Follow KVARTHA on Google news Follow Us!
ad

Attacked | പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന് ആരോപണം; 'ഡോക്ടര്‍ക്ക് നേരെ ഒരു സംഘം വിദ്യാര്‍ഥികളുടെ ആക്രമണം'

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Kozhikode,News,attack,Doctor,Student,Complaint,Police,Kerala,
കോഴിക്കോട്: (www.kvartha.com) പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറിയെന്ന് ആരോപണം, ഡോക്ടര്‍ക്ക് നേരെ ഒരു സംഘം വിദ്യാര്‍ഥികള്‍ ആക്രമണം നടത്തിയതായി പരാതി.
വ്യാഴാഴ്ച രാവിലെ അടിയന്തരചികിത്സാവിഭാഗത്തില്‍ പനിക്ക് ചികിത്സ തേടിയെത്തിയ വിദ്യാര്‍ഥിനികളോട് മോശമായി പെരുമാറി എന്നാണ് വിദ്യാര്‍ഥികളുടെ ആരോപണം.

Kozhikode: Doctor attacked by students, Kozhikode, News, Attack, Doctor, Student, Complaint, Police, Kerala

എന്നാല്‍ വിദ്യാര്‍ഥിനികള്‍ ചികിത്സ കഴിഞ്ഞ് അധ്യാപകനോടൊപ്പം മടങ്ങിയതാണെന്നും പരാതി ഒന്നും പറഞ്ഞിരുന്നില്ലെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു. പരിശോധനാ സമയത്ത് ആശുപത്രിയിലെ വനിതാ ജീവനക്കാര്‍ അടുത്തുണ്ടായിരുന്നുവെന്നും അധികൃതര്‍ വ്യക്തമാക്കി

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത്:

വെള്ളിയാഴ്ച ഉച്ചയോടെയാണ് ആശുപത്രിയില്‍ എത്തിയ വിദ്യാര്‍ഥി സംഘം ഡോക്ടറെ കാഷ്വാലിറ്റിയില്‍ നിന്ന് വലിച്ച് പുറത്തിറക്കി മര്‍ദിച്ചത്. ഒരു സ്വകാര്യ സ്ഥാപനത്തിലെ വിദ്യാര്‍ഥികളാണ് ഡോക്ടറെ മര്‍ദിച്ചത്. എന്നാല്‍ സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സ്ഥാപനത്തിന്റെ അധികൃതരോ വിദ്യാര്‍ഥികളോ തയാറായില്ല. പരിക്കേറ്റ ഡോക്ടര്‍ കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്.

സംഭവത്തില്‍ ഡോക്ടറും ഐ എം എയും നടക്കാവ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അപമര്യാദയായി പെരുമാറിയെന്ന് കാണിച്ച് ഡോക്ടര്‍ക്കെതിരെ വിദ്യാര്‍ഥിനികളും പരാതി നല്‍കിയിട്ടുണ്ട്.

Keywords: Kozhikode: Doctor attacked by students, Kozhikode, News, Attack, Doctor, Student, Complaint, Police, Kerala.

Post a Comment