Follow KVARTHA on Google news Follow Us!
ad

Health Tips | ശബരിമല സീസൺ: ആരോഗ്യം കാക്കാം; തീര്‍ഥാടനത്തിന് തയ്യാറെടുക്കുന്നവര്‍ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

Things to keep in mind for those preparing for Sabarimala Pilgrimage#കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
പത്തനംതിട്ട: (www.kvartha.com) മണ്ഡല മകരവിളക്ക്‌ മഹോത്സവത്തിന്‌ തീർഥാടകരെ വരവേൽക്കാൻ ശബരിമല ഒരുങ്ങി. അയ്യപ്പന്റെ ദൈവീകമായ വാസസ്ഥാനം രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഹിന്ദു തീർഥാടന കേന്ദ്രമാണ്. രണ്ട് മാസത്തോളം നീണ്ടുനിൽക്കുന്ന ഈ തീർഥാടന കാലത്ത് വിവിധയിടങ്ങളിൽ നിന്നായി ലക്ഷണക്കിന് പേരാണെത്തുക.
  
Pathanamthitta, Kerala, News, Latest-News, Health, Shabarimala, Shabarimala Pilgrims, Mandalakalam, Things to keep in mind for those preparing for Sabarimala Pilgrimage.

അതേസമയം മണ്ഡല മകരവിളക്ക് മഹോത്സവവുമായി ബന്ധപ്പെട്ട് ശബരിമല നടതുറക്കുന്ന സാഹചര്യത്തില്‍ തീര്‍ഥാടനത്തിന് തയ്യാറെടുക്കുന്നവര്‍ ആരോഗ്യസുരക്ഷ ഉറപ്പാക്കുന്നതിനായി ചില കാര്യങ്ങൾ സൂക്ഷിക്കേണ്ടത് പ്രധാനമാണ്. ഇക്കാര്യം സംബന്ധിച്ച് പത്തനംതിട്ട ജില്ലാമെഡികല്‍ ഓഫീസര്‍ (ആരോഗ്യം) ഡോ. എല്‍ അനിതകുമാരി പങ്കുവെച്ച കാര്യങ്ങൾ അറിയാം.

ശ്വസനസംബന്ധമായ ബുദ്ധിമുട്ടുകള്‍, ഹൃദ്രോഗം, മറ്റ് ഗുരുതര ആരോഗ്യപ്രശ്നങ്ങള്‍ തുടങ്ങിയവ ഉള്ളവര്‍ മലകയറ്റം ഒഴിവാക്കണം. പ്രമേഹം, രക്തസമ്മര്‍ദം തുടങ്ങിയരോഗങ്ങള്‍ ഉള്ളവര്‍ സ്ഥിരമായി കഴിക്കുന്ന മരുന്നുകള്‍, നിലവിലുള്ള അസുഖങ്ങളെ സംബന്ധിച്ച ചികിത്സാരേഖകള്‍ എന്നിവ കയ്യില്‍ കരുതണം. വ്രതാനുഷ്ഠാനത്തിന്റെ ഭാഗമായി നിലവില്‍ കഴിക്കുന്ന മരുന്നുകള്‍ നിര്‍ത്തരുത്.

മലകയറുന്നതിന് കുറഞ്ഞത് രണ്ടാഴ്ച മുന്‍പ് മുതല്‍ ദിവസവും അരമണിക്കൂര്‍ നടത്തം, ജോഗിംഗ് ശീലമാക്കി ശാരീരികക്ഷമത ഉറപ്പുവരുത്തണം. പഴങ്ങളും പച്ചക്കറികളും ഉള്‍പെടെ പോഷക സമൃദ്ധമായ ഭക്ഷണം കഴിക്കണം. പനി, ചുമ, ശ്വാസതടസം, തൊണ്ടവേദന തുടങ്ങിയ ലക്ഷണങ്ങള്‍ അനുഭവപ്പെട്ടാല്‍ യാത്ര ഒഴിവാക്കുക. ആരോഗ്യ പ്രശ്നങ്ങള്‍ ഉള്ളവര്‍ തീര്‍ഥാടനത്തിന് മുന്‍പ് ചികിത്സിക്കുന്ന ഡോക്ടറുടെ ഉപദേശം തേടണം.

إرسال تعليق