Follow KVARTHA on Google news Follow Us!
ad

EduTech | വിദ്യാഭ്യാസ മേഖലയ്ക്കായി കൂടുതല്‍ തുക, നികുതി ഇളവ്; എഡ്ടെക്കുകളുടെ ബജറ്റ് പ്രതീക്ഷകള്‍ ഏറെ

Budget Expectations From EduTech Segment Leaders, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ 2023-23 സാമ്പത്തിക വര്‍ഷത്തേക്കുള്ള കേന്ദ്ര സര്‍ക്കാരിന്റെ ബജറ്റ് ഫെബ്രുവരി ഒന്നിന് അവതരിപ്പിക്കും. തുടര്‍ച്ചയായി രണ്ട് വര്‍ഷമായി, കൊറോണ മഹാമാരിയും പ്രതിരോധത്തിനായി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളും കാരണം ഡിജിറ്റല്‍ പഠനത്തിന് ഉത്തേജനം ലഭിച്ചു, അതിനിടയില്‍, ദേശീയ വിദ്യാഭ്യാസ നയം നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ കേന്ദ്ര-സംസ്ഥാന തലങ്ങളില്‍ നടക്കുന്നു. സാങ്കേതിക മേഖലയില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ആധിപത്യം വര്‍ദ്ധിച്ചതോടെ, പുതിയ വിദ്യാഭ്യാസ സമ്പ്രദായം, നികുതി ഇളവുകള്‍ മുതലായവ ഇത്തവണ ധനമന്ത്രിയില്‍ നിന്ന് പ്രതീക്ഷിക്കുന്നു.
              
Latest-News, National, Top-Headlines, Budget, Education, Budget-Expectations-Key-Announcement, Government-of-India, New Delhi, India, Students, Budget Expectations From EduTech Segment Leaders.

ഈ വര്‍ഷത്തെ ബജറ്റില്‍ നിന്ന് വിദ്യാഭ്യാസ മേഖലയില്‍ കൂടുതല്‍ വിഹിതം പ്രതീക്ഷിക്കുന്നു. യുവാക്കളുടെ ശാക്തീകരണത്തിനും സാമൂഹിക മാറ്റത്തിനും രാഷ്ട്രനിര്‍മ്മാണത്തിനും ഉത്തേജകമായി ഇന്ത്യന്‍ വിദ്യാഭ്യാസത്തെ വികസിപ്പിക്കുന്നതിന് നയവും ബജറ്റ് ഊര്‍ജവും ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. പഠന നിലവാരം വര്‍ധിപ്പിക്കുക, അധ്യാപകരുടെ പ്രൊഫഷണല്‍ വൈദഗ്ധ്യം മെച്ചപ്പെടുത്തുക, ശക്തമായ അടിസ്ഥാന സൗകര്യങ്ങള്‍ കെട്ടിപ്പടുക്കുക, നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളോടെ സ്‌കൂളിന്റെയും ഉന്നത വിദ്യാഭ്യാസത്തിന്റെയും പ്രധാന വശങ്ങള്‍ ബജറ്റ് അഭിസംബോധന ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ജിഡിപിയുടെ ആറുശതമാനം സര്‍ക്കാര്‍ വിദ്യാഭ്യാസത്തിനായി നീക്കിവയ്ക്കണമെന്നാണ് ശുപാര്‍ശ.

കോവിഡിന് ശേഷം സ്‌കൂള്‍, യൂണിവേഴ്‌സിറ്റി തലങ്ങളില്‍ ഹൈബ്രിഡ് വിദ്യാഭ്യാസ സമ്പ്രദായം ഉണര്‍ന്നിട്ടുണ്ട്. ഇക്കാരണത്താല്‍, നവയുഗ എഡ്യൂടെക് സ്റ്റാര്‍ട്ടപ്പുകള്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത സമ്പ്രദായങ്ങള്‍ സ്വീകരിക്കാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളെ പ്രേരിപ്പിക്കുകയും വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും കൂടുതല്‍ യോഗ്യരും ഭാവിയില്‍ ആവശ്യമായ കഴിവുകളുള്ളവരുമാക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തില്‍, ഡിജിറ്റല്‍ ലേണിംഗ് ഇന്‍ഫ്രാസ്ട്രക്ചര്‍ ശക്തിപ്പെടുത്തുന്നതിന് സര്‍ക്കാര്‍ സാമ്പത്തികവും നയപരവുമായ പിന്തുണയും പ്രോത്സാഹനവും നല്‍കണമെന്നാണ് ഈ മേഖലയിലുള്ളവര്‍ പറയുന്നത്.

2023 ലെ കേന്ദ്ര ബജറ്റില്‍ നിന്ന് വിദ്യാഭ്യാസ മേഖല നിരവധി പ്രഖ്യാപനങ്ങള്‍ പ്രതീക്ഷിക്കുന്നു. കൂടുതല്‍ ബജറ്റ് വകയിരുത്തല്‍, പ്രത്യേക നികുതി ആനുകൂല്യങ്ങള്‍, ഡിജിറ്റല്‍ പഠനത്തിന് അനുകൂലമായ അന്തരീക്ഷം സാധ്യമാക്കല്‍ തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടുന്നു. അധ്യാപകരുടെ നൈപുണ്യ വികസനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള പുതിയ പദ്ധതികളുടെ പ്രഖ്യാപനം, വിദ്യാഭ്യാസ നയം തുടങ്ങിയവ അതില്‍ പെടുന്നു.

Keywords: Union-Budget-2023, Latest-News, National, Top-Headlines, Budget, Education, Budget-Expectations-Key-Announcement, Government-of-India, New Delhi, India, Students, Budget Expectations From EduTech Segment Leaders.
< !- START disable copy paste -->

Post a Comment