുതന്നെ സ്വകാര്യ ബസ് ഉടമകള്‍ പ്രഖ്യാപിച്ച സമരത്തെ ന്യായീകരിക്കാനാകില്ലെന്നും മന്ത്രി പറഞ്ഞു.

Keywords: Private bus operators to go on strike in state from June 7, Thiruvananthapuram, News, Bus Strike, Minister, Antony Raju, Meeting, Students Bus Fare, Declaration, Kerala.  

Post a Comment