Follow KVARTHA on Google news Follow Us!
ad

Ajit Pawar | 'മാധ്യമങ്ങള്‍ വെറുതെ അഭ്യൂഹങ്ങള്‍ പടച്ചുവിടുന്നു, താന്‍ എന്നും എന്‍സിപിയില്‍ തന്നെ തുടരും'; ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളി അജിത് പവാര്‍

എംഎല്‍എമാര്‍ കാണാന്‍ വന്നത് പതിവ് നടപടിയുടെ ഭാഗമായാണെന്ന് അജിത് പവാര്‍ #Ajit-Pawar-News, #മുംബൈ-വാർത്തകൾ, #NCP-News, #Political-News
മുംബൈ: (www.kvartha.com) മാധ്യമങ്ങള്‍ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എന്‍സിപി നേതാവ് അജിത് പവാര്‍. ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ തള്ളിയ അദ്ദേഹം മാധ്യമങ്ങള്‍ വെറുതെ അഭ്യൂഹങ്ങള്‍ പടച്ചുവിടുകയാണെന്നും താന്‍ എന്നും എന്‍സിപിയില്‍ തന്നെ തുടരുമെന്നും വ്യക്തമാക്കി.

'ഒരു കിംവദന്തിയും സത്യമല്ല. ഞാന്‍ എന്‍സിപിയുടെ ഒപ്പമാണ്, എന്നും എന്‍സിപിയില്‍ തന്നെ തുടരും. ഞാന്‍ 40 എംഎല്‍എമാരുടെ ഒപ്പ് ശേഖരിച്ചിട്ടില്ല. എംഎല്‍എമാര്‍ എന്നെ കാണാന്‍ വന്നത് പതിവ് നടപടിയുടെ ഭാഗമായാണ്. അതില്‍ മറ്റ് അര്‍ഥങ്ങളൊന്നും കൊണ്ടുവരേണ്ടതില്ല. ഇത്തരം അഭ്യൂഹങ്ങള്‍ കേട്ട് എന്‍സിപി പ്രവര്‍ത്തകര്‍ ആശങ്കപ്പെടേണ്ട എന്നും അദ്ദേഹം പറഞ്ഞു.

ശരദ് പവാറിന്റെ നേതൃത്വത്തിലാണ് എന്‍സിപി രൂപീകരിച്ചത്. അധികാരത്തിലും പ്രതിപക്ഷത്തും ഇരിക്കേണ്ട സാഹചര്യം എന്‍സിപിക്ക് വന്നിട്ടുണ്ട്. കര്‍ഷകരുടെ പ്രശ്‌നങ്ങള്‍, തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ക്കു മറയായിട്ടാണ് ഇത്തരം അനാവശ്യ പ്രചാരണങ്ങളുമായി ഒരു കൂട്ടം ആളുകള്‍ ഇറങ്ങുന്നത്' എന്നും അജിത് പവാര്‍ ചൂണ്ടിക്കാട്ടി.

അജിത് പവാര്‍ ബിജെപിയിലേക്ക് പോകുന്നുവെന്ന അഭ്യൂഹം നേരത്തെ തന്നെ എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും തള്ളിയിരുന്നു. ഇത്തരം ചര്‍ചകള്‍ നടക്കുന്നത് മാധ്യമങ്ങളില്‍ മാത്രമാണെന്നും അജിത് പവാര്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനാണെന്നും ശരദ് പവാര്‍ വ്യക്തമാക്കിയിരുന്നു. അജിത് പവാറിന്റെ നേതൃത്വത്തില്‍ എന്‍സിപിയില്‍ വിമതനീക്കം നടക്കുന്നുവെന്നും നിരവധി എംഎല്‍എമാരുടെ പിന്തുണ അജിതിനുണ്ടെന്നുമുള്ള റിപോര്‍ടുകളാണ് പുറത്തുവരുന്നത്.

അഭ്യൂഹങ്ങള്‍ തുടരുന്നതിനിടെ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ നടത്തിയ പ്രസ്താവനയും ഏറെ ചര്‍ചയായിരുന്നു. 15 ദിവസത്തിനുള്ളില്‍ ഡെല്‍ഹിയിലും മഹാരാഷ്ട്രയിലും രണ്ട് വമ്പന്‍ രാഷ്ട്രീയ സ്ഫോടനങ്ങള്‍ ഉണ്ടാകുമെന്നാണ് സുപ്രിയ പറഞ്ഞത്.

മഹാവികാസ് അഘാഡി പുനെയില്‍ സംഘടിപ്പിക്കുന്ന വിജയാമൃത് റാലിയില്‍നിന്ന് അജിത് പവാര്‍ വിട്ടുനില്‍ക്കാന്‍ തീരുമാനിച്ചതോടെയാണ് എന്‍സിപി പിളര്‍ന്നേക്കുമെന്ന അഭ്യൂഹം പടര്‍ന്നത്. 15 എംഎല്‍എമാര്‍ക്കൊപ്പം അജിത് പവാര്‍ ബിജെപി പക്ഷത്തേക്കു ചേക്കേറുമെന്നാണ് അഭ്യൂഹം.

മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെയ്ക്കൊപ്പം ശിവസേനയില്‍ വിമതനീക്കം നടത്തിയ 16 എംഎല്‍എമാരെ സുപ്രീംകോടതി അയോഗ്യരാക്കുന്ന സാഹചര്യമുണ്ടായാല്‍ അജിതിനെയും എംഎല്‍എമാരെയും തങ്ങള്‍ക്കൊപ്പം നിര്‍ത്താനാണ് ബിജെപിയുടെ ശ്രമമെന്നും റിപോര്‍ടുകളുണ്ട്.

Ajit Pawar Says 'Will Stay With NCP' Amid Talk Of Switch, Slams 'Rumours', Mumbai, News, Politics, Ajith Pawar, Sharath Pawar, Controversy, Media, Report, National

Keywords: Ajit Pawar Says 'Will Stay With NCP' Amid Talk Of Switch, Slams 'Rumours', Mumbai, News, Politics, Ajith Pawar, Sharath Pawar, Controversy, Media, Report, National. 

Post a Comment