Follow KVARTHA on Google news Follow Us!
ad

Architecture In India | സ്വാതന്ത്ര്യാനന്തരം വാസ്തുവിദ്യാ രംഗത്തെ ഇൻഡ്യൻ മുന്നേറ്റങ്ങൾ; ഈ കെട്ടിടങ്ങൾ പറയും മികവിന്റെ കഥകൾ

These Iconic Buildings Define Post-Independence Architecture In India#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ബ്രിടീഷ് ഭരണത്തിൽ നിന്ന് ഇൻഡ്യ സ്വതന്ത്രമായതിന്റെ 75 വർഷങ്ങൾ പിന്നിടുമ്പോൾ രാജ്യത്തിന്റെ വാസ്തുവിദ്യയിലും ഒരുപാട് മുന്നേറ്റങ്ങളുണ്ടായി. സ്വാതന്ത്ര്യാനന്തരം നിർമിച്ച ഏറ്റവും പ്രശസ്തമായ ചില പൈതൃക കെട്ടിടങ്ങൾ അറിയാം.

വിധാൻ സൗധ, ബെംഗ്ളുറു

ബെംഗ്ളൂറിലെ ഏറ്റവും പ്രശസ്ത കെട്ടിടമായ വിധാൻ സൗധ രൂപകല്പന ചെയ്തത് ആർകിടെക്റ്റ് ബി ആർ മാണിക്കമാണ്. 1956-ൽ നിയോ-ദ്രാവിഡൻ ശൈലിയിലുള്ള വാസ്തുവിദ്യയിലാണ് ഇത് നിർമിച്ചത്. സ്വാതന്ത്ര്യാനന്തര കെട്ടിടങ്ങളുടെ നവോഥാന ശൈലിയിൽ വാസ്തുവിദ്യാ പ്രേമികൾക്ക് അത്ഭുതം തോന്നും ഇത് കണ്ടാൽ. വിധാൻ സൗധ കെട്ടിടം ആദ്യകാല ക്ഷേത്ര വാസ്തുവിദ്യയ്ക്ക് സമാനമാണ്. കൊത്തിയെടുത്ത തൂണുകൾ, വിപുലമായ കമാനങ്ങൾ, ഗ്രാനൈറ്റ് നിർമാണം തുടങ്ങിയവ കാണാം.

ലോടസ് ടെംപിൾ, ഡെൽഹി

ഡെൽഹിയിലെ ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിലൊന്നായ ലോടസ് ടെംപിൾ, ബഹായ് ആരാധനാലയം എന്നും അറിയപ്പെടുന്നു, സിഡ്‌നി ഓപറ ഹൗസും സിംഗപൂരിലെ പുതിയ ആർട് സയൻസ് മ്യൂസിയവും ഇത് നിങ്ങളെ ഓർമിപ്പിക്കും. 1986-ൽ നിർമിച്ച, താമരയുടെ ആകൃതിയിലുള്ള ഘടന രൂപകല്പന ചെയ്തത് ആർകിടെക്റ്റ് ഫാരിബോർസ് സാഹ്ബയാണ്. സമകാലിക പശ്ചാത്തലത്തിൽ എല്ലാ മതവിശ്വാസങ്ങളെയും ബഹുമാനിക്കുന്ന തരത്തിലാണ് ഇത് രൂപകൽപന ചെയ്തിരിക്കുന്നത്.
  
New Delhi, India, News, Top-Headlines, Archaeological site, Freedom, Indian, British, Bangalore, Mumbai, Ahmedabad, Gujarat, Jaipur, These Iconic Buildings Define Post-Independence Architecture In India.

ജഹാംഗീർ ആർട് ഗാലറി, മുംബൈ

ഇൻഡ്യയിലെ സ്വാതന്ത്ര്യാനന്തര വാസ്തുവിദ്യയെ നിർവചിക്കുന്ന മുംബൈയിലെ ഏറ്റവും പ്രശസ്തമായ കെട്ടിടങ്ങളിലൊന്നായ ജഹാംഗീർ ആർട് ഗാലറി ചരിത്രപ്രസിദ്ധമായ കാലാ ഘോഡയിലാണ്. ജിഎം ഭൂതയ്ക്കും അസോസിയേറ്റ്സിനും വേണ്ടി ജിഎം ഭൂതയാണ് ഈ പ്രീമിയർ ആർട് സ്ഥാപനം രൂപകൽപന ചെയ്തത്. 1952-ൽ ഉദ്ഘാടനം ചെയ്യപ്പെട്ട ഇത് ആദ്യകാല ആധുനികതയുടെ ഉദാഹരണമായി നിലകൊള്ളുന്നു,
  
New Delhi, India, News, Top-Headlines, Archaeological site, Freedom, Indian, British, Bangalore, Mumbai, Ahmedabad, Gujarat, Jaipur, These Iconic Buildings Define Post-Independence Architecture In India.

