Follow KVARTHA on Google news Follow Us!
ad

Job Lose | കോവിഡ് മഹാമാരി കാരണം രാജ്യത്തെ 90 ശതമാനത്തിലധികം സ്ത്രീകള്‍ക്കും ജോലിയില്ലാതായെന്ന് റിപോര്‍ട്; പുരുഷന്മാരെ പോലെ പല തരത്തിലുള്ള ജോലികളിലേക്ക് മാറാന്‍ അവസരമില്ല

More Than 90% of Indian Women Not in Workforce Due to COVID Pandemic: Report #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
ന്യൂഡെല്‍ഹി: (www.kvartha.com) കോവിഡ് മഹാമാരിയും മറ്റ് ഘടകങ്ങളും കാരണം 2022 ഓടെ രാജ്യത്ത് ജോലി ചെയ്യുന്ന സ്ത്രീകളുടെ എണ്ണം ഒമ്പത് ശതമാനമായി ചുരുങ്ങിയെന്ന് ഒരു റിപോര്‍ട് സൂചിപ്പിക്കുന്നു. 2010 നും 2020 നും ഇടയില്‍, ലോകബാങ്ക് സമാഹരിച്ച കണക്കുകള്‍ പ്രകാരം രാജ്യത്തെ തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ എണ്ണം 26 ശതമാനത്തില്‍ നിന്ന് 19 ശതമാനമായി കുറഞ്ഞു. 2020 മാര്‍ചിലെ ലോക്ഡൗണ്‍ ജോലി നഷ്ടപ്പെടുന്നവരുടെ എണ്ണം കുത്തനെ ഉയര്‍ത്തി. ഈ കാലയളവില്‍ 100 ദശലക്ഷത്തിലധികം തൊഴിലവസരങ്ങളും നഷ്ടപ്പെട്ടു.
          
More Than 90% of Indian Women Not in Workforce Due to COVID Pandemic: Report, Newdelhi, News, Top-Headlines, Report, Lockdown, Woman, School, COVID- 19.

ബ്ലൂംബെര്‍ഗിന്റെ ഒരു റിപോര്‍ട് പ്രകാരം രാജ്യത്തെ സ്ത്രീകളുടെ തൊഴില്‍ വലിയ തോതില്‍ കുറഞ്ഞു. സ്ത്രീകള്‍ക്ക് ജോലി പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ നടത്തിയില്ലെങ്കില്‍ ട്രില്യണ്‍ കണക്കിന് ഡോളറിന്റെ സാമ്പത്തിക വളര്‍ച നഷ്ടമാകും. എന്നാല്‍ കേന്ദ്ര തൊഴില്‍ മന്ത്രാലയം ഈ കണക്കുകള്‍ നിഷേധിച്ചു. പലരും തൊഴില്‍ ഉപേക്ഷിക്കുന്നെന്ന് തൊഴില്‍ മന്ത്രാലയം റിപോര്‍ട് ചെയ്യുന്നു. ജനസംഖ്യയുടെ 48% സ്ത്രീകളാണ്, എന്നാല്‍ ജിഡിപിയിലേക്ക് സംഭാവന ചെയ്യുന്നത് 17% പേര്‍ മാത്രമാണ്.

മഹാമാരി ആരംഭിക്കുന്നതിന് മുമ്പ് തന്നെ ഇന്‍ഡ്യന്‍ സമ്പദ്വ്യവസ്ഥ തകര്‍ചയുടെ ലക്ഷണങ്ങള്‍ കാണിച്ചിരുന്നു. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് കേന്ദ്രം മുന്‍ഗണന നല്‍കിയിരുന്നെങ്കിലും, ഇക്കാര്യത്തില്‍, പ്രത്യേകിച്ച് സ്ത്രീകളുടെ കാര്യത്തില്‍, കാര്യമായ പുരോഗതി ഉണ്ടായിട്ടില്ല. രാജ്യത്തെ 1.3 ബില്യൻ ജനസംഖ്യയില്‍ ഭൂരിഭാഗവും താമസിക്കുന്ന ഗ്രാമപ്രദേശങ്ങളില്‍ സ്ഥിതി കൂടുതല്‍ മോശമാണ്.

