Follow KVARTHA on Google news Follow Us!
ad

Bank Holidays | ആഘോഷങ്ങൾ ഒരുപാട്; ഏപ്രിലിൽ ബാങ്ക് അവധി ദിവസങ്ങൾ ഏറെ; പട്ടിക കാണാം

#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍Bank Holidays in April 2023
ന്യൂഡെൽഹി: (www.kvartha.com) ഉത്സവങ്ങളും ഔദ്യോഗിക അവധികളും കാരണം രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടച്ചിടുമെന്നതിനാൽ ഏപ്രിലിൽ നേരിട്ടുള്ള ബാങ്കിംഗ് സേവനങ്ങളെ ബാധിക്കാൻ സാധ്യതയുണ്ട്. എല്ലാ മാസവും, റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ (RBI) അവധിക്കാല പട്ടിക പ്രകാരം മാസത്തിലെ ചില ദിവസങ്ങളിൽ ബാങ്കുകൾക്ക് അവധിയാണ്.

New Delhi,Bank-Holidays,Bank,Festival,RBI,National,News,Celebration,Good-Friday,State,Top-Headlines, Bank Holidays in April 2023

ഔദ്യോഗിക അവധി പട്ടിക പ്രകാരം, 2023 ഏപ്രിൽ മാസത്തിൽ ആകെ 15 ബാങ്ക് അവധികൾ ഉണ്ടാകും. വരുന്ന മാസത്തിലെ ഉത്സവ ദിവസങ്ങൾ കൂടാതെ രണ്ടാമത്തെയും നാലാമത്തെയും ശനിയാഴ്ചകളും എല്ലാ ഞായറാഴ്ചകളും ഉൾപ്പെടെയാണിത്.

മഹാവീർ ജയന്തി, ദുഃഖവെള്ളി, അംബേദ്കർ ജയന്തി എന്നിവയും 2023 ഏപ്രിലിൽ ആഘോഷിക്കുന്ന ചില പ്രധാന ആഘോഷങ്ങളിൽ ഉൾപ്പെടുന്നു. ഈ ഉത്സവങ്ങൾ എല്ലാ സംസ്ഥാനങ്ങളിൽ ആഘോഷിക്കാറില്ല. അതിനാൽ ബാങ്ക് അവധികളും ഓരോ സംസ്ഥാനത്തിനും വ്യത്യസ്തമായിരിക്കും.

2023 ഏപ്രിൽ മാസത്തിലെ ബാങ്ക് അവധി ദിവസങ്ങളുടെ ലിസ്റ്റ്:

ഏപ്രിൽ 1: വാർഷിക ക്ലോസിംഗ് കണക്കിലെടുത്ത് എല്ലാ സംസ്ഥാനങ്ങളിലും ബാങ്കുകൾ അടച്ചിരിക്കും. എന്നിരുന്നാലും, ഐസ്വാൾ, ഷില്ലോംഗ്, ഷിംല, മിസോറാം, ചണ്ഡീഗഡ്, മേഘാലയ, ഹിമാചൽ പ്രദേശ് എന്നിവിടങ്ങളിൽ ബാങ്കുകൾ തുറന്നിരിക്കും.

ഏപ്രിൽ 2: ഞായറാഴ്ച

ഏപ്രിൽ 4: മഹാവീർ ജയന്തി പ്രമാണിച്ച് അഹമ്മദാബാദ്, ഐസ്വാൾ, ബേലാപൂർ, ബാംഗ്ലൂർ, ഭോപ്പാൽ, ചണ്ഡീഗഡ്, കാൺപൂർ, കൊൽക്കത്ത, ലഖ്‌നൗ, മുംബൈ, റാഞ്ചി തുടങ്ങി മിക്കയിടങ്ങളിലും ബാങ്കുകൾ അടച്ചിടും.

ഏപ്രിൽ 5: ജഗ്ജീവൻ റാമിന്റെ ജയന്തി പ്രമാണിച്ച് ഹൈദരാബാദിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഏപ്രിൽ 7: ദുഃഖവെള്ളിയാഴ്ച കണക്കിലെടുത്ത്, അഗർത്തല, അഹമ്മദാബാദ്, ഗുവാഹത്തി, ജയ്പൂർ, ജമ്മു, ഷിംല, ശ്രീനഗർ എന്നിവയുൾപ്പെടെ ഏതാനും സ്ഥലങ്ങൾ ഒഴികെ കേരളമടക്കം രാജ്യത്തുടനീളം ബാങ്കുകൾ അടച്ചിരിക്കും.

ഏപ്രിൽ 8, 9: യഥാക്രമം രണ്ടാം ശനിയാഴ്ചയും ഞായറാഴ്ചയും.

ഏപ്രിൽ 14: അംബേദ്കർ ജയന്തി പ്രമാണിച്ച് രാജ്യത്തുടനീളമുള്ള ബാങ്കുകൾ അടഞ്ഞുകിടക്കും. എന്നിരുന്നാലും, ഭോപ്പാൽ, ന്യൂഡൽഹി, റായ്പൂർ, ഷില്ലോംഗ്, ഷിംല എന്നിങ്ങനെ ചിലയിടങ്ങളിൽ തുറന്നിരിക്കും.

ഏപ്രിൽ 15: വിഷു, ബൊഹാഗ്, ബിഹു, ഹിമാചൽ ദിനം, ബംഗാളി പുതുവത്സരം തുടങ്ങിയ ഉത്സവങ്ങൾ കണക്കിലെടുത്ത് കേരളമടക്കം പലയിടങ്ങളിലും ബാങ്ക് അവധിയായിരിക്കും.

ഏപ്രിൽ 16: ഞായറാഴ്ച.

ഏപ്രിൽ 18: ശബ്-എ-ഖദ്ർ കണക്കിലെടുത്ത് ജമ്മു കശ്മീരിൽ ബാങ്കുകൾ അടഞ്ഞുകിടക്കും.

ഏപ്രിൽ 21: ഈദ്-ഉൽ-ഫിത്വർ. ത്രിപുര, ജമ്മു കശ്മീർ, കേരളം എന്നിവയുൾപ്പെടെ മിക്ക സംസ്ഥാനങ്ങളിലും ബാങ്കുകൾ അടഞ്ഞുകിടക്കും.

ഏപ്രിൽ 22, 23: യഥാക്രമം നാലാമത്തെ ശനിയാഴ്ചയും ഞായറാഴ്ചയും.

ഏപ്രിൽ 30: ഞായറാഴ്ച..

ബിജു ഫെസ്റ്റിവൽ, തമിഴ് പുതുവത്സര ദിനം, വിഷു, ബൊഹാഗ് ബിഹു, ഹിമാചൽ ദിനം, ബംഗാളി പുതുവത്സര ദിനം (നബബർഷ), ഈദ്-ഉൽ-ഫിത്വർ തുടങ്ങിയവയാണ് ഏപ്രിലിൽ ആഘോഷിക്കുന്ന മറ്റ് ശ്രദ്ധേയമായ ഉത്സവങ്ങൾ.


Keywords: New Delhi,Bank-Holidays,Bank,Festival,RBI,National,News,Celebration,Good-Friday,State,Top-Headlines, Bank Holidays in April 2023
< !- START disable copy paste -->

Post a Comment