Follow KVARTHA on Google news Follow Us!
ad

Employment | ന്യൂ ജെനറേഷന്റെ കണ്‍കെട്ടാനായി ഡിജിറ്റല്‍ മേഖലയില്‍ തൊഴില്‍ നല്‍കല്‍; ആരുടെയോ പറമ്പത്ത് പുല്ലുകണ്ട് പശുവിനെ പോറ്റുന്നു പിണറായി സര്‍കാര്‍

20 ലക്ഷം തൊഴില്‍ വാഗ്ദാനവുമായാണ് അധികാരത്തില്‍ വന്നത് Employment News, LDF Govt, Kerala News, മലയാളം വാര്‍ത്തകള്‍
-ഭാമനാവത്ത്

കണ്ണൂര്‍: (www.kvartha.com) മാന്യമായി തൊഴിലെടുത്ത് ജീവിക്കുന്നതിനായി മലയാളി ന്യൂജെന്‍ വിദേശരാജ്യങ്ങളിലേക്ക് ചേക്കേറുമ്പോഴും കണ്‍കെട്ടുവിദ്യയുമായി രണ്ടാം പിണറായി സര്‍കാരിന്റെ പോഗ്രസ് കാര്‍ഡ്. കഴിഞ്ഞ കുറെക്കാലമായി പൊട്ടിപ്പൊളിഞ്ഞ ഖജനാവും ധൂര്‍ത്തും കാരണം സര്‍കാര്‍ ജോലികള്‍ യുവാക്കള്‍ക്ക് നല്‍കുന്നതില്‍ നിന്നും പി എസ് സിയും എംപ്ലോയ്മെന്റ് എക്സ്ചേന്‍ജുകളും പിന്‍വാങ്ങുകയാണെന്ന് പരാതിയുണ്ട്. എംപ്ലോയ്മെന്റ് എക്സ്ചേന്‍ജുകള്‍ വന്‍കിട പ്രൈവറ്റ് കംപനികളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ വിതരണം ചെയ്യുന്ന ഒരു ലേബര്‍ സപ്ലൈ വിഭാഗമായി മാറിയിരിക്കുകയാണെന്ന് ആക്ഷേപമുണ്ട്.
                   
Employment News, LDF Govt, Kerala News, Pinarayi Vijayan, Government of Kerala, LDF govt's 2nd anniversary: Employment in Digital Sector.

ഇതിനിടെയാണ് 20 ലക്ഷം തൊഴില്‍ വാഗ്ദാനവുമായി രണ്ടാം പിണറായി സര്‍കാര്‍ അധികാരത്തില്‍ വന്നത്. രണ്ടാം വര്‍ഷം പൂര്‍ത്തിയാക്കുന്ന സര്‍കാര്‍ ഇതുവരെയായി ഡിജിറ്റല്‍ മേഖലയിലേക്ക് 34,609- പേര്‍ക്ക് മാത്രമാണ് തൊഴില്‍ സൃഷ്ടിച്ചു നല്‍കിയത്. മുഖ്യമന്ത്രി പുറത്തിറക്കിയ രണ്ടാം പിണറായി സര്‍കാരിന്റെ 308 പേജുളള പോഗ്രസ് റിപോര്‍ടില്‍ തന്നെ വ്യക്തമാക്കുന്നു ഇത്. എന്നാല്‍ ഇതിലേറെയും സ്വകാര്യ വന്‍കിട സ്റ്റാര്‍ട് അപ് കംപനികള്‍ വഴിയാണെന്ന കാര്യം മറച്ചുവയ്ക്കുകയാണ്. സ്വകാര്യ സംരഭങ്ങളുടെ സഹായത്തോടെയും സര്‍കാര്‍, അര്‍ധ സര്‍കാര്‍ സ്ഥാപനങ്ങളിലായും 4,83,799 തൊഴിലുകളാണ് സമാഹരിച്ചത്.

ഇതില്‍ തൊഴിലിനായി കഴിഞ്ഞ മാര്‍ച് 31-വരെ നോളജ് മിഷനില്‍ രജിസ്റ്റര്‍ ചെയ്തത് 13,58,615- പേരാണ്. അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ ഐ ടി മേഖലയില്‍ രണ്ടുകോടി ചതുരശ്ര അടി ഐ ടി പാര്‍കുകളും രണ്ടുലക്ഷം തൊഴില്‍ അവസരങ്ങളും സൃഷ്ടിക്കുമെന്നാണ് വാഗ്ദാനം. ഈ സര്‍കാരിന്റെ കാലയളവില്‍ 22,650 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ചതിനു പുറമേ 2016 ശേഷം 46.47- ലക്ഷം ചതുരശ്ര അടി സ്ഥലവും പുതിയതായി സൃഷ്ടിച്ചെന്ന് പോഗ്രസ് കാര്‍ഡില്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ കേന്ദ്രസര്‍കാര്‍ നടപ്പിലാക്കുന്ന പുതിയ തൊഴില്‍ നയത്തിന്റെ മറ്റൊരുപതിപ്പാണ് പിണറായി സര്‍കാര്‍ നടപ്പിലാക്കുന്നതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്.

ക്ഷേമരാഷ്ട്രങ്ങള്‍ സര്‍കാരിന്റെ ബാധ്യതയും കടമയുമായി കരുതിയിരുന്ന തൊഴില്‍ ദാതാവ് എന്ന റോളില്‍ നിന്നും മാറി വെറും ഇടനിലക്കാരായി മാറുകയാണ്. സ്റ്റാര്‍ടപ് സംരഭങ്ങള്‍, മുദ്ര ലോണുകള്‍, ചെറുകിട സൗകര്യങ്ങള്‍ എന്നിവയിലെല്ലാം യാതൊരുവിധ റിസ്‌കുകളും സര്‍കാരിനില്ല. ഇതിലെല്ലാം ഒത്താശക്കാരായി സര്‍കാര്‍ മാറുകയും എന്നാല്‍ ഇതിന്റെ നേട്ടങ്ങളുടെ ക്രെഡിറ്റുകള്‍ ചുളുവില്‍ സ്വന്തമാക്കുകയും ചെയ്യുന്നു. ഇത്തരം സംരഭങ്ങളുടെ പരാജയം വ്യക്തികളുടെയും വിജയം സര്‍കാരിന്റെതുമാണ്.

കേരളത്തില്‍ സ്വയംസംരംഭങ്ങള്‍ നടത്തിമുടിഞ്ഞ് നാറാണക്കല്ലായി മാറിയവരുടെ കണക്ക് ഇതുവരെ പുറത്തുവന്നിട്ടില്ല. ആന്തൂര്‍ പാര്‍ത്ഥാസ് കണ്‍വെന്‍ഷന്‍ സെന്റ ഉടമ സാജനെപ്പോലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ദുര്‍വാശികള്‍ക്ക് ഇരയായി മാറുന്നവരെകുറിച്ചും നാടുവിട്ട കിറ്റക്സ് മുതലാളി സാബുവിനെയൊക്കെ മറന്നാണ് പുതിയ തൊഴില്‍ കണക്കുകളുടെ തള്ളിമറിക്കലുകള്‍.

Keywords: Employment News, LDF Govt, Kerala News, Pinarayi Vijayan, Government of Kerala, LDF govt's 2nd anniversary: Employment in Digital Sector.
< !- START disable copy paste -->

Post a Comment