Follow KVARTHA on Google news Follow Us!
ad

Ziro Valley | എല്ലാ മാനസിക പിരിമുറുക്കങ്ങളെയും കാറ്റില്‍ പറത്തി ദിവസങ്ങളോളം പൂര്‍ണ ആശ്വാസത്തോടെയും ആഹ്ലാദത്തോടെയും താമസിക്കാന്‍ പറ്റിയൊരിടം, അതാണ് സീറോ വാലി

Ziro Valley, Arunachal Pradesh #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) എല്ലാ മാനസിക പിരിമുറുക്കങ്ങളെയും കാറ്റില്‍ പറത്തി ദിവസങ്ങളോളം പൂര്‍ണ ആശ്വാസത്തോടെയും ആഹ്ലാദത്തോടെയും താമസിക്കാന്‍ പറ്റിയൊരിടം, അതാണ് സീറോ വാലി. അരുണാചല്‍ പ്രദേശിന്റെ തലസ്ഥാനമായ ഇറ്റാനഗറില്‍ നിന്ന് ഏകദേശം 110 കിലോമീറ്റര്‍ ആകലെയാണ് ഈ മനോഹരമായ ഭൂമിക.

പച്ചപുതച്ച നെല്‍വയല്‍, ആദിവാസി കുടിലുകള്‍, ഗോത്രവര്‍ഗക്കാരുടെ ചടുലവും വര്‍ണ്ണാഭവുമായ വസ്ത്രങ്ങളും അനുബന്ധ ഉപകരണങ്ങളും വടക്കു-കിഴക്കന്‍ ഇന്‍ഡ്യയുടെ തനിമയും സൗന്ദര്യവും തുടിച്ചുനില്‍ക്കുന്ന ഭൂപ്രകൃതി. ആകാശം മുട്ടിനില്‍ക്കുന്ന മലനിരകള്‍ക്കിടയിലുള്ള പരന്ന പ്രദേശമാണ് സീറോ വാലി. ഇവിടെയെത്തുമ്പോള്‍ പ്രകൃതിയുടെ കരവിരുതില്‍ നാം അത്ഭുതപ്പെടുകയും അസൂയപ്പെടുകയും ചെയ്യും. അപതാനി ഗോത്രത്തില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള അഞ്ചോളം ഗ്രാമങ്ങളാണ് ഇവിടെയുള്ളത്. ഈ ഗോത്രം സൗഹാര്‍ദപരമാണ്.

New Delhi, News, National, Travel & Tourism, East-India-Travel-Zone, Travel, Tourism, Ziro Valley, Arunachal Pradesh

എല്ലാ വര്‍ഷവും മ്യൂസിക് ഫെസ്റ്റ് ആഘോഷിക്കുന്നതിനുള്ള മൈതാനമായി സീറോ മാറുന്നു. അപതാനികള്‍ കൈകൊണ്ട് നിര്‍മിച്ച കരകൗശലവസ്തുക്കള്‍, വസ്ത്രങ്ങള്‍, മുളകൊണ്ടുള്ള കൊട്ടകള്‍ മുതലായവയ്ക്ക് ആവശ്യക്കാരേറെയാണ്.

സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയം: വര്‍ഷം മുഴുവനും. സെപ്തംബര്‍, ഒക്ടോബര്‍ മാസങ്ങളിലാണ് സീറോ മ്യൂസിക് ഫെസ്റ്റിവല്‍

സമയക്രമം: പകല്‍ സമയത്താണ് മലനിരകളിലൂടെയുള്ള യാത്ര ചെയ്യുന്നത്. സീറോ വാലി പര്യവേക്ഷണം ചെയ്യാന്‍ കുറഞ്ഞത് രണ്ട് ദിവസമെങ്കിലും ആവശ്യമാണ്.

യാത്രാനിരക്ക്: നിങ്ങളുടെ ഗതാഗത രീതിയെ ആശ്രയിച്ചിരിക്കും.

Keywords: New Delhi, News, National, Travel & Tourism, East-India-Travel-Zone, Travel, Tourism, Ziro Valley, Arunachal Pradesh.

Post a Comment