Follow KVARTHA on Google news Follow Us!
ad

New rules | എടിഎം കാര്‍ഡ് മുതല്‍ ആദായ നികുതി വരെ; ഡിസംബര്‍ 1 മുതല്‍ ഈ നിയമങ്ങള്‍ മാറും; അറിയാം വിശദമായി

New rules from December 1: These changes to become applicable. Check details, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) സാധാരണക്കാരെ നേരിട്ട് ബാധിക്കുന്നത് ഉള്‍പെടെയുള്ള നിരവധി വലിയ മാറ്റങ്ങള്‍ രാജ്യത്ത് ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരും. എന്തൊക്കെ പ്രധാന മാറ്റങ്ങളാണ് സംഭവിക്കാന്‍ പോകുന്നതെന്നും അവ ജീവിതത്തെ എത്രത്തോളം ബാധിക്കുമെന്നും അറിയാം.
         
Latest-News, National, Top-Headlines, New Delhi, Rate, Price, LPG, ATM Card, Banking, Bank, Pension, New rules from December 1: These changes to become applicable. Check details.

എല്‍പിജി സിലിന്‍ഡര്‍ വില:

എല്ലാ മാസവും ഒന്നാം തീയതിയാണ് എല്‍പിജി സിലിന്‍ഡറുകളുടെ പുതിയ വില സര്‍കാര്‍ പുറത്തിറക്കുന്നത്. കഴിഞ്ഞ മാസം ആദ്യം വാണിജ്യ സിലിന്‍ഡറുകളുടെ വില കുറച്ചിരുന്നുവെങ്കിലും ഗാര്‍ഹിക പാചകവാതക സിലിന്‍ഡറുകളുടെ വിലയില്‍ മാറ്റമുണ്ടായില്ല. ഇത്തരമൊരു സാഹചര്യത്തില്‍ ഇത്തവണ ഡിസംബര്‍ ഒന്ന് മുതല്‍ എല്‍പിജി സിലിന്‍ഡറുകള്‍ക്ക് വില കുറയുമെന്നാണ് കരുതുന്നത്. ഒക്ടോബര്‍ മാസത്തെ കണക്കുകള്‍ പണപ്പെരുപ്പം കുറയുന്നതിന്റെ സൂചനകള്‍ കാണിച്ചു. ഇതിന് പിന്നാലെ പെട്രോളിയം കമ്പനികളും പാചക വാതക വിലയില്‍ മാറ്റം വരുത്തിയേക്കുമെന്നാണ് കരുതുന്നത്. കൂടാതെ, സിഎന്‍ജി, പിഎന്‍ജി എന്നിവയുടെ വിലയിലും മാറ്റം സംഭവിച്ചേക്കാം.

പഞ്ചാബ് നാഷണല്‍ ബാങ്ക് എടിഎം കാര്‍ഡ്:

എടിഎമില്‍ നിന്ന് പണം പിന്‍വലിക്കുന്ന രീതിയും മാറുകയാണ്. തട്ടിപ്പില്‍ നിന്ന് സംരക്ഷിക്കുന്നതിനായി, ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ച് പണം പിന്‍വലിക്കുന്നതിനുള്ള നടപടിക്രമം പഞ്ചാബ് നാഷണല്‍ ബാങ്ക് (PNB) പരിഷ്‌കരിച്ചു. ഡിസംബര്‍ ഒന്ന് മുതല്‍ എടിഎമില്‍ കാര്‍ഡ് ഇട്ടാലുടന്‍ മൊബൈല്‍ നമ്പറില്‍ ഒടിപി വരുമെന്ന് പഞ്ചാബ് നാഷണല്‍ ബാങ്ക് അറിയിച്ചു. എടിഎം സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന കോളത്തില്‍ ഈ ഒടിപി നല്‍കിയ ശേഷം മാത്രമേ പണം ലഭിക്കൂ.

പെന്‍ഷന്‍ വാങ്ങുന്നവരുടെ ജീവന്‍ പ്രമാന്‍ (ലൈഫ് സര്‍ട്ടിഫിക്കറ്റ്):

പെന്‍ഷന്‍ വാങ്ങുന്നവര്‍ക്ക് ലൈഫ് സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 30 ആണ്. ലൈഫ് സര്‍ട്ടിഫിക്കറ്റ് കൃത്യസമയത്ത് സമര്‍പ്പിക്കാത്തവരുടെ പെന്‍ഷന്‍ മുടങ്ങിയേക്കാം.

