Follow KVARTHA on Google news Follow Us!
ad

PM Kisan | പിഎം കിസാൻ ഗുണഭോക്താക്കൾക്ക് സന്തോഷ വാർത്ത! വാർഷിക തുക 8000 രൂപയായി വർധിപ്പിക്കും; കേന്ദ്ര സർക്കാരിന് 22,000 കോടി രൂപയുടെ അധിക ചിലവ്

PM-KISAN handout to be raised to Rs 8,000; to cost Rs 22,000 cr extra#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ന്യൂഡെൽഹി: (www.kvartha.com) വരാനിരിക്കുന്ന കേന്ദ്ര ബജറ്റിൽ പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള തുക  പ്രതിവർഷം 6,000 രൂപയിൽ നിന്ന് 8,000 രൂപയായി ഉയർത്തിയേക്കുമെന്ന് റിപ്പോർട്ട്. പിഎം കിസാൻ തുകയിലെ വർധനവ് ഒരു വർഷത്തേക്കായിരിക്കുമെന്നാണ് വിവരം. അതിനുശേഷം അത് അവലോകനം ചെയ്യുമെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തു.

തുക ഇരട്ടിയാക്കാനുള്ള നിർദേശങ്ങൾ ഉണ്ടായിരുന്നെങ്കിലും, ചിലവ് കുറയ്ക്കാനും പണപ്പെരുപ്പ സമ്മർദങ്ങൾ നിയന്ത്രിക്കുന്നതിലും സർക്കാർ ശ്രദ്ധ ചെലുത്തുന്നതിനാൽ വർധനവ് പരിമിതപ്പെടുത്തുകയാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു. ഒരു കർഷകന് 2,000 രൂപയുടെ വർധനവിലൂടെ  സർക്കാരിന് 22,000 കോടി അധിക ചിലവ് വരും. 

News,Budget,Top-Headlines,Laest-News,New Delhi, PM-KISAN handout to be raised to Rs 8,000; to cost Rs 22,000 cr extra


2019 ഫെബ്രുവരിയിൽ ആരംഭിച്ച പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി യോജന പ്രകാരം, ചെറുകിട ഇടത്തരം കർഷകർക്ക് എല്ലാ വർഷവും വളവും വിത്തും വാങ്ങാൻ 6,000 രൂപ വാർഷിക സഹായം കേന്ദ്ര സർക്കാർ നൽകുന്നു. 2000 രൂപ വീതം മൂന്ന് ഗഡുക്കളായാണ് ഈ തുക കർഷകരുടെ അക്കൗണ്ടിലേക്ക് വരുന്നത്. ഇതുവരെ 2000 രൂപ വീതമുള്ള 12 ഗഡുക്കൾ കർഷകർക്ക് നൽകിയിട്ടുണ്ട്. പദ്ധതിയുടെ തുടക്കത്തിൽ 31 ദശലക്ഷത്തിൽ നിന്ന് ഗുണഭോക്താക്കളുടെ എണ്ണം 110 ദശലക്ഷം കവിഞ്ഞു.

Keywords: News,Budget,Top-Headlines,Laest-News,New Delhi, PM-KISAN handout to be raised to Rs 8,000; to cost Rs 22,000 cr extra

Post a Comment