Follow KVARTHA on Google news Follow Us!
ad

Iftar meet | നവ്യാനുഭവമായി അമേരികയിലെ ഇഫ്ത്വാർ; നാനാതുറകളിലുള്ളവർ സംഗമിച്ചു

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾIftar meet held at USA
വാഷിംഗ്ടൺ: (www.kvartha.com) അമേരികയുടെ ചരിത്രത്തിൽ ആദ്യമായി ന്യൂജേഴ്സിയിലെ റോയൽ ആൽബർട്സ് പാലസിൽ എംഎംഎൻജെയുടേയും നന്മയുടേയും മുഖ്യ കാർമികത്വത്തിൽ വിവിധ മുസ്‌ലിം സംഘടനകൾ ചേർന്ന് സംഘടിപ്പിച്ച ഇഫ്ത്വാർ വിരുന്ന് നവ്യാനുഭവമായി. നാനൂറോളം മുസ്‌ലിം കുടുംബങ്ങളും 150-ൽ പരം അമേരികയിലെ വിവിധ സാമൂഹിക സാംസ്കാരിക സന്നദ്ധ സേവന സംഘടന നേതാക്കളും പ്രശസ്തരായ മാധ്യമപ്രവർത്തകരും എഴുത്തുകാരും ബ്ലോഗർമാരും പങ്കെടുത്തു.

Washington, World, News, USA, Muslim, Leaders, Journalists, Blogger, Ramadan, Asianet, International, Top-Headlines, Iftar meet held at USA.

വളരെ ചിട്ടയോടെയും ആസൂത്രണത്തോടെയും സംഘടിപ്പിച്ച ചടങ്ങിൽ വൈകുന്നേരത്തോടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നെത്തിയ അതിഥികളെ വളരെ ആദരപൂർവം പരമ്പരാഗതമായ രീതിയിൽ തന്നെ ആതിഥ്യമരുളി സ്വീകരിച്ചിരുന്നു. തുടർന്ന് കൃത്യ സമയത്ത് തുടങ്ങിയ ഇന്റർഫേയ്ത് ഇഫ്ത്വാർ നൈറ്റ് പരിപാടി പങ്കെടുത്ത ആളുകളുടെ സാന്നിധ്യം കൊണ്ടും മതേതര കാഴ്ചപ്പാടോടുകൂടി അമേരിക്കയിലെ മുസ്ലിം സമൂഹം സംഘടിപ്പിച്ച പ്രോഗ്രാമിനെ പ്രകീർത്തിച്ചുള്ള സംസാരങ്ങൾ കൊണ്ടും വളരെയധികം ശ്രദ്ധേയമായി.

അനാൻ വദൂദ എന്ന കൊച്ചു കുട്ടിയുടെ ഖുർആൻ പാരായണത്തോടെ ആരംഭിച്ച പരിപാടിയിൽ നന്മയുടെയും, എംഎംഎൻജെ യുടെയും നേതാവ് ഡോ. സമദ് പൊന്നേരിയുടെ സ്വാഗത പ്രസംഗത്തിൽ പ്രളയ സമയത്ത് നന്മ കേരളത്തിനു നൽകിയ സേവനങ്ങൾ വിശദീകരിച്ചു. മുൻ ഫൊകാന പ്രസിഡണ്ടും ഗുരുകുലം സ്കൂൾ പ്രിൻസിപലും ജനനി മാസിക എഡിറ്ററുമായ ജെ മാത്യൂസ് മതങ്ങളും മനുഷ്യരും തമ്മിൽ സമരസപ്പെട്ടു ഐക്യത്തോടെ പ്രവർത്തിക്കേണ്ട പ്രാധാന്യം ചൂണ്ടിക്കാട്ടി മുഖ്യപ്രഭാഷണം നടത്തി. സിഎച് മുഹമ്മദ് കോയ വിദ്യാഭ്യാസത്തിനും ഭാഷക്കും സംസ്കാരത്തിനും നൽകിയ സംഭാവനകൾ അദ്ദേഹം ചൂണ്ടിക്കാട്ടി.

തുടർന്ന് സംസാരിച്ച ലോംഗ് ഐലന്റ് ഇന്റർഫേയത് ഇൻസ്റ്റിറ്റ്യൂട് തലവനും പ്രശസ്ത യൂറോളജിസ്റ്റുമായ ഡോ. ഉണ്ണി മൂപ്പൻ കേരളത്തിലെ വിവിധ മതങ്ങളുടെ വഴികളും വേരുകളും വിശദീകരിച്ചു. ലോകത്ത് ഏതൊരു ഭാഗത്ത് വ്യാപിക്കുന്നതിനും മുമ്പേ അബ്രഹാമിക് മതങ്ങൾ കേരളത്തിൽ വേരുന്നിയതായി അദ്ദേഹം സോദാഹരണം ചൂണ്ടിക്കാട്ടി. യഹൂദ - കൃസ്ത്യൻ , ഇസ്ലാം മതങ്ങളെ സ്വാഗതം ചെയ്ത ഹിന്ദു സഹോദരന്മാരുടെ വിശാല മനസ്കത അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. ഫോമയുടെ മുൻ പ്രസിഡണ്ടും അറിയപ്പെടുന്ന പൊതു പ്രവർത്തകനുമായ അനിയൻ ജോർജ് പവിത്രമായ റമദാൻ മാസത്തിൽ മുസ്ലിം സഹോദരന്മാർ ഇത്തരം മഹത്തായ ഒരു ആശയത്തിനു തുടക്കം കുറിച്ച നേതൃത്വത്തെ അഭിനന്ദിച്ചു.

