Follow KVARTHA on Google news Follow Us!
ad

AIDS | കൊതുക് കടിയാല്‍ എച്ച്‌ഐവി പകരുമോ? കാര്യങ്ങള്‍ അങ്ങനെയല്ല! എയ്ഡ്സുമായി ബന്ധപ്പെട്ട തെറ്റിദ്ധാരണകളും യാഥാര്‍ഥ്യവും അറിയാം

Know misconceptions related to AIDS, #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ലോകവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) എച്ച്‌ഐവി അണുബാധിതരോട് ഐക്യദാര്‍ഡ്യം പ്രഖ്യാപിക്കുന്നതിനും, ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിനുമായി എല്ലാവര്‍ഷവും ഡിസംബര്‍ ഒന്ന് ലോക എയ്ഡ്സ് ദിനമായി ആചരിക്കുന്നു. എയ്ഡ്സും എച്ച്ഐവിയും ഒന്നാണെന്നാണ് പലരും കരുതുന്നത്. വിവരങ്ങളുടെ അഭാവം മൂലമുള്ള തെറ്റിദ്ധാരണയാണ് അത്. ഇവ രണ്ടും വ്യത്യസ്ത തരം രോഗങ്ങളാണ്. രോഗങ്ങളെ ചെറുക്കാന്‍ സഹായിക്കുന്ന ഒരു തരം കോശമാണ് എച്ച്‌ഐവി. ഇവയെ CD4 രോഗപ്രതിരോധ കോശങ്ങള്‍ എന്ന് വിളിക്കുന്നു. എച്ച്ഐവി പോസിറ്റീവും എയ്ഡ്സും രണ്ട് വ്യത്യസ്ത കാര്യങ്ങളാണ്. ചികിത്സയിലൂടെ എച്ച്ഐവി തടയാം. അതേസമയം, എച്ച്‌ഐവി അണുബാധ മൂലം ഉണ്ടാകുന്നതാണ് എയ്ഡ്‌സ്. എയ്ഡ്സിനെക്കുറിച്ചുള്ള ഇത്തരം ചില തെറ്റിദ്ധാരണകള്‍ അറിഞ്ഞിരിക്കേണ്ടത് വളരെ പ്രധാനമാണ്.
               
Latest-News, World, Top-Headlines, AIDS, World-AIDS-Day, Health, Health & Fitness, Know misconceptions related to AIDS.

1- എയ്ഡ്സിനെക്കുറിച്ചുള്ള ഏറ്റവും വലിയ തെറ്റിദ്ധാരണ, മറ്റൊരാളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് മൂലമാണ് എയ്ഡ്സ് ഉണ്ടാകുന്നത് എന്നതാണ്. അത് തെറ്റാണ്, രക്തം, ബീജം, ഉമിനീര്‍ തുടങ്ങിയ ശരീരത്തിലെ ഏത് ദ്രാവക കൈമാറ്റത്തിലൂടെയും എയ്ഡ്സ് പടരും. ഒരേ സൂചികൊണ്ട് കുത്തിവയ്ക്കുന്നതിലൂടെയോ രോഗബാധിതരായ രക്തം പകരുന്നതിലൂടെയോ പലപ്പോഴും എയ്ഡ്സ് വരാം.

2- എയ്ഡ്സും എച്ച്ഐവിയും പകര്‍ച്ചവ്യാധിയല്ല. തൊടുക, വിയര്‍പ്പ്, കണ്ണുനീര്‍, ഒന്നിച്ചിരിക്കുക, ഭക്ഷണം കഴിക്കുക എന്നിവയിലൂടെ ഇത് പടരില്ല. രോഗബാധിതരായ വ്യക്തിയുടെ രക്തം കൈമാറ്റം, അണുബാധയുള്ള സൂചികള്‍, സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം അല്ലെങ്കില്‍ മുലപ്പാലിലൂടെ ഇത് പകരുന്നു.