13 ദിവസത്തേക്ക് ബാങ്കുകള്‍ പ്രവര്‍ത്തിക്കില്ല:

ഡിസംബര്‍ മാസത്തില്‍ മൊത്തം 13 ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും. ഈ അവധി ദിവസങ്ങളില്‍ രണ്ടാമത്തെയും നാലാമത്തെയും ശനി, ഞായര്‍ ദിവസങ്ങള്‍ ഉള്‍പ്പെടുന്നു. പ്രാദേശിക ഉത്സവങ്ങളുടെ അടിസ്ഥാനത്തിലാണ് സംസ്ഥാനങ്ങളില്‍ അവധി എന്നതിനാല്‍ എല്ലാവരെയും ഇത് ഒരുപോലെ ബാധിക്കില്ല. എന്നിരുന്നാലും, അവധി സമയത്ത് ഉപഭോക്താക്കള്‍ക്ക് ഓണ്‍ലൈന്‍ ബാങ്കിംഗ് വഴി ഇടപാടുകള്‍ നടത്താന്‍ കഴിയും.

ഡിസംബര്‍ ബാങ്ക് അവധി

ഡിസംബര്‍ 3: വിശുദ്ധ ഫ്രാന്‍സിസ് സേവ്യറിന്റെ തിരുനാള്‍, ഗോവയില്‍ ബാങ്കുകള്‍ അടഞ്ഞുകിടക്കും
ഡിസംബര്‍ 4: ഞായറാഴ്ച
ഡിസംബര്‍ 5: ഗുജറാതില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവധി
ഡിസംബര്‍ 10: രണ്ടാം ശനിയാഴ്ച
ഡിസംബര്‍ 11: ഞായര്‍ - പ്രതിവാര അവധി
ഡിസംബര്‍ 12: പാ-ടോഗന്‍ നെങ്മിഞ്ച സാങ്മ- മേഘാലയ
ഡിസംബര്‍ 18: ഞായറാഴ്ച

ഡിസംബര്‍ 19: ഗോവ വിമോചന ദിനം, ഗോവ
ഡിസംബര്‍ 24: നാലാം ശനിയാഴ്ച
ഡിസംബര്‍ 25: ഞായറാഴ്ച
ഡിസംബര്‍ 29: ഗുരു ഗോവിന്ദ് സിംഗിന്റെ ജന്മദിനം - ചണ്ഡീഗഡ്
ഡിസംബര്‍ 30: യു കിയാങ് നംഗ്ബ - മേഘാലയ
ഡിസംബര്‍ 31: പുതുവത്സര രാവ് - മിസോറം.

ആദായനികുതി റിട്ടേണ്‍ പിഴയോടെ ഫയല്‍ ചെയ്യാം:

2021-22 ലെ ആദായനികുതി റിട്ടേണ്‍ ഇതുവരെ ഫയല്‍ ചെയ്തിട്ടില്ലെങ്കില്‍, പിഴയോടെ ഡിസംബര്‍ 31-നകം ഫയല്‍ ചെയ്യാം. മൊത്തം വരുമാനം അഞ്ച് ലക്ഷം രൂപയില്‍ താഴെയാണെങ്കില്‍ 1000 രൂപ പിഴ അടയ്ക്കേണ്ടി വരും. വരുമാനം അഞ്ച് ലക്ഷം രൂപയില്‍ കൂടുതലാണെങ്കില്‍ പിഴ 5,000 രൂപയായി ഉയരും.

മുന്‍കൂര്‍ നികുതി:

2022-23 വര്‍ഷത്തേക്കുള്ള മുന്‍കൂര്‍ നികുതിയുടെ മൂന്നാം ഗഡു അടയ്ക്കാനുള്ള അവസാന തീയതി ഡിസംബര്‍ 15 ആണ്. വാര്‍ഷിക ആദായനികുതി 10,000 രൂപയില്‍ കൂടുതലുള്ളവര്‍ മുന്‍കൂര്‍ നികുതി അടയ്ക്കണം. ഡിസംബര്‍ 15നകം 75 ശതമാനം നികുതി മുന്‍കൂറായി നിക്ഷേപിക്കുകയോ കുറഞ്ഞ നികുതി നിക്ഷേപിക്കുകയോ ചെയ്തില്ലെങ്കില്‍ ഒരു ശതമാനം പലിശ ഈടാക്കും.

പുതുക്കിയ റിട്ടേണ്‍:

2021-22 സാമ്പത്തിക വര്‍ഷത്തിലെ ആദായനികുതി റിട്ടേണ്‍ പൂരിപ്പിച്ചതില്‍ പിശകുണ്ടെങ്കില്‍ ഡിസംബര്‍ 31-നകം പുതുക്കിയ റിട്ടേണ്‍ ഫയല്‍ ചെയ്യാം. ഇതിനുശേഷം തെറ്റ് തിരുത്താനാവില്ല.

Keywords: Latest-News, National, Top-Headlines, New Delhi, Rate, Price, LPG, ATM Card, Banking, Bank, Pension, New rules from December 1: These changes to become applicable. Check details.
< !- START disable copy paste -->

إرسال تعليق