Follow KVARTHA on Google news Follow Us!
ad

Central employees | ബജറ്റ്: കേന്ദ്ര ജീവനക്കാര്‍ക്ക് വലിയ സമ്മാനം ലഭിക്കുമോ? ഈ വലിയ പ്രഖ്യാപനം നടത്തിയേക്കും!

7th Pay Commission: These two major announcements likely for central government employees in Budget 2023, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തക
ന്യൂഡെല്‍ഹി: (www.kvartha.com) ധനമന്ത്രി നിര്‍മല സീതാരാമന്‍ ഫെബ്രുവരി ഒന്നിന് കേന്ദ്ര ബജറ്റ് അവതരിപ്പിക്കും. മോദി സര്‍ക്കാരിന്റെ രണ്ടാം ടേമിലെ അവസാനത്തെ സമ്പൂര്‍ണ ബജറ്റായതിനാല്‍ രാജ്യത്തെ എല്ലാ വിഭാഗത്തിനും ധനമന്ത്രിയില്‍ നിന്ന് നിരവധി പ്രതീക്ഷകളുണ്ട്. 2024 തെരഞ്ഞെടുപ്പ് വര്‍ഷമാണ്, അത്തരമൊരു സാഹചര്യത്തില്‍ രാജ്യത്തെ എല്ലാ വിഭാഗങ്ങളെയും ആകര്‍ഷിക്കാന്‍ സര്‍ക്കാര്‍ പരമാവധി ശ്രമിക്കും. രാജ്യത്തെ ലക്ഷക്കണക്കിന് കേന്ദ്ര ജീവനക്കാര്‍ക്ക് വലിയൊരു സമ്മാനം ബജറ്റില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കുമെന്നാണ് റിപോര്‍ട്ടുകള്‍.
        
Union-Budget-2023, Latest-News, National, Top-Headlines, Government-of-India, Budget-Expectations-Key-Announcement, Budget, Government-Employees, India, 7th Pay Commission: These two major announcements likely for central government employees in Budget 2023.

ശമ്പള പരിഷ്‌കരണം പ്രഖ്യാപിച്ചേക്കും

കേന്ദ്ര ജീവനക്കാര്‍ ഏറെ നാളായി ശമ്പള പരിഷ്‌കരണം ആവശ്യപ്പെടുന്നുണ്ട്. ഇക്കാര്യത്തില്‍ സര്‍ക്കാരുമായി പലതവണ ചര്‍ച്ച നടത്തിയിട്ടുമുണ്ട്. അടുത്ത ശമ്പള കമ്മീഷനിലെ ഫിറ്റ്മെന്റ് ഫാക്ടര്‍ വഴി കേന്ദ്രസര്‍ക്കാര്‍ കേന്ദ്ര ജീവനക്കാരുടെ ശമ്പളം പരിഷ്‌കരിക്കുമെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2016ല്‍ അന്നത്തെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി ഓരോ 10 വര്‍ഷത്തിനും പകരം എല്ലാ വര്‍ഷവും ഇന്‍ക്രിമെന്റ് സര്‍ക്കാര്‍ പരിഗണിക്കുന്നതായി പറഞ്ഞിരുന്നു.

നിലവില്‍, എട്ടാം ശമ്പള കമ്മീഷന്‍ രൂപീകരിക്കുന്നതിന് സര്‍ക്കാര്‍ ഒരു വര്‍ഷം കൂടി എടുത്തേക്കും, ഇതിനായി 2023 ലെ ബജറ്റില്‍ അതിന്റെ ഫോര്‍മുല അവതരിപ്പിച്ചേക്കുമെന്ന് വിവരം. ഇത്തരമൊരു സാഹചര്യത്തില്‍ ഈ വര്‍ഷത്തെ ബജറ്റ് പ്രസംഗത്തില്‍ ധനമന്ത്രി വര്‍ഷാവര്‍ഷം ശമ്പള പരിഷ്‌കരണ ഫോര്‍മുല പ്രഖ്യാപിക്കുമോയെന്നാണ് കണ്ടറിയേണ്ടത്. സര്‍ക്കാര്‍ ഇത് ചെയ്താല്‍ കേന്ദ്ര ജീവനക്കാരില്‍ ചെറിയ തസ്തികകളില്‍ ജോലി ചെയ്യുന്നവര്‍ക്കും വലിയ നേട്ടം ലഭിക്കും.

തിരിച്ചടിയും ലഭിക്കാം

സമ്മാനത്തിനൊപ്പം കേന്ദ്ര ജീവനക്കാര്‍ക്ക് തിരിച്ചടിയും നേരിടേണ്ടി വന്നേക്കാം. വീടിനായി സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഹൗസ് ബില്‍ഡിംഗ് അലവന്‍സ് (HBA) നല്‍കുന്നു. സര്‍ക്കാര്‍ ഈ പണം ജീവനക്കാര്‍ക്ക് അഡ്വാന്‍സായാണ് നല്‍കുന്നത്, അതിന് പലിശ നിരക്ക് ഈടാക്കുന്നു. 7.1 ശതമാനമാണ് പലിശ. ബജറ്റില്‍ ഇത് 7.5 ശതമാനമായി ഉയര്‍ത്തിയേക്കും. അങ്ങനെ സംഭവിക്കുമ്പോള്‍ തന്നെ അഡ്വാന്‍സ് തുക 25 ലക്ഷത്തില്‍ നിന്ന് 30 ലക്ഷമായി ഉയര്‍ത്താനാകും.

Keywords: Union-Budget-2023, Latest-News, National, Top-Headlines, Government-of-India, Budget-Expectations-Key-Announcement, Budget, Government-Employees, India, 7th Pay Commission: These two major announcements likely for central government employees in Budget 2023.
< !- START disable copy paste -->

Post a Comment