3- കൊതുകു കടിയാല്‍ എച്ച്‌ഐവി പടരുമെന്ന തെറ്റിദ്ധാരണ ആളുകള്‍ക്കിടയില്‍ ഉണ്ട്. എന്നിരുന്നാലും, അത് അങ്ങനെയല്ല. എച്ച്ഐവി ബാധിതനെ കടിച്ച ശേഷം ആരോഗ്യമുള്ള ഒരാളെ കൊതുക് കടിച്ചാല്‍, എച്ച്‌ഐവി പകരില്ല. കാരണം ഏതൊരു പ്രാണിയുടെ ഉള്ളിലും ഏത് വൈറസും വളരെ ചെറിയ സമയം മാത്രമേ നിലനില്‍ക്കൂ.

4- വൈറസ് കാരണം പ്രതിരോധശേഷി ദുര്‍ബലമാകുന്ന ചില ആളുകളില്‍ മാത്രമാണ് രോഗം സങ്കീര്‍ണമാകുക. എച്ച് ഐ വി ബാധിതനായ ഒരാള്‍ക്ക് വര്‍ഷങ്ങളോളം സാധാരണ ജീവിതം നയിക്കാന്‍ കഴിയും.

5- എച്ച്ഐവി ബാധിച്ച് കഴിഞ്ഞാലും ചിലരില്‍ വര്‍ഷങ്ങളോളം അതിന്റെ ലക്ഷണങ്ങള്‍ കാണാറില്ല. അതുകൊണ്ടാണ് ഈ രോഗത്തെ നിശബ്ദ പകര്‍ച്ചവ്യാധി എന്ന് വിളിക്കുന്നത്. എച്ച് ഐ വി അണുബാധ കണ്ടെത്തുന്നതിന് പരിശോധന വളരെ പ്രധാനമാണ്.

6 - എയ്ഡ്‌സ് ബാധിച്ച് മരിക്കുമെന്നത് തെറ്റാണ്. എയ്ഡ്സ് രോഗമുണ്ടെങ്കില്‍ രോഗി മരിക്കുമെന്ന് അര്‍ഥമാക്കുന്നില്ല. എയ്ഡ്‌സ് ശരീരത്തിന്റെ പ്രതിരോധശേഷിയെ ബാധിക്കുന്നു, എന്നാല്‍ പൂര്‍ണമായ പരിചരണവും പരിപാലനവും നിലനിര്‍ത്തിയാല്‍, എയ്ഡ്‌സ് ബാധിതര്‍ക്ക് ദീര്‍ഘകാലം ജീവിക്കാനാകും.

7- പലരും ശരീരത്തില്‍ ടാറ്റൂ ചെയ്താലും എയ്ഡ്സ് വരാറുണ്ട്. രോഗബാധിതനായ ഒരാളില്‍ സൂചി കൊണ്ട് ടാറ്റൂ ചെയ്‌തോ ദേഹത്ത് കുത്തിയാലോ എയ്ഡ്‌സ് വരാന്‍ സാധ്യതയുണ്ട്. അതിനാല്‍ നിങ്ങള്‍ ടാറ്റൂ ചെയ്യുമ്പോഴെല്ലാം, അതിന്റെ എല്ലാ ഉപകരണങ്ങളും ശരിയായി അണുവിമുക്തമാക്കുക, കഴിയുന്നതും പുതിയ സൂചി ഉപയോഗിക്കുക.

8 - എയ്ഡ്‌സ് ബാധിത ദമ്പതികളില്‍ നിന്ന് എയ്ഡ്‌സ് ബാധിത കുട്ടി മാത്രമേ ജനിക്കുന്നുള്ളൂ എന്ന് വിശ്വസിക്കുന്നവരുണ്ട്. അങ്ങനെയല്ല, ദമ്പതികള്‍ക്ക് എയ്ഡ്സ് ഉണ്ടെന്ന് അറിയാമെങ്കില്‍, ഗര്‍ഭധാരണത്തിന് മുമ്പ് അവര്‍ വൈദ്യോപദേശം സ്വീകരിക്കുകയും പൂര്‍ണ പരിചരണം നല്‍കുകയും വേണം. പ്രസവശേഷം കുട്ടിക്ക് മുലപ്പാല്‍ നല്‍കരുത്.

Keywords: Latest-News, World, Top-Headlines, AIDS, World-AIDS-Day, Health, Health & Fitness, Know misconceptions related to AIDS.
< !- START disable copy paste -->

إرسال تعليق