Follow KVARTHA on Google news Follow Us!
ad

Booked | സെമിനാറില്‍ ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ച് ക്ലാസ്; വാവ സുരേഷിനെതിരെ കേസെടുത്ത് വനംവകുപ്പ്

Vava Suresh displyed cobra during the class; Forest department registered case#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com) വാവ സുരേഷിനെതിരെ വനംവകുപ്പ് കേസെടുത്തു. മെഡികല്‍ കോളജ് നഴ്‌സിങ് വിഭാഗത്തില്‍ തുടര്‍വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായി മൂര്‍ഖന്‍ പാമ്പിനെ പ്രദര്‍ശിപ്പിച്ച് ക്ലാസെടുത്തതിനാണ് റേഞ്ച് ഫോറസ്റ്റ് ഓഫിസര്‍ കേസെടുത്തത്. വന്യജീവി സംരക്ഷണ നിയമം സെക്ഷന്‍ 2, 9 എന്നിവ പ്രകാരമാണ് നടപടി. വാവ സുരേഷിനോട് ഹാജരാകാന്‍ നോടീസ് നല്‍കുമെന്ന് റേഞ്ച് ഓഫിസര്‍ വ്യക്തമാക്കി.

നിയമവിരുദ്ധമായും അശാസ്ത്രീയമായും പാമ്പുകളെ പ്രദര്‍ശിപ്പിച്ചതിന് താമരശേരി റേഞ്ച് ഓഫിസറോട് കേസെടുക്കാന്‍ നിര്‍ദേശിച്ചതായി ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസര്‍ അബ്ദുല്‍ ലത്വീഫ് ചോലയില്‍ പറഞ്ഞു. പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ പ്രാഥമിക അന്വേഷണത്തിന് ശേഷമാണ് നടപടി. അന്വേഷണത്തിന്റെ ഭാഗമായി ചിത്രങ്ങളും വീഡിയോയും വനം വകുപ്പ് ശേഖരിച്ചിട്ടുണ്ട്.  

കോഴിക്കോട് മെഡികല്‍ കോളജില്‍ ക്ലിനികല്‍ നഴ്സിങ് എഡ്യുകേഷനും നഴ്സിങ് സര്‍വീസ് ഡിപാര്‍ട്മെന്റും സംയുക്തമായി സംഘടിപ്പിച്ച പരിപാടിയാണ് വിവാദങ്ങള്‍ക്ക് കാരണമായത്. പരിപാടിയില്‍ മൈകിന് പകരം പാമ്പിനെ ഉപയോഗിച്ചത് രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. മൈക് തകരാറിലായതിന് പിന്നാലെയായിരുന്നു വിറതാങ്ങിയില്‍ (Lectern) വാവ സുരേഷ് ഉഗ്രവിഷമുള്ള മൂര്‍ഖന്‍ പാമ്പിനെ വച്ചത്. 

News,Kerala,State,Kozhikode,Case,forest,Snake,Study class,Top-Headlines, Vava Suresh displyed cobra during the class; Forest department registered case


തുടര്‍ന്ന് പാമ്പ് കടിയുടെ വിവിധ വശങ്ങളെ കുറിച്ച് നഴ്‌സുമാരെ ബോധവല്‍ക്കരിക്കുകയും ചെയ്തു. വാവയുടെ നടപടിക്കെതിരെ വന്‍ വിമര്‍ശനമാണ് സാമൂഹിക മാധ്യമങ്ങളില്‍ ഉയരുന്നത്. പാമ്പ് കടിയേറ്റ് അതീവ ഗുരുതര നിലയില്‍ നിന്ന് രക്ഷപെട്ട് വന്ന ശേഷം അശാസ്ത്രീയ മാര്‍ഗങ്ങളിലൂടെ പാമ്പിനെ പിടിക്കുകയില്ലെന്നും പ്രദര്‍ശിപ്പിക്കുകയില്ലെന്നും വാവ സുരേഷ് ഉറപ്പ് നല്‍കിയിരുന്നുവെന്ന് വനം വകുപ്പുകാര്‍ പറയുന്നു.

Keywords: News,Kerala,State,Kozhikode,Case,forest,Snake,Study class,Top-Headlines, Vava Suresh displyed cobra during the class; Forest department registered case

إرسال تعليق