Follow KVARTHA on Google news Follow Us!
ad

Butterfly Tourism | തിത്ലി ഉത്സവം: ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ അതിമനോഹരമായ കാഴ്ചകളുമായി ബടര്‍ഫ്‌ലൈ ടൂറിസം; ചിത്രശലഭ ഫെസ്റ്റ് ജൂണ്‍ 4 മുതല്‍

This state to host butterfly festival in June; Check dates, cost, other details#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ


ഡെറാഡൂണ്‍: (www.kvartha.com) ഉത്തരാഖണ്ഡ് ഹിമാലയത്തിന്റെ അതിമനോഹരമായ കാഴ്ചകളുമായി ബടര്‍ഫ്‌ലൈ ടൂറിസം. ജൂണ്‍ നാല് മുതല്‍ ആറ് വരെ, ഉത്തരാഖണ്ഡ് തെഹ്രി ഗഡ്വാളിലെ ദേവല്‍സാരിയില്‍ മൂന്ന് ദിവസത്തെ തിത്ലി ഉത്സവിന് ആതിഥേയത്വം വഹിക്കും.

ഉത്തരാഖണ്ഡിലെ ബടര്‍ഫ്‌ലൈ ഫെസ്റ്റ്/തിത്‌ലി ഉത്സവ് ചിത്രശലഭം, പക്ഷി, നിശാശലഭ നിരീക്ഷണം, ചിത്രശലഭ ഫോടോഗ്രാഫി, പരിസ്ഥിതി, പൈതൃക വിനോദയാത്രകള്‍ എന്നിവ ഫെസ്റ്റിവലില്‍ ഉള്‍പെടും. പ്രകൃതിയെ അടിസ്ഥാനമാക്കിയുള്ള വിനോദസഞ്ചാരവും ചിത്രശലഭ നിരീക്ഷണവും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ ഉത്സവം നടത്തുന്നത്.

1,722 മീറ്റര്‍ ഉയരമുള്ള ദേവല്‍സാരി, തെഹ്രി ജില്ലയിലെ ജൗന്‍പൂര്‍ ബ്ലോകിലെ അടുത്തുള്ള ബാംഗ്സില്‍ ഗ്രാമത്തിലെ ശാന്തമായ ദേവദാര്‍ വനവും പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും കൊണ്ട് ചുറ്റപ്പെട്ടിരിക്കുന്നു. വളരെ നല്ല കുളിര്‍മയുള്ള അന്തരീക്ഷത്തില്‍ ക്യാംപ് ചെയ്യാനും വിശ്രമിക്കാനും ഇഷ്ടപ്പെടുന്ന പ്രദേശവാസികള്‍ക്ക് ദേവല്‍സാരി വളരെക്കാലമായി ഒരു അവധിക്കാല സ്ഥലമാണ്. 

നാഗ് ടിബ കൊടുമുടിയിലേക്ക് ട്രെകിംഗ് ആരംഭിക്കുന്ന സാഹസികര്‍ ഉത്തരാഖണ്ഡില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട സ്ഥലമാണ് ദേവല്‍സാരി. ദേവല്‍സാരിയില്‍ നിന്ന് നാഗ് ടിബ കൊടുമുടിയിലേക്ക് വെറും  ഏഴ് കിലോമീറ്റര്‍ മാത്രമാണുള്ളത്. 

News,National,India,Uttarakhand,Travel,Travel & Tourism,Tourism,Top-Headlines, This state to host butterfly festival in June; Check dates, cost, other details


ദേവല്‍സാരി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതില്‍ സജീവമായ ഗ്രാമീണ കമ്യൂനിറ്റി അധിഷ്ഠിത സംഘടനയായ ദേവല്‍സരി എന്‍വയോന്‍മെന്റ് പ്രൊടക്ഷന്‍ ആന്‍ഡ് ടെക്നോളജി ഡെവലപ്മെന്റ് സൊസൈറ്റിയുടെ അരുണ്‍ ഗൗര്‍ പറയുന്നതനുസരിച്ച് ഇത് തിത്ലി ഉത്സവിന്റെ മൂന്നാം പതിപ്പാണ്. പരിമിതമായ റെസിഡന്‍ഷ്യല്‍ ബദലുകള്‍ ഉണ്ടായിരുന്നിട്ടും, അവര്‍ക്ക് രാജ്യത്തുടനീളവും അതിനപ്പുറവും നിരവധി ബുകിംഗുകള്‍ ഉണ്ടെന്നും ദിവസേന 100 കണക്കിന് സന്ദര്‍ശകരെ പ്രതീക്ഷിക്കുന്നുണ്ടെന്നും അരുണ്‍ ഗൗര്‍ പറഞ്ഞു.

Keywords: News,National,India,Uttarakhand,Travel,Travel & Tourism,Tourism,Top-Headlines, This state to host butterfly festival in June; Check dates, cost, other details

Post a Comment