ചൈനയില്‍ ജിഡിപിയുടെ 40 ശതമാനവും സ്ത്രീകള്‍ സംഭാവന ചെയ്യുന്നതായി കാണുന്നു. 2050-ഓടെ ഇന്‍ഡ്യയിലെ ജിഡിപി മൂന്നിലൊന്നായി വര്‍ധിപ്പിക്കുമെന്നതിനാല്‍, പുരുഷന്മാരും സ്ത്രീകളും തമ്മിലുള്ള വരുമാന വിടവ് നികത്തേണ്ടത് അത്യന്താപേക്ഷിതമാണ്, ഇത് 58 ശതമാനമാണ്. വിദ്യാഭ്യാസത്തിനും ശിശു സംരക്ഷണത്തിനുമുള്ള പ്രവേശനം മെച്ചപ്പെടുത്തുക, ലിംഗപരമായ അസമത്വം കുറയ്ക്കുക, തൊഴില്‍ മേഖലയിലെ സ്ത്രീകളുടെ എണ്ണം വര്‍ധിപ്പിക്കുക തുടങ്ങിയ നയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്നത് 2050-ഓടെ ആഗോള ജിഡിപിയില്‍ 20 ട്രില്യൻ ഡോളര്‍ വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്ന് ബ്ലൂംബെര്‍ഗ് ഇകണോമിക്‌സിന്റെ റിപോര്‍ട് പറയുന്നു.

ലോക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ദശലക്ഷക്കണക്കിന് ഇന്‍ഡ്യക്കാര്‍ക്ക് ജോലി നഷ്ടപ്പെട്ടു. ആദ്യത്തെ ലോക്ഡൗണിന് ശേഷം, പുരുഷന്മാരെ അപേക്ഷിച്ച് സ്ത്രീകള്‍ക്ക് ജോലി നഷ്ടപ്പെടാനുള്ള സാധ്യത വളരെ കൂടുതലാണെന്ന് ബെംഗ്ളൂറിലെ അസിം പ്രേംജി സര്‍വകലാശാലയിലെ ഒരു സാമ്പത്തിക ശാസ്ത്ര പ്രൊഫസര്‍ നടത്തിയ പഠനം പറയുന്നു. രാജ്യത്തെ തൊഴില്‍ മേഖലയിലെ 20,000-ത്തിലധികം ആളുകളെ പഠനത്തിന്റെ ഭാഗമാക്കിയിരുന്നു. നിയന്ത്രണങ്ങള്‍ ഒഴിവാക്കിയതിന് ശേഷം സ്ത്രീകള്‍ക്ക് ജോലി വീണ്ടെടുക്കാനുള്ള സാധ്യത വളരെ കുറവാണ്.
വര്‍ധിച്ചുവരുന്ന ഗാര്‍ഹിക ചുമതലകള്‍, സ്‌കൂളുകള്‍ പൂട്ടിയതിന് ശേഷമുള്ള പരിമിതമായ ശിശുപരിപാലന സൗകര്യങ്ങള്‍ എന്നിങ്ങനെ നിരവധി കാരണങ്ങളുണ്ടാകാം ഈ പ്രതിഭാസത്തിന് പിന്നില്‍. പുരുഷന്മാര്‍ക്ക് ജോലി ഇല്ലാതായാല്‍ പല തരത്തിലുള്ള ജോലികളിലേക്ക് മാറാന്‍ കഴിയും. എന്നാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം അത്തരമൊരു അവസരമില്ല.

Keywords: More Than 90% of Indian Women Not in Workforce Due to COVID Pandemic: Report, Newdelhi, News, Top-Headlines, Report, Lockdown, Woman, School, COVID-
19.
< !- START disable copy paste -->

إرسال تعليق