Follow KVARTHA on Google news Follow Us!
ad

MVD | 2 വര്‍ഷമായി ടാക്‌സും ഇന്‍ഷുറന്‍സും ഫിറ്റ്‌നസും ഇല്ലെന്ന് കണ്ടെത്തല്‍; സ്‌കൂള്‍ ട്രിപ് നടത്തിയ മിനി ബസ് എംവിഡി പിടിച്ചെടുത്തു; നിയമ ലംഘനത്തിന് 11,000 രൂപ പിഴയും

Alappuzha: Motor vehicle department impound unfit mini bus without paying tax and insurance at Haripad #കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ഹരിപ്പാട്: (www.kvartha.com) ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്ന് കണ്ടെത്തിയ മിനി ബസ് മോടോര്‍ വാഹന വകുപ്പ് പിടിച്ചെടുത്തു. കാര്‍ത്തികപ്പള്ളി ഹോളിട്രിനിറ്റി സ്‌കൂളില്‍ കുട്ടികളെ എത്തിച്ചിരുന്ന തൃക്കുന്നപ്പുഴ സ്വദേശി മുഹമ്മദ് നൈസാമിന്റെ മിനി ബസാണ് എംവിഡി പിടിച്ചെടുത്തത്. 

സ്‌കൂളിലേക്ക് കുട്ടികളുമായുള്ള യാത്രയ്ക്കിടെയാണ് സംഭവം. ഡാണാപ്പടിയില്‍ നിന്ന് കാര്‍ത്തികപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ചൊവ്വാഴ്ച രാവിലെ കായംകുളം ജോയന്റ് ആര്‍ ടി ഒ ഓഫീസിലെ മോടോര്‍ വെഹികിള്‍ ഇന്‍സ്‌പെക്ടര്‍ ബി ബിജുവാണ് നടപടി സ്വീകരിച്ചത്. ഈ സമയം ബസിലുണ്ടായിരുന്ന 25 കുട്ടികളെയും മറ്റൊരു ബസില്‍ സ്‌കൂളിലെത്തിച്ചു. 

രണ്ട് വര്‍ഷമായി ഈ ബസിന് മോടോര്‍ വാഹന വകുപ്പിന്റെ ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാക്കിയിട്ടില്ലെന്നും ടാക്‌സും ഇന്‍ഷുറന്‍സും അടച്ചിട്ടില്ലെന്നും കണ്ടെത്തി. തുടര്‍ന്ന് നിയമ ലംഘനത്തിന് 11,000 രൂപ പിഴ ഈടാക്കി, ബസ് കരീലക്കുളങ്ങര പൊലീസ് സ്റ്റേഷനിലേക്ക് മാറ്റിയതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

News,Kerala,State,Alappuzha,Motor-Vehicle-Department,bus,Fine,school,School Bus,Students,Local-News, Alappuzha: Motor vehicle department impound unfit mini bus without paying tax and insurance at Haripad


ഇന്‍ഷുറന്‍സും ടാക്‌സും അടയ്ക്കുകയും നിയമപരമായി ഫിറ്റ്‌നസ് പരിശോധനയ്ക്ക് വിധേയമാക്കുകയും ചെയ്താല്‍ മാത്രമേ ബസ് വിട്ടുകൊടുക്കുകയുള്ളൂവെന്ന് മോടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു. 

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബസ് പരിശോധിച്ചതെന്നും പരിശോധന തുടരുമെന്നും കുട്ടികളെ സ്‌കൂളില്‍ അയയ്ക്കുന്ന വാഹനങ്ങള്‍ക്ക് ഫിറ്റ്‌നസ് സര്‍ടിഫികറ്റ് ഉള്‍പെടെയുള്ള രേഖകളുണ്ടെന്ന് രക്ഷിതാക്കള്‍ ഉറപ്പാക്കണമെന്നും അധികൃതര്‍ പറഞ്ഞു.

Keywords: News,Kerala,State,Alappuzha,Motor-Vehicle-Department,bus,Fine,school,School Bus,Students,Local-News, Alappuzha: Motor vehicle department impound unfit mini bus without paying tax and insurance at Haripad 

إرسال تعليق