Follow KVARTHA on Google news Follow Us!
ad

Childline | 1098 ന് പകരം 112; ഒരു ഫോണ്‍ നമ്പര്‍ മാറുമ്പോള്‍ സംഭവിക്കുന്നത്

112 instead of 1098; What happens when phone number changes, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
-കൂക്കാനം റഹ്മാന്‍

(www.kvartha.com) വീട്ടില്‍ നിന്ന് അമ്മയോ അച്ഛനോ വഴക്കു പറഞ്ഞാല്‍ ചെറിയ ചെറിയ ശിക്ഷ കിട്ടിയാല്‍ കൊച്ചു കുട്ടികള്‍ പോലും പറയുന്ന ഒരു ഭീഷണിയുണ്ട്, ഞാന്‍ ഇപ്പോള്‍ പത്തേ ഒമ്പതേ എട്ടിലേക്ക് വിളിക്കും. വിദ്യാഭ്യാസമില്ലാത്ത മുതിര്‍ന്നവര്‍ക്കു കൂടി 1098 എന്ന ടെലഫോണ്‍ നമ്പര്‍ അറിയാം. സ്‌കൂള്‍ ചുമരിലും, ബസിന്റെ മുന്നിലും മറ്റും ഈ നമ്പര്‍ എഴുതി വെച്ചിട്ടുണ്ട്. ഈ നമ്പറിനൊപ്പം ഒന്നു കൂടി എല്ലാവര്‍ക്കും അറിയാം, ചൈല്‍ഡ്‌ലൈന്‍ കുട്ടികളെ സഹായിക്കുന്ന പദ്ധതിയാണെന്നും എപ്പോള്‍ വിളിച്ചാലും സഹായിക്കാന്‍ ചൈല്‍ഡ് ലൈനില്‍ നിന്ന് സന്നദ്ധപ്രവര്‍ത്തകര്‍ എത്തുമെന്നും.
            
Article, Story, Phone-call, Children, Child, 112 instead of 1098; What happens when phone number changes.

ചൈല്‍ഡ്‌ലൈന്‍ ഇന്ത്യാ ഫൗണ്ടേഷന്‍ (CIF) എന്ന എന്‍ജിഒ, കേന്ദ്ര ശിശുക്ഷേമ മന്ത്രാലയത്തിന്റെ സഹകരണത്തോടെ കഴിഞ്ഞ ഇരുപത് വര്‍ഷത്തിലേറെയായി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തനം ഇന്ത്യ മുഴുക്കെ നടത്തി വരികയാണ് ഓരോ ജില്ലയിലും ബന്ധപ്പെട്ട ജില്ലാ കലക്ടര്‍മാരുടെ നേതൃത്വത്തില്‍ സിഎബി (ചൈല്‍ഡ് ലൈന്‍ അഡൈ്വസറി ബോര്‍ഡ്) രൂപീകരിച്ചു. ജില്ലാ തലത്തില്‍ മുഴുവന്‍ ഉദ്യോഗസ്ഥന്‍മാരേയും സംഘടിപ്പിച്ചു പ്രവര്‍ത്തിക്കുന്നവരുമുണ്ട്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകള്‍ ജില്ലകളില്‍ സജീവമായി ഇടപെട്ടു കൊണ്ടിരിക്കുകയാണ്. ജില്ലാ തലത്തില്‍ എന്‍ജിഒകളെയാണ് കൊളാബ് സെന്ററുകളും, നോഡല്‍ സപ്പോട്ട് സെന്ററുകളും പ്രവര്‍ത്തിക്കുന്നതിന്റെ ചുമതല ഏല്‍പ്പിച്ചിരിക്കുന്നത്.

