Follow KVARTHA on Google news Follow Us!
ad

Traditions | കയ്പ്നീര് കുടിക്കുന്നതും കുരിശിന്റെ വഴിയും; കേരളം കാത്തുസൂക്ഷിക്കുന്ന ചില ദുഃഖവെള്ളി ആചാരങ്ങള്‍

#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾKerala maintains Good Friday traditions
കൊച്ചി: (www.kvartha.com) ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് കാല്‍വരി കുന്നുകളില്‍ യേശുക്രിസ്തുവിനെ കുരിശിലേറ്റിയതിന്റെ സ്മരണയ്ക്കായി പ്രാര്‍ഥനയുടെയും അനുതാപത്തിന്റെയും ഉപവാസത്തിന്റെയും ദിവസമായി ദുഃഖവെള്ളി ആചരിക്കുന്നു. ക്രിസ്തുമത വിശ്വാസികള്‍ക്ക് ഈ ദിവസം വളരെ സവിശേഷമാണ്. വിശ്വാസികള്‍ പള്ളികളില്‍ പോയി പ്രാര്‍ഥിക്കുന്നു. കൂടാതെ പരമ്പരാഗതമായി പല ആചാരങ്ങളും പിന്തുടരുന്നുമുണ്ട്. കേരളത്തിലെ സഭകളില്‍ ദുഃഖവെള്ളിയാഴ്ചത്തെ ആചാരങ്ങളിലും വ്യത്യാസമുണ്ട് എന്ന് ശ്രദ്ധിക്കുക.

Kochi, Kerala, News, Good-Friday, Jesus Christ, Population, Church, Love, Wayanad, Kottayam, Pathanamthitta, Top-Headlines, Kerala maintains Good Friday traditions.

കേരളത്തിലെ 3.2 കോടി ജനസംഖ്യയില്‍ 23 ശതമാനം ക്രിസ്ത്യാനികളാണ്. മധ്യകേരള ജില്ലകളായ കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശൂര്‍ എന്നിവിടങ്ങളിലാണ് വലിയൊരു ശതമാനം ക്രിസ്ത്യാനികളും താമസിക്കുന്നത്. മിക്ക ദേവാലയങ്ങളിലും ദുഃഖവെള്ളി ശുശ്രൂഷ രാവിലെ എട്ട് മണിയോടടുത്താണ് ആരംഭിക്കുന്നത്, സിറിയന്‍ ക്രിസ്ത്യന്‍ ഓര്‍ത്തഡോക്‌സ് പള്ളികളില്‍ ശുശ്രൂഷ ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടുകൂടി അവസാനിക്കും.

പീലാത്തോസിന്റെ ഭവനം മുതല്‍ ഗാഗുല്‍ത്താമല വരെ ഭാരമേറിയ കുരിശു വഹിച്ച് യേശു സഞ്ചരിച്ചുവെന്നാണ് വിശ്വാസം. ഇതിന്റെ ഭാഗമായി വിശ്വാസികള്‍ കേരളത്തില്‍ തീര്‍ഥാടന കേന്ദ്രങ്ങളായ മലയാറ്റൂര്‍, വയനാട് ചുരം, കുരിശുമല തുടങ്ങിയ ഇടങ്ങളില്‍ വലിയ കുരിശും ചുമന്ന് കാല്‍നടയായി മല കയറി പ്രദക്ഷിണം നടത്തും. വിശ്വാസികള്‍ ചൊറുക്കാ എന്നു വിളിക്കുന്ന കയ്പ്നീരു കുടിക്കുന്ന പതിവും ഉണ്ട്. രാവിലെ നടക്കുന്ന പ്രാര്‍ഥനയുടെ ഭാഗമായി കയ്പ്നീര് നല്‍കുന്നു. കുരിശില്‍ കിടന്നപ്പോള്‍ തൊണ്ട വരളുകയും കുടിക്കാന്‍ വെള്ളം ചോദിച്ച യേശുവിന് വിനാഗിരിയാണ് പടയാളികള്‍ വച്ചു നീട്ടിയതെന്നാണ് വിശ്വാസം. ഈ സംഭവത്തിന്റെ പ്രതീകമായാണ് കയ്പ്നീര് കുടിക്കല്‍.

ജര്‍മന്‍ മിഷനറിയായ അര്‍ണോസ് പാതിരി രചിച്ച ആദ്യ മലയാളം ക്രിസ്ത്യന്‍ കവിതയായ പുത്തന്‍ പാന പാരായണം ചെയ്യുന്നതും ഈ ദിവസത്തിന്റെ പ്രത്യേകതയാണ്. ബൈബിള്‍ പാരായണം, പ്രാര്‍ഥന, പ്രത്യേക ശുശ്രൂഷ തുടങ്ങിയവയെല്ലാം ദുഃഖവെള്ളിയാഴ്ചയിലെ ആചാരങ്ങളാണ്. ഈ ദിവസം വിശ്വാസികള്‍ യേശുവിന്റെ പഠിപ്പിക്കലുകള്‍ ഓര്‍മ്മിക്കുകയും അവരുടെ ജീവിതത്തില്‍ അവയെ രൂപപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നു. യേശു പറഞ്ഞ സ്‌നേഹത്തിന്റെയും സത്യത്തിന്റെയും വിശ്വാസത്തിന്റെയും പാത പിന്തുടരുമെന്ന് വിശ്വാസികള്‍ പ്രതിജ്ഞ ചെയ്യുന്നു.

Keywords: Kochi, Kerala, News, Good-Friday, Jesus Christ, Population, Church, Love, Wayanad, Kottayam, Pathanamthitta, Top-Headlines, Kerala maintains Good Friday traditions.
< !- START disable copy paste -->

Post a Comment