Follow KVARTHA on Google news Follow Us!
ad

MV Govindan | കോടിയേരിയുടെ പിന്‍ഗാമി: സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പാര്‍ടി പോളിറ്റ് ബ്യൂറോയില്‍; അഭിമാനമെന്ന് പ്രതികരണം

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,New Delhi,News,CPM,Politics,MV-Govindan,Trending,Kerala,
ന്യൂഡെല്‍ഹി: (www.kvartha.com) സിപിഎം സംസ്ഥാന സെക്രടറി എം വി ഗോവിന്ദന്‍ പാര്‍ടി പോളിറ്റ് ബ്യൂറോയില്‍. മുന്‍ സംസ്ഥാന സെക്രടറി കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്നുണ്ടായ ഒഴിവിലാണ് എം വി ഗോവിന്ദന്‍ പിബിയിലെത്തുന്നത്.

ഡെല്‍ഹിയില്‍ മൂന്ന് ദിവസമായി തുടരുന്ന സിപിഎം കേന്ദ്ര കമിറ്റി യോഗത്തിന്റേതാണ് തീരുമാനം. പോളിറ്റ് ബ്യൂറോയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതില്‍ അഭിമാനമെന്ന് ഗോവിന്ദന്‍ പ്രതികരിച്ചു.

17 അംഗ പോളിറ്റ് ബ്യൂറോയില്‍ കേരളഘടകത്തില്‍ നിന്ന് കോടിയേരി ഉള്‍പെടെ നാല് അംഗങ്ങളാണുണ്ടായിരുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍, എം എ ബേബി, എ വിജയരാഘവന്‍ എന്നിവരാണ് കേരളഘടകത്തില്‍ നിന്നുള്ള മറ്റുനേതാക്കള്‍.

CPM state secretary MV Govindan inducted into Politburo, New Delhi, News, CPM, Politics, MV-Govindan, Trending, Kerala.

ഏഴംഗ പിബിയില്‍ അംഗത്വം നേടിയ ക്രമം അനുസരിച്ചാണ് സീനിയോറിറ്റി എന്നതിനാല്‍ 17-ാമനാകും ഗോവിന്ദന്‍. നിലവില്‍, പിബിയില്‍ സീതാറാം യെചൂരിക്കും പ്രകാശ് കാരാട്ടിനും പിന്നില്‍ മൂന്നാമതാണു പിണറായി. ആറാമത് കോടിയേരിയും ഏഴാമത് എം എ ബേബിയുമായിരുന്നു. നിലവിലെ പട്ടികയില്‍ 16- ാമതാണ് എ വിജയരാഘവന്‍.

കേന്ദ്രകമറ്റിയിലെ മുതിര്‍ന്ന അംഗങ്ങളായ ഇ പി ജയരാജന്‍, തോമസ് ഐസക്, എ കെ ബാലന്‍, പി കെ ശ്രീമതി, കെ കെ ശൈലജ എന്നിവരുടെ പേരുകളും പി ബിക്കു മുന്നിലുണ്ടായിരുന്നു. എന്നാല്‍, സംസ്ഥാന സെക്രടറിയെന്ന മുന്‍തൂക്കമാണ് ഗോവിന്ദന് ലഭിച്ചത്.

Keywords: CPM state secretary MV Govindan inducted into Politburo, New Delhi, News, CPM, Politics, MV-Govindan, Trending, Kerala.

Post a Comment