സബർമതി ആശ്രമം, അഹമ്മദാബാദ്

സബർമതി ആശ്രമം സന്ദർശിക്കാതെ അഹ്‌മദാബാദിലേക്കുള്ള ഏതൊരു യാത്രയും അപൂർണമാണ്. സ്വാതന്ത്ര്യാനന്തര ഇൻഡ്യയെ മഹാത്മാഗാന്ധി വിഭാവനം ചെയ്തപ്പോൾ, പരമ്പരാഗതവും പ്രാദേശികവുമായ രൂപകല്പനകളുമായി കൂടിച്ചേരുന്ന സമകാലിക വാസ്തുവിദ്യയാണ് അദ്ദേഹം സങ്കൽപ്പിച്ചത്. 1963-ൽ ആശ്രമം രൂപകൽപന ചെയ്യുമ്പോൾ ആർകിടെക്റ്റ് ചാൾസ് കൊറിയയും ഇത് മനസിൽ സൂക്ഷിച്ചു.
  
New Delhi, India, News, Top-Headlines, Archaeological site, Freedom, Indian, British, Bangalore, Mumbai, Ahmedabad, Gujarat, Jaipur, These Iconic Buildings Define Post-Independence Architecture In India.

ത്രിവേണി കലാ സംഘം, ഡെൽഹി

മികച്ച ക്ലാസികൽ നർത്തകി സുന്ദരി കെ ശ്രീധരാണി 1950-ൽ സ്ഥാപിച്ച ത്രിവേണി കലാസംഗമം മാണ്ഡി ഹൗസിനും ബംഗാളി മാർകറ്റിനും ഇടയിലുള്ള തൻസെൻ മാർഗിൽ നിലകൊള്ളുന്നു. മൾടി ആർട്സ് സ്ഥാപനത്തിൽ നാല് ആർട് ഗാലറികൾ, ഒരു ചേംബർ തിയേറ്റർ, ഒരു ഔട് ഡോർ തിയേറ്റർ, ഒരു ഓപൺ എയർ ശിൽപ ഗാലറി എന്നിവയുണ്ട്.
  
New Delhi, India, News, Top-Headlines, Archaeological site, Freedom, Indian, British, Bangalore, Mumbai, Ahmedabad, Gujarat, Jaipur, These Iconic Buildings Define Post-Independence Architecture In India.

ഓറോവിൽ ഡോം, പുതുച്ചേരി

മനോഹരമായി ആസൂത്രണം ചെയ്ത ഓറോവിലിലെ ടൗൺഷിപ് 1968-ൽ സ്ഥാപിച്ചത് എല്ലാ രാജ്യങ്ങളിൽ നിന്നുമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും സമാധാനത്തിലും ഐക്യത്തിലും ജീവിക്കാൻ കഴിയുന്ന സ്ഥലമായാണ്. ഗോളാകൃതിയിലുള്ള, സ്വർണ നിറത്തിലുള്ള മാതൃമന്ദിരമാണ് ഇവിടുത്തെ പ്രധാന ആകർഷണം. താമരമുകുളത്തിന്റെ ആകൃതിയിലുള്ള മാർബിൾ ഘടന 124 രാജ്യങ്ങളിൽ നിന്നും 23 ഇൻഡ്യൻ സംസ്ഥാനങ്ങളിൽ നിന്നുമുള്ള മണ് ഉൾകൊള്ളുന്നു.
  
New Delhi, India, News, Top-Headlines, Archaeological site, Freedom, Indian, British, Bangalore, Mumbai, Ahmedabad, Post-Independence-Development, Gujarat, Jaipur, These Iconic Buildings Define Post-Independence Architecture In India.

ഇൻഡ്യ ഹാബിറ്റാറ്റ് സെന്റർ, ഡെൽഹി

ഇൻഡ്യ ഹാബിറ്റാറ്റ് സെന്റർ, ഡെൽഹിയിലെ ബുദ്ധിജീവികളുടെയും ഉന്നതരുടെയും എക്കാലത്തെയും പ്രിയപ്പെട്ട ഒത്തുചേരുന്ന സ്ഥലമാണ്. ജോസഫ് സ്റ്റെയ്‌ൻ രൂപകൽപന ചെയ്‌ത് പ്രശസ്ത സ്ഥാപനമായ ദോഷിയും ഭലയും ചേർന്ന് നിർമിച്ച ഇൻഡ്യ ഹാബിറ്റാറ്റ് സെന്റർ ക്യാംപസ് ഒമ്പത് ഏകറിലായി പരന്നുകിടക്കുന്നു.
  