നോഡല്‍ സെന്ററുകള്‍ പ്രവര്‍ത്തകരെ പരിശീലിപ്പിക്കുന്നതിനും, ജില്ലാതല ഉദ്യോഗസ്ഥരെ ബന്ധപ്പെടുത്തി ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തനം ശക്തിപ്പെടുത്താനും വേണ്ടിയുളള സ്ഥാപനമാണ്. കൊളാബാണ് ജില്ലയിലെ കോള്‍ സെന്റര്‍. ഇവിടെ ഷിഫ്റ്റ് സംമ്പ്രദായത്തില്‍ ഡേ ആന്റ് നൈറ്റ് പ്രവര്‍ത്തിക്കുന്നതിന് സേവന സന്നദ്ധരായ വളണ്ടിയര്‍മാരുണ്ട്. ഇതിന് പുറമേ സപ്പോര്‍ട്ട് ഓര്‍ഗനൈസേഷന്‍ എന്നൊരു വിഭാഗവും കൂടിയുണ്ട്. ഇത്തരം സ്ഥാപനങ്ങള്‍ നടത്തുന്നതിന് നേതൃത്വപരമായ പങ്കു വഹിക്കുന്നത് എന്‍ജിഒ നിശ്ചയിക്കുന്ന ഡയറക്ടര്‍മാരാണ്. ഇവര്‍ പൂര്‍ണ്ണമായും സൗജന്യ സേവനം നടത്തുന്നവരാണ്. ഓരോ സ്ഥാപനത്തിനും കോ-ഓഡിനേറ്റര്‍മാരും ടിം ലീഡേര്‍സും വളണ്ടിയര്‍മാരുമുണ്ട്. വളരെ ചെറിയ പ്രതിഫലം വാങ്ങിക്കൊണ്ടാണ് ഇവരൊക്കെ സേവനം ചെയ്യുന്നത്. ആറായിരം രൂപയാണ് വളണ്ടിയര്‍മാര്‍ക്ക് ലഭിക്കുന്ന മാസ വേതനം.
              
Article, Story, Phone-call, Children, Child, 112 instead of 1098; What happens when phone number changes.

ഈ അടുത്ത കാലത്ത് നിരവധി പോക്‌സോ കേസുകളാണ് 1098 ലേക്ക് എത്തുന്നത്. വളരെ റിസ്‌ക്ക് പിടിച്ച പണിയാണ് ഇരകളെ കണ്ടെത്തി മൊഴിയെടുക്കുകയെന്നതും, വളരെ രഹസ്യമായി പോലീസിലും കോടതിയിലും ഹാജരാകുകയെന്നതും. അതൊക്കെ സേവന സന്നദ്ധതയോടെ പ്രവര്‍ത്തകര്‍ കൈകാര്യം ചെയ്യുന്നുണ്ട്. ശാരീരിക-മാനസീക-ലൈംഗീക പീഡന കേസുകളും ദിവസേന നൂറ് കണക്കിനാണ് ഫോണ്‍ മുഖേന വരുന്നത്. കുട്ടികളുടെ ഭാഗത്തു നിന്ന് വരുന്ന പരാതികള്‍ക്ക് മിനുട്ടുകള്‍ക്കകം സ്‌പോട്ടിലെത്താന്‍ വളണ്ടിയര്‍മാര്‍ സന്നദ്ധരാണ്, ഇരകള്‍ക്ക് ആവശ്യമായ ഏത് സഹായം ചെയ്യാനും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകര്‍ തയ്യാറായി നില്‍പ്പുണ്ടാവും

കുട്ടികള്‍ക്ക് നേരിടേണ്ടിവരുന്ന ഏത് തരം പ്രശ്‌നങ്ങളും പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിരവധി ഏജന്‍സികളുണ്ട് . ജില്ല തോറും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ യൂണിറ്റുകളുണ്ട് . നാലഞ്ച് പേരടങ്ങുന്ന ചൈല്‍ഡ് വെല്‍ഫേര്‍ കമ്മിറ്റി (CWC) കളുണ്ട്. ഇതിനു പുറമേ സംസ്ഥാനത്ത് ബാലവകാശ കമ്മീഷനുകളുണ്ട്. ഇതൊക്കെ സര്‍ക്കാര്‍ നേരിട്ടു നടത്തുന്ന ഏജന്‍സികളും പദ്ധതികളുമാണ്. ഇത്രയൊക്കെ സംവിധാനങ്ങള്‍ ഉണ്ടായിട്ടും കുട്ടികള്‍ നിര്‍ഭയരായി നേരിട്ട തങ്ങളുടെ വേദനവിളിച്ചു പറയാന്‍ പ്രയോജനപ്പെടുത്തുന്ന നമ്പറാണ് 1098.

