Follow KVARTHA on Google news Follow Us!
ad

Thrissur Pooram | പൂരപ്രേമികളുടെ ശ്രദ്ധയ്ക്ക്: വെയിലേറ്റ് വാടണ്ട! നിർജലീകരണം ഒഴിവാക്കാൻ ഇക്കാര്യങ്ങൾ ഓർമയിൽ വെക്കുക

വെള്ളം കയ്യിൽ കരുതണം Thrissur Pooram News, Temple Festival, Kerala News, Malayalam News, തൃശൂർ വാർത്തകൾ
തൃശൂർ: (www.kvartha.com) തൃശൂർ പൂരത്തിന്റെ നാളുകളിൽ നിർജ്ജലീകരണം മൂലവും മറ്റും 300 ഓളം പേർ ആരോഗ്യ വകുപ്പിന്റെ പവലിയനിലിൽ വൈദ്യ സഹായം തേടിയതിനാൽ മുൻ വർഷത്തേക്കാൾ ചൂട് കൂടുതലുള്ള സാഹചര്യത്തിൽ പൂരത്തിൽ പങ്കെടുക്കുന്ന വർ മുൻകരുതൽ എടുക്കണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം) അറിയിച്ചു.

News, Kerala, Thrissur Pooram, Thrissur, Temple, Festival, Drinking Water, Thrissur Pooram: Keep these things in mind to avoid dehydration.

ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

* പൂരത്തിന് രണ്ട് ദിവസം മുമ്പ് മുതലെങ്കിലും വെള്ളം ധാരാളമായി കുടിക്കേണ്ടതും ഭക്ഷണം ശരിയായി കഴിക്കേണ്ടതുമാണ്.

* പൂരത്തിന് വരുന്ന ദിവസം രാവിലെ മുതൽ ഉപ്പിട്ട നാരാങ്ങാവെള്ളം, കഞ്ഞി വെള്ളം ഉൾപ്പെടെ ഏഴ് മുതൽ 10 ഗ്ലാസ് വരെ വെള്ളം പൂര പറമ്പിൽ എത്തുന്നതിന് മുമ്പ് കുടിക്കണം. തുടർന്നും ഇടക്കിടെ വെള്ളം കുടിക്കുന്നത് നിർജ്ജലീകരണം തടയാൻ സഹായകമാണ്.

* വെള്ളം എല്ലായ്പ്പോഴും കൈയ്യിൽ കരുതണം

* കുട/ തൊപ്പി ധരിക്കണം

* ജലാംശം കൂടുതലുള്ള തണ്ണിമത്തൻ പോലുള്ള പഴങ്ങൾ ധാരാളമായി കഴിക്കണം

* കഴിയുന്നതും തണലിൽ നിൽക്കണം. തുടർച്ചയായി വെയിൽ കൊളളുന്നത് നിർജ്ജലീകരണത്തിലും കുഴഞ്ഞു വീഴുന്നതിനും കാരണമാകും

* മദ്യപിച്ചിട്ടുണ്ടെങ്കിൽ നിർജ്ജലീകരണം കൂടാൻ സാധ്യതയുണ്ട്

* കടകളിൽ നിന്നും പാതയോരങ്ങളിൽ നിന്നും ജ്യൂസ് കുടിക്കുന്നവർ നല്ല വെള്ളവും ഐസ് ശുദ്ധജലത്തിൽ നിന്നുണ്ടാക്കിയതാണെന്നും ഉറപ്പ് വരുത്തണം.

* ഏതെങ്കിലും തരത്തിലുള്ള ശാരീരിക / മാനസിക ബുദ്ധിമുട്ടുകൾ തോന്നുകയാണെങ്കിൽ ഉടൻ തന്നെ അടുത്തുള്ള മെഡിക്കൽ ടീം / ആംബുലൻസിന്റെ സേവനം പ്രയോജനപ്പെടുത്തുക.

Keywords: News, Kerala, Thrissur Pooram, Thrissur, Temple, Festival, Drinking Water, Thrissur Pooram: Keep these things in mind to avoid dehydration.
< !- START disable copy paste -->

Post a Comment