Follow KVARTHA on Google news Follow Us!
ad

Fire | തലശേരി നഗരത്തില്‍ വന്‍തീപ്പിടിത്തം; സ്റ്റുഡിയോ കത്തിനശിച്ചു

അഗ്‌നിരക്ഷാസേനകളുടെ മൂന്ന് യൂനിറ്റുകളെത്തിയാണ് തീയണച്ചത് #Thalassery-News, #Fire-News, #Panoor-News, #Fire-Force-News, #കണ്ണൂര്‍-വാര്‍ത്തകള്‍
തലശേരി: (www.kvartha.com) നഗരത്തില്‍ വന്‍തീപ്പിടിത്തം. നഗരഹൃദയത്തിലെ ഒവി റോഡില്‍ സംഗമം ജന്‍ക്ഷന് സമീപം മെട്രോ സൂപര്‍മാര്‍കറ്റ് കെട്ടിടത്തിന് മുകള്‍ നിലയില്‍ പ്രവര്‍ത്തിക്കുന്ന ഇലൈന്‍ സ്റ്റുഡിയോയുടെ ലേസര്‍ പ്രിന്റിങ് റൂം കത്തി നശിച്ചു. വെള്ളിയാഴ്ച വൈകുന്നേരം മൂന്നോടെ തീപ്പിടിത്തമുണ്ടായത്. ലേസര്‍ പ്രിന്ററും അനുബന്ധ ഉപകരണങ്ങളും കത്തി നശിച്ചു. ആളപായമില്ല.
        
Thalassery-News, Fire-News, Panoor-News, Fire-Force-News, Kerala News, Malayalam News, Kannur News, Fire News, Massive fire in Thalassery city.

ഷോര്‍ട് സര്‍ക്യൂടാണ് തീപ്പിടിത്തത്തിന് കാരണമെന്ന് സംശയിക്കുന്നു. തലശേരി, പാനൂര്‍ അഗ്‌നിരക്ഷാസേനകളുടെ മൂന്ന് യൂനിറ്റുകളെത്തിയാണ് തീയണച്ചത്. പ്ലാസ്റ്റിക് ഉള്‍പെടെ കത്തി നശിച്ചതിനാല്‍ വിഷപ്പുക പുറത്തുവന്നതോടെ അഗ്‌നിരക്ഷാസേന ബ്ലോവര്‍ ഉപയോഗിച്ചാണ് നിര്‍വീര്യമാക്കിയത്. അഞ്ചുലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കടയുടമ അനീഷ് പറഞ്ഞു. തലശേരി അഗ്‌നിരക്ഷാസേനയുടെ സ്റ്റേഷന്‍ അസി. ഓഫീസര്‍മാരായ കെ മനോജ് കുമാര്‍, ദീപുകുമാര്‍ എന്നിവര്‍ തീയണക്കാന്‍ നേതൃത്വം നല്‍കി.

Keywords: Thalassery-News, Fire-News, Panoor-News, Fire-Force-News, Kerala News, Malayalam News, Kannur News, Fire News, Massive fire in Thalassery city.
< !- START disable copy paste -->

Post a Comment