ചൈല്‍ഡ്‌ലൈന്‍ ഇന്ത്യാ ഫൗണ്ടേഷന്‍ പ്രവര്‍ത്തകര്‍ കുട്ടികളുമായി ഇടപെട്ട് ഏത് ഫോണ്‍ നമ്പറാണ് നിങ്ങള്‍ക്ക് വേണ്ടത് എന്ന്വേഷിച്ചു വിളിച്ചപ്പോള്‍ ചില കുട്ടികള്‍ നിര്‍ദ്ദേശിച്ച നമ്പറാണ് ദസ് നൗ ആട്ട്. ഹിന്ദി മേഖലയിലെ കുട്ടികളാണ് ഈ നമ്പര്‍ നിര്‍ദ്ദേശിച്ചത്. അതിപ്പോള്‍ ടെന്‍ നയന്‍ എയ്റ്റ് എന്ന് ഉംഗ്ലീഷിലും പത്ത് ഒമ്പത് എട്ട് എന്ന് മലയാളത്തിലും പറയുന്നു. ഏത് ഉറക്കത്തിലും കുട്ടികള്‍ ഈ നമ്പര്‍ ഓര്‍ത്തു പറയും അത്രയും കുട്ടികളുടെ മനസ്സില്‍ പതിഞ്ഞ ടെലഫോണ്‍ നമ്പറാണിത്. ഇത് ടോള്‍ ഫ്രീ നമ്പറാണ്. സൗത്ത് ഇന്ത്യയിലെ ഏത് സംസ്ഥാനത്തു നിന്ന് ഈ നമ്പറില്‍ വിളിച്ചാലും അത് ചെന്നൈ കോള്‍ സെന്ററിലെത്തും അവിടെ നിന്നാണ് ബന്ധപ്പെട്ട ജില്ലകളിലേക്ക് നിര്‍ദ്ദേശം കൊടുക്കുന്നത്.

ഇപ്പോള്‍ കേന്ദ്ര സര്‍ക്കാര്‍ പുതിയൊരു തീരുമാനത്തിലെത്തിയിരിക്കയാണ്. ഇതേവരേക്കും കേന്ദ്ര വനിതാ ശിശുക്ഷേമ വകുപ്പിന്റെ കീഴിലായിരുന്നു പദ്ധതി കേന്ദ്ര ആഭ്യന്തര വകുപ്പിലേക്ക് മാറ്റിയിരിക്കുകയാണ്. ഇനി മുതല്‍ കുട്ടികള്‍ അവരുടെ പരാതികള്‍ക്ക് വിളിക്കേണ്ടത് 1098 ന് പകരം 112 എന്ന നമ്പറിലേക്കാണ്. ഇത് ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേക്കാണ് എത്തിച്ചേരുക. പോലീസാണ് ഇത്തരം ഫോണ്‍ കോള്‍ വന്നാല്‍ അതിന് പരിഹാരം കാണാനുളള നടപടികള്‍ സ്വീകരിക്കേണ്ടത്. ഔദ്യോഗിക സംവിധാനത്തിലേക്ക് മാറുമ്പോള്‍ 10 മുതല്‍ അഞ്ച് മണിവരെ യുളള സമയപരിധിയില്‍ ഒതുങ്ങേണ്ടി വരും . സന്നദ്ധ പ്രവര്‍ത്തകരെ പോലേ ഏത് ത്യാഗവും ചെയ്യാന്‍ സര്‍ക്കാര്‍ സെക്ഷനില്‍ പ്രവര്‍ത്തിക്കുമ്പോള്‍ സാധ്യമാവില്ല. വര്‍ഷങ്ങളായി കുഞ്ഞു മനസ്സുകളിലും നാട്ടുകാരിലും ഉറച്ചു നിന്ന 1098 അത്ര പെട്ടെന്ന് മാറാന്‍ സാധ്യതയില്ല.

എന്തുകൊണ്ട് 1098 എന്ന നമ്പര്‍ 112 ലേക്ക് മാറുന്നു എന്നതിന് വ്യക്തമായ ഒരു മറുപടിയും എവിടെനിന്നും കിട്ടുന്നില്ല. രണ്ട് പതിറ്റാണ്ടോളം കുട്ടികളുടെപ്രശ്‌നങ്ങള്‍ക്ക് വിജയകരമായി പരിഹാരം കണ്ട സംവിധാനം മാറ്റാതെ പഴയതു തന്നെ തുടരുന്നതായിരിക്കും ഉചിതം. ഇതിന്റെ അനൗചിത്യത്തെ ചൂണ്ടിക്കാണിച്ചു കൊണ്ട് കേന്ദ്ര-സംസ്ഥാനത്തിന് നിവേദനങ്ങള്‍ സമര്‍പ്പിച്ച് കാത്തിരിക്കുകയാണ്. ഏതായാലും മാര്‍ച്ച് 31 വരെ നിലവിലുളള സംവിധാനം തുടരുമെന്ന് പറയുന്നു വ്യക്തമായ ഒരു വിവരവും ജില്ലാതലത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എന്‍ജിഒകള്‍ക്ക് സിഐഎഫില്‍ നിന്നോ കേന്ദ്ര സര്‍ക്കാരില്‍ നിന്നോ ഇതേവരെ ലഭിച്ചിട്ടില്ല.

Keywords: Article, Story, Phone-call, Children, Child, 112 instead of 1098; What happens when phone number changes.
< !- START disable copy paste -->

Post a Comment