Follow KVARTHA on Google news Follow Us!
ad

Wild life attacks | നാട് കയറി വന്യമൃഗങ്ങള്‍; ഭീതിയോടെ ജനം; പ്രതിരോധ നടപടികള്‍ക്ക് ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന് വിദഗ്ധര്‍

#ഇന്നത്തെ വാര്‍ത്തകള്‍, #കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Budget,Budget-Expert-Opinions,Kerala,
തിരുവനന്തപുരം: (www.kvartha.com) വന്യമൃഗ ശല്യം വ്യാപകമായ സാഹചര്യത്തില്‍ പ്രതിരോധ നടപടികള്‍ക്കായി ബജറ്റില്‍ കൂടുതല്‍ തുക വകയിരുത്തണമെന്ന ആവശ്യം ശക്തമായി. അടുത്തിടെ വയനാട് കലക്ട്രേറ്റില്‍ നടന്ന സര്‍വകക്ഷി യോഗത്തിലും ഈ ആവശ്യം ഉയര്‍ന്നിരുന്നു. സംസ്ഥാനത്തെങ്ങും വന്യ മൃഗങ്ങളുടെ ശല്യം കാരണം കര്‍ഷകരും ജനങ്ങളും ഏറെ ദുരിതം അനുഭവിക്കുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള തുക അപര്യാപ്തമാണെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.

Wild life attacks: Experts want to allocate more money in budget, Thiruvananthapuram, News, Budget, Budget-Expert-Opinions, Kerala

കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷങ്ങളിലായി വന്യജീവി ആക്രമണം വര്‍ധിച്ചിട്ടുണ്ടെന്നത് യാഥാര്‍ഥ്യമാണെന്ന് വനം മന്ത്രി എ കെ ശശീന്ദ്രന്‍ പറയുന്നു. വംശ വര്‍ധനവ്, ആവാസ വ്യവസ്ഥയിലെ മാറ്റം, കാട്ടിനകത്തെ ഭക്ഷണ ലഭ്യത കുറവ് തുടങ്ങിയ വിഷയങ്ങള്‍ മൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് കാരണമാകുന്നുവെന്നാണ് അദ്ദേഹം വ്യക്തമാക്കുന്നത്.

സംസ്ഥാനത്തെ വനങ്ങള്‍ക്ക് ഉള്‍ക്കൊള്ളാന്‍ പറ്റാത്ത വിധം വന്യമൃഗങ്ങളുടെ എണ്ണത്തില്‍ വര്‍ധനവ് ഉണ്ടായിട്ടുണ്ടെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍. എല്ലായിടത്തും മുമ്പില്ലാത്ത വിധത്തില്‍ വന്യജീവികളുടെ ശല്യം വര്‍ധിച്ചിരിക്കുകയാണ്. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഒരുക്കുന്നതിനോടൊപ്പം ഭീതി അകറ്റുന്നതിനുളള ശ്വാശത നടപടികളുണ്ടാകണമെന്നാണ് ആവശ്യം. ഏതെങ്കിലും പ്രദേശത്ത് വന്യജീവികളുടെ ആക്രമണം ഉണ്ടാകുന്ന മുറയ്ക്ക് അവയെ പിടികൂടുന്നതിനുളള നടപടികള്‍ വേഗത്തിലാക്കുന്നതിനുള്ള നപടികള്‍ കാര്യക്ഷമമല്ലെന്ന ആക്ഷേപവുമുണ്ട്.

വന്യജിവികള്‍ നാട്ടിലിറങ്ങുന്നത് തടയുന്നതിനുളള പ്രതിരോധ സംവിധാനങ്ങള്‍ കുറ്റമറ്റതാക്കണം, ആധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെയുളള നിരീക്ഷണ സംവിധാനം ഏര്‍പ്പെടുത്തണം, കൂടുതല്‍ പ്രദേശങ്ങളില്‍ ഫെന്‍സിംഗ് ഉള്‍പ്പെടെയുളള പ്രതിരോധ സംവിധാനങ്ങള്‍ ഒരുക്കണം തുടങ്ങിയ ആവശ്യങ്ങളാണ് കര്‍ഷകരും ജനപ്രതിനിധികളും ഉയര്‍ത്തുന്നത്.

എന്നാല്‍ ഇതിനായുള്ള സര്‍കാര്‍ തുകകള്‍ എത്രത്തോളം ഉണ്ടെന്നുള്ള ചോദ്യവും ഉയരുന്നുണ്ട്. രൂക്ഷമായ ഈ പ്രശ്നത്തില്‍ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാവുമെന്നാണ് ജനങ്ങള്‍ പ്രതീക്ഷിക്കുന്നത്.

Keywords: Wild life attacks: Experts want to allocate more money in budget, Thiruvananthapuram, News, Budget, Budget-Expert-Opinions, Kerala.

إرسال تعليق