Follow KVARTHA on Google news Follow Us!
ad

Fire | 16 പേരുടെ മരണത്തിന് ഇടയാക്കിയ ദുബൈയിലെ തീപ്പിടിത്തം: സംഭവം മലയാളികൾ തിങ്ങിപ്പാർക്കുന്ന സ്ഥലത്ത്; ദുരന്തം ഞെട്ടലായി

ശനിയാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു #Dubai-News, #Dubai-Fire, #ഗള്‍ഫ്-വാര്‍ത്തകള്‍, #UAE-News, #Deira
ദുബൈ: (www.kvartha.com) ദേര നാഇഫില്‍ അല്‍ റാസിലെ അപാര്‍ട്‌മെന്റിലുണ്ടായ വന്‍ തീപ്പിടിത്തത്തില്‍ 16 പേര്‍ മരിക്കുകയും ഒമ്പത് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തത് പ്രവാസി മലയാളികള്‍ക്കും ഞെട്ടലായി. ദുബൈയില്‍ മലയാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലങ്ങളിലൊന്നാണ് ദേര നാഇഫ്. നാഇഫിലും മറ്റും വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും അവിടങ്ങളില്‍ ജോലി ചെയ്യുന്നവരുമായ വലിയൊരു വിഭാഗം സാധാരണക്കാര്‍ ഇവിടങ്ങളിലാണ് താമസിക്കുന്നത്.
                          
Dubai-News, Dubai-Fire, UAE-News, Deira-News, Gulf News, Malayalee's Died in Dubai, Accident. Accidental Death, Dubai fire that killed 16: Incident happened in place where Malayalees live.

ശനിയാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായതെന്ന് ദുബൈ സിവില്‍ ഡിഫന്‍സ് സ്ഥിരീകരിച്ചു. ഷോര്‍ട് സര്‍ക്യൂടിനെ തുടര്‍ന്നാണ് തീപ്പിടിത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. രക്ഷാപ്രവര്‍ത്തനം നടത്തിയ സുരക്ഷാ ജീവനക്കാരനും മരിച്ചവരില്‍ ഉള്‍പെടുന്നു. അപകടത്തിന് പിന്നാലെ സുരക്ഷാ കാരണങ്ങളാല്‍ കെട്ടിടം അധികൃതര്‍ സീല്‍ ചെയ്തു. താഴത്തെ നിലയില്‍ തലാല്‍ സൂപര്‍ മാര്‍ക്കറ്റ് അടക്കം ഒട്ടേറെ വ്യാപാര സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്നുണ്ട്.

റമദാന്‍ മാസത്തില്‍, പൊതുവെ ദുബൈയില്‍ കഴിയുന്നവര്‍ ഉച്ചവരെ ഉറങ്ങുകയും ഉച്ചയ്ക്ക് ഒരു മണിക്ക് ശേഷം അവരുടെ ദിനചര്യകള്‍ ആരംഭിക്കുകയും ചെയ്യുന്ന ശീലമാണ് പിന്തുടരുന്നത്. ദുരന്തദിവസം പക്ഷേ, അലാറമല്ല, വലിയൊരു സ്ഫോടനമാണ് അവരെ ഉണര്‍ത്തിയത്. ഫ്‌ലാറ്റുകളില്‍ തീ പടര്‍ന്നതോടെ കെട്ടിടത്തിലെ സൈറണ്‍ പ്രവര്‍ത്തനക്ഷമമായി. ഉടന്‍ തന്നെ ഫയര്‍ ഫോഴ്സ് സ്ഥലത്തെത്തി തീയണച്ചു. ദുബൈ സിവില്‍ ഡിഫന്‍സ് ഓപറേഷന്‍സ് റൂമില്‍ ഉച്ചയ്ക്ക് 12.35ഓടെയാണ് തീപ്പിടിത്തത്തെക്കുറിച്ച് ആദ്യം വിവരം ലഭിച്ചത്. ആറ് മിനിറ്റിനുള്ളില്‍ സംഘം സ്ഥലത്തെത്തി തീയണക്കാനുള്ള പ്രവര്‍ത്തനങ്ങളും രക്ഷാപ്രവര്‍ത്തനങ്ങളും ആരംഭിച്ചു.

'ഒന്നും, രണ്ടും, മൂന്നും നിലകളിലെ താമസക്കാര്‍ കോണിപ്പടിയിലൂടെ രക്ഷപ്പെട്ടു, ചിലര്‍ ബാല്‍ക്കണിയിലെ ഗ്രില്ലില്‍ കെട്ടിയ കയറില്‍ ചാടിയിറങ്ങി. ഇടനാഴികളില്‍ പുക നിറഞ്ഞതിനാല്‍ നാലാം നിലയില്‍ താമസിക്കുന്ന ആളുകള്‍ക്ക് രക്ഷപെടാന്‍ കഴിഞ്ഞില്ല', ഒരു താമസക്കാരന്‍ പറഞ്ഞു. ഉച്ചയ്ക്ക് 2.42ഓടെ തീ നിയന്ത്രണവിധേയമാക്കി. ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ സിവില്‍ ഡിഫന്‍സ് സംഘം മൂന്നാം നിലയിലുള്ളവരെ ക്രെയിനുകള്‍ ഉപയോഗിച്ച് സുരക്ഷിതമായി രക്ഷപ്പെടുത്തി.

കെട്ടിടത്തിലെ ഫ്‌ലാറ്റുകളും വാണിജ്യ സ്ഥാപനങ്ങളും അധികൃതര്‍ സീല്‍ ചെയ്തിട്ടുണ്ട്, ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ മറ്റൊരിടത്ത് താമസിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കെട്ടിട സുരക്ഷയും സുരക്ഷാ ആവശ്യകതകളും പാലിക്കാത്തതാണ് തീപ്പിടിത്തത്തിന് കാരണമെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞതായി സിവില്‍ ഡിഫന്‍സ് അറിയിച്ചു. അപകടകാരണങ്ങളെക്കുറിച്ച് വിശദമായ അന്വേഷണം നടത്തിവരികയാണ്. അപകടത്തില്‍ രണ്ട് മലയാളികള്‍ അടക്കം പതിനാറ് പേരാണ് മരിച്ചത്.
മലപ്പുറം വേങ്ങര സ്വദേശി കാളങ്ങാടന്‍ റിജേഷ് ഭാര്യ ജിഷി എന്നിവരാണ് മരിച്ച മലയാളികള്‍. രണ്ട് തമിഴ്നാട് സ്വദേശികളും പാകിസ്ഥാന്‍ സുഡാന്‍ സ്വദേശികളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു.

Keywords: Dubai-News, Dubai-Fire, UAE-News, Deira-News, Gulf News, Malayalee's Died in Dubai, Accident. Accidental Death, Dubai fire that killed 16: Incident happened in place where Malayalees live.< !- START disable copy paste -->

Post a Comment