Follow KVARTHA on Google news Follow Us!
ad

Rent Home | 12-ാം ക്ലാസിൽ മാർക്ക് കുറവാണോ? എങ്കിൽ ബെംഗ്ളൂറിൽ വീട് വാടകയ്ക്ക് നോക്കാൻ നിൽക്കേണ്ട! മാർക്ക് കുറഞ്ഞതിനാൽ വീട് നൽകാൻ ഉടമ വിസമ്മതിച്ചുവെന്ന് യുവാവ്; വൈറലായി ട്വീറ്റ്

രണ്ട് വാട്സ്ആപ് സ്‌ക്രീൻഷോട്ടുകൾ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട് Bangalore News, Malayalam News, ദേശീയ വാർത്തകൾ, Karnataka News, Bengaluru Rooms
ബെംഗ്ളുറു: (www.kvartha.com) വലിയ നഗരങ്ങളിൽ വീട് വാടകയ്‌ക്കെടുക്കാൻ വിദ്യാഭ്യാസം നിർബന്ധമാണോ? വാടകയ്ക്ക് വീട് കിട്ടാൻ നല്ല മാർക്ക് വാങ്ങേണ്ടി വരുമോ?. ഈ ചോദ്യങ്ങളിലേക്ക് വെളിച്ചം വീശുന്ന ഒരു വാട്സ്ആപ് ചാറ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ് ഇപ്പോൾ. ബെംഗ്ളൂരിൽ നിന്നുള്ളതാണ് സംഭവം. യുവാവിന് വിദ്യാഭ്യാസമുണ്ടെങ്കിലും മാർക്ക് വളരെ കുറവായതിനാൽ വാടകയ്ക്ക് വീട് നൽകാൻ വീട്ടുടമ വിസമ്മതിച്ചുവെന്നാണ് അതിൽ പറയുന്നത്.
            
News, National, Reject, Bengaluru, Youth, Viral, Tweet, Karnataka, Social Media, Man gets rejected by landlord in Bengaluru for ‘low marks’ in Class 12th.

സോഷ്യൽ മീഡിയയിൽ പോസ്റ്റ് വളരെ വേഗത്തിലാണ് വൈറലായത്. രണ്ട് വാട്സ്ആപ് സ്‌ക്രീൻഷോട്ടുകൾ പോസ്റ്റിനൊപ്പം ചേർത്തിട്ടുണ്ട്. ബ്രോക്കറും യുവാവും തമ്മിലുള്ള സംഭാഷണം ആദ്യ സ്‌ക്രീൻഷോട്ടിൽ കാണാം, അതിൽ ബ്രോക്കർ യുവാവിൽ നിന്ന് എല്ലാ രേഖകളും ആവശ്യപ്പെടുന്നു. ഇതോടൊപ്പം തന്നെ കുറിച്ച് എന്തെങ്കിലും എഴുതാനും യുവാവിനോട് നിർദേശിച്ചു. യുവാവ് ഇതിന് സമ്മതിക്കുകയും ചെയ്തു.

രണ്ടാമത്തെ സ്‌ക്രീൻഷോട്ടിൽ യുവാവ് എല്ലാ രേഖകളും ബ്രോക്കർക്ക് നൽകിയതായി കാണാം. ഇതിന് ശേഷം ബ്രോക്കർ നൽകിയ മറുപടിയാണ് ശ്രദ്ധേയം. 'നിങ്ങൾക്ക് 12-ാം ക്ലാസിൽ 75% മാർക്ക് മാത്രമായതിനാൽ വീട്ടുടമ നിരസിച്ചു. 90 ശതമാനം മാർക്കെങ്കിലും വേണമെന്നാണ് വീട്ടുടമസ്ഥൻ ആവശ്യപ്പെട്ടിരിക്കുന്നത്', ബ്രോക്കർ മറുപടി നൽകി.

ശുഭ് എന്ന ട്വിറ്റർ ഉപയോക്താവാണ് ഈ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. 'മാർക്കുകൾ നിങ്ങളുടെ ഭാവി തീരുമാനിക്കുന്നില്ല, പക്ഷേ അത് തീർച്ചയായും നിങ്ങൾക്ക് ബാംഗ്ലൂരിൽ ഫ്ലാറ്റ് ലഭിക്കുമോ ഇല്ലയോ എന്ന് തീരുമാനിക്കുന്നു', എന്നായിരുന്നു പോസ്റ്റ്. നിരവധി പ്രതികരണങ്ങളാണ് പോസ്റ്റിന് ലഭിച്ച് കൊണ്ടിരിക്കുന്നത്. ചിലർ ആശ്ചര്യം പ്രകടിപ്പിക്കുകയും മറ്റുചിലർ ഉടമയെ ട്രോളുകയും ചെയ്തു.

Keywords: News, National, Reject, Bengaluru, Youth, Viral, Tweet, Karnataka, Social Media, Man gets rejected by landlord in Bengaluru for ‘low marks’ in Class 12th.
< !- START disable copy paste -->

Post a Comment