Follow KVARTHA on Google news Follow Us!
ad

Communication revolution | 1984, ആശയവിനിമയ വിപ്ലവത്തിൽ ഇൻഡ്യ സുപ്രധാന ചുവടുവെയ്‌പ് നടത്തിയ വർഷം; നഗരം മുതൽ ഗ്രാമങ്ങൾ വരെ ഫോണും ഇന്റർനെറ്റും എത്തിക്കുന്നതിൽ പങ്കുവഹിച്ച സി ഡോട് ഇപ്പോൾ 5G യ്ക്ക് തയ്യാറെടുക്കുന്നു; കൂടുതലറിയാം

1984: India taken important step in communication revolution #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഈ വർഷം ഇൻഡ്യ സ്വാതന്ത്ര്യത്തിന്റെ അമൃതോത്സവം ആഘോഷിക്കുകയാണ്. ഇൻഡ്യക്ക് സ്വാതന്ത്ര്യം ലഭിച്ചിട്ട് 75 വർഷമായി, ഈ വർഷത്തിനുള്ളിൽ ഇൻഡ്യ വളരെയധികം പുരോഗതി കൈവരിച്ചു. സാങ്കേതികവിദ്യ മുതൽ ബഹിരാകാശം, കായികം തുടങ്ങി എല്ലാത്തിലും പുരോഗതിയുണ്ടായി. അത്തരമൊരു സാഹചര്യത്തിൽ 1984 എന്ന വർഷത്തിന് വലിയ പ്രാധാന്യമുണ്ട്.
                   
1984: India taken important step in communication revolution, National, News, Top-Headlines, Newdelhi, Post-Independence-Development, Mobile Phone, Internet, Development, Government, Digital India.

1984ൽ ഇൻഡ്യ സാങ്കേതിക മേഖലയിൽ മറ്റൊരു കുതിച്ചുചാട്ടം നടത്തി. ആ വർഷം ഇൻഡ്യൻ ടെലികമ്യൂണികേഷൻ ശൃംഖല സ്ഥാപിക്കുന്നതിനായി ഇൻഡ്യ സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ് (C-DOT) സ്ഥാപിച്ചു. ഈ ഉദ്യമത്തിലൂടെ ഇൻഡ്യയിലെ ജനങ്ങളിലേക്ക് നഗരം മുതൽ ഗ്രാമങ്ങൾ വരെ ഫോണും ഇന്റർനെറ്റും എത്തി.

എന്താണ് C-DOT

ഇൻഡ്യ ഗവൺമെന്റിന്റെ ടെലികോം ടെക്‌നോളജി ഡെവലപ്‌മെന്റ് സെന്ററാണ് സെന്റർ ഫോർ ഡെവലപ്‌മെന്റ് ഓഫ് ടെലിമാറ്റിക്‌സ്. ഇൻഡ്യൻ ടെലികോം ശൃംഖലയുടെ ആവശ്യകതകൾ നിറവേറ്റുന്നതിനായി അത്യാധുനിക ടെലികമ്യൂണികേഷൻ സാങ്കേതികവിദ്യ വികസിപ്പിക്കാനുള്ള പൂർണ അധികാരം ഇതിന് നൽകി. ടെലികമ്യൂണികേഷൻ ടെക്‌നോളജി മേഖലയിൽ മികവിന്റെ ഒരു കേന്ദ്രം സ്ഥാപിക്കുക എന്നതായിരുന്നു ഇതിന്റെ ലക്ഷ്യം. ഈ മേഖലയിൽ വളരെക്കാലമായി ഇത് പ്രവർത്തിക്കുന്നു. 1984-ൽ സി-ഡോടിന്റെ പ്രവർത്തനം തുടക്കത്തിൽ പ്രധാനമായും ഡിജിറ്റൽ എക്സ്ചേഞ്ചുകൾ രൂപകല്പന ചെയ്യുകയായിരുന്നു. ഇതിനുശേഷം, 1989-ൽ ആശയവിനിമയ ഉപകരണങ്ങളുടെ വികസനവും അതിലൂടെ തുടങ്ങി.

C-DOT ന്റെ പ്രവർത്തനങ്ങളിലേക്ക് വരുമ്പോൾ, C-DOT ഒപ്റ്റികൽ, സ്വിചിംഗ്, വയർലെസ്, സെക്യൂരിറ്റി, നെറ്റ്‌വർക് മാനജ്‌മെന്റ്, M2M/IoT, 5G, AI തുടങ്ങിയ മേഖലകളിൽ ഏറ്റവും പുതിയ സാങ്കേതിക ഉൽപന്നങ്ങൾ തുടർച്ചയായി വികസിപ്പിച്ചുകൊണ്ടിരിക്കുന്നു. ഭാവി സാങ്കേതികവിദ്യകളിലും പ്രവർത്തിക്കുന്നു. ഡിജിറ്റൽ ഇൻഡ്യ, മെയ്ക് ഇൻ ഇൻഡ്യ, ഭാരത് നെറ്റ്, സ്‌കിൽ ഇൻഡ്യ, സ്റ്റാർടപ് ഇൻഡ്യ, സ്‌മാർട് സിറ്റികൾ തുടങ്ങിയ ഇൻഡ്യ ഗവൺമെന്റിന്റെ പദ്ധതികളിലും സി-ഡോട് പ്രവർത്തിക്കുന്നുണ്ട്.

Kewyords: 1984: India taken important step in communication revolution, National, News, Top-Headlines, Newdelhi, Post-Independence-Development, Mobile Phone, Internet, Development, Government, Digital India.
< !- START disable copy paste -->

Post a Comment