Follow KVARTHA on Google news Follow Us!
ad

Income Tax | കേന്ദ്ര ബജറ്റ്: 9 വര്‍ഷമായി ചിലവ് പലമടങ്ങ് വര്‍ധിച്ചിട്ടും മാറ്റമില്ലാതെ ആദായ നികുതി സ്ലാബ്; ഇത്തവണയുണ്ടാകുമോ ആ പ്രഖ്യാപനം?

Union Budget 2023: No Change In Income Tax Slab In Last 9 Years, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com ) 2023-24 സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് ഫെബ്രുവരി ഒന്നിന് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കും. 2024ല്‍ ലോക്സഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, രണ്ടാം മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായിരിക്കും ഇത്. ഇത്തരമൊരു സാഹചര്യത്തില്‍ ഏറെക്കാലമായി മാറ്റമില്ലാത്ത ആദായനികുതി സ്ലാബില്‍ ധനമന്ത്രി ഈ ബജറ്റില്‍ വന്‍ പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.
                
Union Budget 2023, Latest-News, National, Top-Headlines, New Delhi, Budget, Budget-Expectations-Key-Announcement, Government-of-India, Income Tax, Union Budget 2023: No Change In Income Tax Slab In Last 9 Years.

നികുതി സ്ലാബുകളില്‍ ഭേദഗതി വരുത്തി ധനമന്ത്രി സീതാരാമന്‍ ഇന്ത്യന്‍ നികുതിദായകര്‍ക്ക് ആശ്വാസം നല്‍കുമെന്ന് അഭ്യൂഹമുണ്ട്. ഈ ബജറ്റില്‍ ഇക്വിറ്റി നിക്ഷേപത്തിന് എല്‍ടിസിജി നികുതിയും റിയല്‍ എസ്റ്റേറ്റ് മേഖലയുടെ ആവശ്യങ്ങളും പരിഗണിക്കുമ്പോള്‍ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങള്‍ ഉണ്ടായേക്കുമെന്ന് വിപണി വിദഗ്ധര്‍ കരുതുന്നു.

ഒമ്പത് വര്‍ഷമായി ആദായനികുതി സ്ലാബില്‍ മാറ്റമില്ല

കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആദായ നികുതി സ്ലാബില്‍ സര്‍ക്കാര്‍ ഒരു മാറ്റവും വരുത്തിയിട്ടില്ല. 2014ലാണ് അവസാനമായി ആദായ നികുതി ഇളവ് പരിധി ഉയര്‍ത്തിയത്. നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ ബജറ്റിലാണ് ഈ മാറ്റം. ഇത്തവണ എല്ലാവരും ധനകാര്യത്തില്‍ നിന്ന് വലിയ പ്രഖ്യാപനം പ്രതീക്ഷിക്കുന്നു. വര്‍ധിച്ചുവരുന്ന പണപ്പെരുപ്പം കാരണം, കഴിഞ്ഞ കുറേ വര്‍ഷങ്ങളായി ജനങ്ങളുടെ ചിലവ് പലമടങ്ങ് വര്‍ധിച്ചു.

ജീവിത ചിലവില്‍ വര്‍ധനവുണ്ടായെങ്കിലും കഴിഞ്ഞ ഒമ്പത് വര്‍ഷമായി ആദായ നികുതിയില്‍ സര്‍ക്കാര്‍ ഇളവ് നല്‍കിയിട്ടില്ല. ഇത്തരമൊരു സാഹചര്യത്തില്‍, പുതിയ നികുതി സമ്പ്രദായത്തിന് കീഴില്‍ ആദായനികുതി ഇളവ് പരിധി 2.5 ലക്ഷം മുതല്‍ അഞ്ച് ലക്ഷം രൂപ വരെ വര്‍ധിപ്പിക്കുമെന്ന് നികുതിദായകര്‍ പ്രതീക്ഷിക്കുന്നു. നിലവില്‍, 2.5 മുതല്‍ അഞ്ച് ലക്ഷം വരെ ശമ്പളത്തിന് 5% നികുതിയും അഞ്ച് മുതല്‍ 7.5 ലക്ഷം വരെ ശമ്പളത്തിന് 20% നികുതിയും നല്‍കണം.

80 സിക്ക് കീഴില്‍ ലഭ്യമായ ഇളവ് പരിധി വര്‍ധിപ്പിക്കുമോ?

1961ലെ ആദായനികുതി നിയമത്തിലെ സെക്ഷന്‍ 80 സി പ്രകാരം, നികുതിദായകര്‍ക്ക് അവരുടെ നിക്ഷേപത്തില്‍ പ്രതിവര്‍ഷം 1.5 ലക്ഷം രൂപ കിഴിവ് ലഭിക്കും. ഈ പരിധി ഉയര്‍ത്തണമെന്നാണ് നികുതിദായകര്‍ ആവശ്യപ്പെടുന്നത്. ബജറ്റില്‍ സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുത്താല്‍ നികുതിദായകര്‍ക്ക് വലിയ ആശ്വാസമാകും.

സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍

ആദായനികുതിയുടെ സെക്ഷന്‍ 16 (IA) പ്രകാരം, ശമ്പളമുള്ള വിഭാഗത്തിന് 50,000 രൂപ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ നല്‍കുന്നു. തൊഴിലാളിവര്‍ഗത്തിലെ ജനങ്ങള്‍ ഇതില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നു. സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ പരിധി 50,000 രൂപയില്‍ നിന്ന് 75,000 രൂപയായി ഉയര്‍ത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചേക്കുമെന്ന് വിദഗ്ധര്‍ കരുതുന്നു. 2023ല്‍ ഇത് പ്രതിവര്‍ഷം ഒരു ലക്ഷം രൂപയായി ഉയരുമെന്ന് പ്രതീക്ഷിക്കാം.

Keywords: Union Budget 2023, Latest-News, National, Top-Headlines, New Delhi, Budget, Budget-Expectations-Key-Announcement, Government-of-India, Income Tax, Union Budget 2023: No Change In Income Tax Slab In Last 9 Years.
< !- START disable copy paste -->

Post a Comment