ഏഷ്യാനെറ്റ് യുഎസ് ചീഫ് കറസ്പോണ്ടന്റും പ്രശസ്ത മാധ്യമ പ്രവർത്തകനുമായ കൃഷ്ണ കിഷോർ കോഴിക്കോട്ടുകാരനായ അദ്ദേഹത്തിന്റെ നാട്ടിലെ നോമ്പനുഭവങ്ങൾ ഹൃദ്യമായി പങ്കുവെക്കുകയും എന്നാൽ ഇന്ന് കാണുന്ന ചില ദുഷ്പ്രവണതകളിൽ ആശങ്ക പങ്കു വെക്കുകയും ചെയ്തു. എങ്കിലും നാട്ടിലെ പഴയ അതേ അനുഭവം അമേരികയിലും ലഭിച്ചതിലുള്ള സന്തോഷം മറച്ചു വെക്കാതെ പ്രകടിപ്പിച്ചു. യുഎസ്എ കെഎംസിസിയുടെ പ്രസിഡണ്ടും നന്മയുടെ സ്ഥാപക പ്രസിഡണ്ടുമായ യുഎ നസീർ തുടർന്ന് സംസാരിച്ചു. നന്മ നിറഞ്ഞ ഈ സദുദ്യമത്തിനു പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ ആശംസ അറിയിച്ചതോടൊപ്പം ഈ പരിപാടി കൂടുതൽ വിപുലമായ രീതിയിൽ എല്ലാവർഷവും മതേതര ഐക്യം കാത്തുസൂക്ഷിച്ചുകൊണ്ട് മുന്നോട്ടുകൊണ്ടുപോകാൻ സംഘാടകർ ശ്രമിക്കുമെന്ന് ഉറപ്പ് നൽകി. തു

ടർന്നു നടന്ന പാനൽ ചർച ഡോ. അൻസാർ ഖാസിം നിയന്ത്രിച്ചു. ചർചകളിൽ വിജേഷ് കാരാട്ട് (കെഎഎൻജെ), സജീവ് കുമാർ ( കെഎച്എൻജെ), ജോസ് കാടാപുറം (കൈരളി ടിവി ), ഷീല ശ്രീകുമാർ (കരുണ ചാരിറ്റീസ്), ഡോക്ടർ സാബിറ അസീസ് (എംഎംഎൻജെ), റവ. തോമസ് കെ തോമസ് (മാർതോമ ചർച്), ഡോ. പിഎം മുനീർ (എംഎംഎൻജെ), ജിബി തോമസ് (ഫോമ), ബോബി ലാൽ (ബ്ലോഗർ) എന്നിവർ പങ്കെടുത്തു. അസീസ് ആർവി റമദാൻ സന്ദേശം പങ്കുവെച്ചു. ഫിസറോസ് കോട്ട നന്ദി രേഖപ്പെടുത്തി. ചർചകൾ സമയബന്ധിതമായി അവസാനിക്കുകയും ചെയ്തു.

പ്രശസ്ത മാധ്യമ പ്രവർത്തകർ ജോർജ് ജോസഫ് (ഇ മലയാളി), മധു കൊട്ടാരക്കര (24 ചാനൽ), ഡോ. അബ്ദുൽ അസീസ് (കെഎംജി), ജയിംസ് മാത്യു (ഫോമ), വ്യവസായികളായ എരഞ്ഞിക്കൽ ഹനീഫ്, ദിലീപ് വർഗീസ് തുടങ്ങിയവർ മുഖ്യാഥിതികളായിരുന്നു. നോമ്പുതുറയും പ്രാർഥനയും കഴിഞ്ഞതിനുശേഷം ഹൃദ്യമായ രീതിയിൽ മലബാർ സവിശേഷതകൾ നിറഞ്ഞ വിഭവ സമൃദ്ധമായ ഭക്ഷണവും തുടർന്നു യൂത് ലോ പ്രോഗ്രാമും തറാവീഹ് നിസ്കാരവും കഴിഞ്ഞ ശേഷമാണ് എല്ലാവരും പിരിഞ്ഞത്. അസ്ലം ഹമീദ് , അജാസ് നെടുവഞ്ചേരി, സാജിദ് കരീം, കുർശിദ് റശീദ്, ഇംതിയാസ് രണ്ടത്താണി, അലീന ജബ്ബാർ, നാജിയ അസീസ് തുടങ്ങിയവർ പരിപാടികൾ നിയന്ത്രിച്ചു. പങ്കെടുത്തവർക്കും കുടുംബാംഗങ്ങൾക്കും എല്ലാം മനസിൽ തട്ടിയ അനുഭവമായി മാറി. അമേരികയിലെ പ്രശസ്തരായ ബ്ലോഗർമാരും ആവേശപൂർവം പരിപാടിയിൽ പങ്കെടുത്തു.

Keywords: Washington, World, News, USA, Muslim, Leaders, Journalists, Blogger, Ramadan, Asianet, International, Top-Headlines, Iftar meet held at USA.
< !- START disable copy paste -->

Post a Comment