Follow KVARTHA on Google news Follow Us!
ad

Distributed Flags | ഹര്‍ ഘര്‍ തിരംഗ ക്യാംപയിന്‍: ഗുജറാതിലെ ഗാന്ധിനഗറില്‍ കുട്ടികള്‍ക്ക് ത്രിവര്‍ണ പതാക വിതരണം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ അമ്മ ഹീരാബെന്‍

PM Narendra Modi's mother Heeraben distributes tricolour to children in Gujarat's Gandhinagar, ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ഗാന്ധിനഗര്‍: (www.kvartha.com) 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിനിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ അവരുടെ വസതിയില്‍ കുട്ടികള്‍ക്ക് ത്രിവര്‍ണ പതാകകള്‍ വിതരണം ചെയ്തു. ശനിയാഴ്ച ആരംഭിച്ച് സ്വാതന്ത്ര്യദിനം (ഓഗസ്റ്റ് 15) വരെ തുടരുന്ന ക്യാംപയിന്‍ ആഘോഷിക്കാന്‍ അവര്‍ ദേശീയ പതാക ഉയര്‍ത്തുകയും ചെയ്തു.
           
Latest-News, National, Top-Headlines, Independence-Day, Narendra Modi, Prime Minister, Gujrath, Celebration, Har Ghar Tiranga,  PM Narendra Modi's mother Heeraben, Har Ghar Tiranga': PM Narendra Modi's mother Heeraben distributes tricolour to children in Gujarat's Gandhinagar.

ജൂണ്‍ 18ന് തന്റെ ജീവിതത്തിന്റെ നൂറ് വയസിലേക്ക് പ്രവേശിച്ച ഹീരാബെന്‍, ഗുജറാതിലെ ഗാന്ധിനഗര്‍ നഗരത്തിന്റെ പ്രാന്തപ്രദേശത്തുള്ള റെയ്‌സന്‍ ഗ്രാമത്തില്‍ പ്രധാനമന്ത്രിയുടെ ഇളയ സഹോദരന്‍ പങ്കജ് മോദിയ്‌ക്കൊപ്പമാണ് താമസിക്കുന്നത്. ബിജെപി ഭരിക്കുന്ന ഗാന്ധിനഗര്‍ മുനിസിപല്‍ കോര്‍പറേഷന്റെ കീഴിലാണ് ഈ പ്രദേശം.

ഓഗസ്റ്റ് 13നും 15നും ഇടയില്‍ ഇന്‍ഡ്യയുടെ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ത്രിവര്‍ണ പതാക ഉയര്‍ത്താന്‍ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി 'ആസാദി കാ അമൃത് മഹോത്സവ്' എന്ന പേരില്‍ കേന്ദ്ര സര്‍കാര്‍ 'ഹര്‍ ഘര്‍ തിരംഗ' ക്യാംപയിന്‍ വിഭാവനം ചെയ്തിട്ടുണ്ട്. 'ആസാദി കാ അമൃത് മഹോത്സവ്' എന്നത് സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷവും രാജ്യത്തെ ജനങ്ങളുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രവും ആഘോഷിക്കുന്നതിനും സ്മരിക്കുന്നതിനും ഉള്ള സംരംഭമാണ്.

ബുധനാഴ്ച രാവിലെ പ്രധാനമന്ത്രി മോദി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സൂറതില്‍ തിരംഗ റാലിയെ അഭിസംബോധന ചെയ്തു. രാജ്യം സ്വാതന്ത്ര്യം നേടി 75 വര്‍ഷം തികയുകയാണെന്ന് ചടങ്ങില്‍ സംസാരിച്ച പ്രധാനമന്ത്രി അനുസ്മരിച്ചു, രാജ്യത്തിന്റെ എല്ലാ കോണുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തിയിരിക്കുന്നതിനാല്‍ നാമെല്ലാവരും ഈ ചരിത്രപരമായ സ്വാതന്ത്ര്യദിനത്തിനായി തയ്യാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ദേശീയ പതാകയില്‍ മൂന്ന് നിറങ്ങള്‍ മാത്രമല്ല ഉള്ളത്, അത് നമ്മുടെ ഭൂതകാലത്തിന്റെ അഭിമാനത്തിന്റെയും വര്‍ത്തമാനത്തോടുള്ള നമ്മുടെ പ്രതിബദ്ധതയുടെയും ഭാവിയെക്കുറിച്ചുള്ള നമ്മുടെ സ്വപ്നങ്ങളുടെയും പ്രതിഫലനമാണെന്നും മോഡി കൂട്ടിച്ചേര്‍ത്തു. രാജ്യത്തുടനീളം നടക്കുന്ന തിരംഗ യാത്രകള്‍ ഹര്‍ ഘര്‍ തിരംഗ അഭിയാന്റെ ശക്തിയുടെയും സമര്‍പണത്തിന്റെയും പ്രതിഫലനമാണെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു.

'ഓഗസ്റ്റ് 13 മുതല്‍ 15 വരെ, രാജ്യത്തെ എല്ലാ വീടുകളിലും ത്രിവര്‍ണ പതാക ഉയര്‍ത്തും. സമൂഹത്തിലെ എല്ലാ വിഭാഗങ്ങളില്‍ നിന്നും എല്ലാ ജാതിയിലും മതത്തിലും പെട്ട ആളുകള്‍ സ്വയമേവ ഒന്നായി ചേരുന്നു. ഇതാണ് രാജ്യത്തെ മനഃസാക്ഷിയുള്ള പൗരന്റെ അസ്തിത്വം,' പ്രധാനമന്ത്രി വ്യക്തമാക്കി.

Keywords: Latest-News, National, Top-Headlines, Independence-Day, Narendra Modi, Prime Minister, Gujrath, Celebration, Har Ghar Tiranga,  PM Narendra Modi's mother Heeraben, Har Ghar Tiranga': PM Narendra Modi's mother Heeraben distributes tricolour to children in Gujarat's Gandhinagar.
< !- START disable copy paste -->

Post a Comment