New Delhi, India, News, Top-Headlines, Archaeological site, Freedom, Indian, British, Bangalore, Mumbai, Ahmedabad, Post-Independence-Development, Gujarat, Jaipur, These Iconic Buildings Define Post-Independence Architecture In India.

ഗാന്ധിഭവൻ, ചണ്ഡീഗഡ്

1962-ൽ ഡോക്ടർ സർവേപ്പള്ളി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്ത ചണ്ഡീഗഢിലെ ഗാന്ധിഭവൻ സ്വാതന്ത്ര്യാനന്തര വാസ്തുവിദ്യയുടെ ഏറ്റവും മികച്ച ഉദാഹരണമാണ്. പഞ്ചാബ് സർവകലാശാലയിലാണ് കെട്ടിടം സ്ഥിതി ചെയ്യുന്നത്. ലെ കോർബ്യൂസിയറുടെ ബന്ധുവായ സ്വിസ് ആർകിടെക്റ്റ് പിയറി ജീനറെറ്റാണ് ഇത് രൂപകൽപന ചെയ്തത്. മഹാത്മാഗാന്ധിയുടെ വാക്കുകളും കൃതികളും പഠിക്കാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾ ഈ കെട്ടിടം ഉപയോഗിക്കുന്നു. മനോഹരമായ ഒരു കുളത്താൽ ചുറ്റപ്പെട്ട ഗാന്ധിഭവനിൽ ഗാന്ധിയെക്കുറിച്ചും അദ്ദേഹത്തിന്റെ മാതൃകാപരമായ ജീവിതത്തെക്കുറിച്ചും അതിശയിപ്പിക്കുന്ന പുസ്തകങ്ങളുടെ ശേഖരമുണ്ട്.
  
New Delhi, India, News, Top-Headlines, Archaeological site, Freedom, Indian, British, Bangalore, Mumbai, Ahmedabad, Post-Independence-Development, Gujarat, Jaipur, These Iconic Buildings Define Post-Independence Architecture In India.

നാഷണൽ ക്രാഫ്റ്റ്സ് മ്യൂസിയം, ഡെൽഹി

കരകൗശല മ്യൂസിയം സന്ദർശിക്കുന്നത് കല, കരകൗശല പ്രേമികൾക്ക് എല്ലായ്പ്പോഴും ആനന്ദകരമാണ്. പ്രശസ്ത വാസ്തുശില്പിയായ ചാൾസ് കൊറിയ, മ്യൂസിയം രൂപകൽപന ചെയ്തപ്പോൾ, പരമ്പരാഗതവും എന്നാൽ സമകാലികവുമായ അനുഭവം ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. പഴയ കോട്ടയ്ക്ക് അഭിമുഖമായി, മ്യൂസിയം ഒരു മധ്യഭാഗത്താണ് രൂപകൽപന ചെയ്തിരിക്കുന്നത്. മ്യൂസിയത്തിന്റെ മൺകട്ട സന്ദർശകരെ ആകർഷിക്കുന്നു.
  
New Delhi, India, News, Top-Headlines, Archaeological site, Freedom, Indian, British, Bangalore, Mumbai, Ahmedabad, Post-Independence-Development, Gujarat, Jaipur, These Iconic Buildings Define Post-Independence Architecture In India.

ജവഹർ കലാ കേന്ദ്രം, ജയ്പൂർ

ജവഹർ കലാകേന്ദ്രം 1993-ൽ അന്താരാഷ്ട്ര മൾടി-കലാ സാംസ്കാരിക കേന്ദ്രമായി സ്ഥാപിതമായി. കലയെയും കലാകാരന്മാരെയും വളർത്തിയെടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇത് സ്ഥാപിച്ചത്. പ്രശസ്ത ഇൻഡ്യൻ വാസ്തുശില്പിയായ ചാൾസ് കോറിയ രൂപകൽപന ചെയ്ത ഈ കെട്ടിടം ഒൻപത് ഗ്രഹങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ്.
  
New Delhi, India, News, Top-Headlines, Archaeological site, Freedom, Indian, British, Bangalore, Mumbai, Ahmedabad, Post-Independence-Development, Gujarat, Jaipur, These Iconic Buildings Define Post-Independence Architecture In India.

Keywords: New Delhi, India, News, Top-Headlines, Archaeological site, Freedom, Indian, British, Bangalore, Mumbai, Ahmedabad, Post-Independence-Development, Gujarat, Jaipur, These Iconic Buildings Define Post-Independence Architecture In India.

Post a Comment