Follow KVARTHA on Google news Follow Us!
ad

Madarsa demolished | അസമിൽ ഭരണകൂടം ഒരു മദ്രസ കൂടി ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുമാറ്റി; 27 ദിവസത്തിനുള്ളിൽ തകർത്തത് 3 മതപഠന ശാലകൾ

Third madrasa demolished in Assam #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ദിസ്പൂർ: (www.kvartha.com) അസമിലെ ബോംഗൈഗാവിൽ മറ്റൊരു മദ്രസ കൂടി ജില്ലാ ഭരണകൂടം പൊളിച്ചുമാറ്റി. ഈ മദ്രസ തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുകയായിരുന്നുവെന്നാണ് ആരോപണം. കബത്തരി ഭാഗം-4 ഗ്രാമത്തിൽ നിർമിച്ച മർകസുൽ മആരിഫ് കുറിയാന മദ്രസയാണ് നിരവധി ബുൾഡോസറുകൾ ഉപയോഗിച്ച് പൊളിച്ചുമാറ്റിയത്. പ്രദേശത്ത് വൻതോതിൽ സുരക്ഷാ സേനയെയും വിന്യസിച്ചിരുന്നു.       
               
Third madrasa demolished in Assam, News, Top-Headlines ,Latest-News, Assam, Arrest, BJP, Chief Minister, Madrasa, Demolish.

ചൊവ്വാഴ്ച രാത്രി, മദ്രസ പൊളിക്കുന്നതിന് മുമ്പായി ഇരുനിലക്കെട്ടിടത്തിൽ നിന്ന് 224 വിദ്യാർഥികളെ മാറ്റിയിരുന്നു. മദ്രസ കെട്ടിടം എപ്പോൾ വേണമെങ്കിലും തകർന്നുവീഴാൻ സാധ്യതയുണ്ടെന്ന് ജില്ലാ ഭരണകൂടം ഓഗസ്റ്റ് 30ന് മുന്നറിയിപ്പ് നൽകിയിരുന്നതായി ബോംഗൈഗാവ് എസ്പി സ്വപ്‌നീൽ ദേക പറഞ്ഞു. 'നിശ്ചിത മാനദണ്ഡങ്ങൾക്കനുസൃതമായി അവ നിർമിച്ചിട്ടില്ല, അതിനാൽ ആളുകൾ അതിൽ കഴിയുന്നത് അപകടകരമാണ്', അദ്ദേഹം വ്യക്തമാക്കി.

അടുത്തിടെ അസമിൽ ഇമാമുമാരും മദ്രസ അധ്യാപകരുമടക്കം 37 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഭീകര സംഘടനകളായ എക്യുഐഎസ്, എബിടി എന്നിവയുമായി ഇവർക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് പറയുന്നത്. നേരത്തെ ഓഗസ്റ്റ് നാല്, 29 തീയതികളിൽ രണ്ട് മദ്രസകൾ ഭരണകൂടം പൊളിച്ചുമാറ്റിയിരുന്നു.

മദ്രസകൾ തീവ്രവാദികളുടെ പരിശീലന കേന്ദ്രങ്ങളായി ഉപയോഗിക്കുന്നുവെന്ന് തിങ്കളാഴ്ച അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ ആരോപിച്ചിരുന്നു.

Keywords: Third madrasa demolished in Assam, News, Top-Headlines ,Latest-News, Assam, Arrest, BJP, Chief Minister, Madrasa, Demolish.
< !- START disable copy paste -->

إرسال تعليق