Follow KVARTHA on Google news Follow Us!
ad

Minister V Sivankutty | കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം ദേശീയ തലത്തില്‍ വരെ തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി

#ഇന്നത്തെ വാര്‍ത്തകള്‍,#കേരള വാര്‍ത്തകള്‍,Thiruvananthapuram,News,Education,Students,SSLC,Kerala,
തിരുവനന്തപുരം: (www.kvartha.com) കഴിഞ്ഞ വര്‍ഷത്തെ എസ്എസ്എല്‍സി ഫലം തമാശയായിരുന്നുവെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്നേകാല്‍ ലക്ഷം പേര്‍ക്ക് എ പ്ലസ് കിട്ടിയത് ദേശീയതലത്തില്‍ വരെ തമാശയായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

എന്നാല്‍ ഇത്തവണത്തെ എസ്എസ്എല്‍സി ഫലം നിലവാരമുള്ളതാണെന്നും അദ്ദേഹം വ്യക്തമാക്കി. നിയമസഭാ ഹാളില്‍ സ്‌കൂള്‍ വികി അവാര്‍ഡ് വിതരണ ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

Minister V Sivankutty on previous SSLC exam result, Thiruvananthapuram, News, Education, Students, SSLC, Kerala

മന്ത്രിയുടെ വാക്കുകള്‍:

'കഴിഞ്ഞ വര്‍ഷം എസ്എസ്എല്‍സി പരീക്ഷയ്ക്ക് എ പ്ലസ് കിട്ടിയത് 12,5, 509 കുട്ടികള്‍ക്കാണ്. നമ്മുടെ ഈ പരീക്ഷാ ഫലം ദേശീയ തലത്തില്‍ വലിയ തമാശയായിരുന്നു. എന്നാല്‍ ഇപ്രാവശ്യം എസ്എസ്എല്‍സിക്ക് 99 ശതമാനം വിജയമാണെങ്കില്‍ പോലും എ പ്ലസിന്റെ കാര്യത്തിലെല്ലാം നിലവാരമുള്ള ഫലമായിരുന്നുവെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല. ഹയര്‍സെകന്‍ഡറിക്കും ഇതേ നിലവാരമുണ്ട്'.

ദേശീയ തലത്തില്‍ തന്നെ അംഗീകാരമുള്ള പരീക്ഷാ ഫലമാക്കി മാറ്റാന്‍ ഈ വര്‍ഷത്തെ എസ്എസ്എല്‍സി, ഹയര്‍ സെകന്‍ഡറി പരീക്ഷാ ഫല പ്രഖ്യാപനത്തില്‍ വിദ്യാഭ്യാസ വകുപ്പ് ജാഗ്രത പാലിച്ചിട്ടുണ്ട്.

Keywords: Minister V Sivankutty on previous SSLC exam result, Thiruvananthapuram, News, Education, Students, SSLC, Kerala.

Post a Comment