Follow KVARTHA on Google news Follow Us!
ad

Thenmala | കാടിനെയും മലകളെയും പുഴകളെയും കണ്ടും പൂക്കളെയും ചിത്രശലഭങ്ങളെയും ആസ്വദിച്ചും ഒരു ഉല്ലാസയാത്ര ആഗ്രഹിക്കുന്നുവെങ്കില്‍, തെന്മലയിലേക്ക് വരൂ

Thenmala is the first planned Eco-friendly Tourism in India #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊല്ലം: (www.kvartha.com) ഇന്‍ഡ്യയിലെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. വലിയ മരങ്ങളുടെ ഇടയിലൂടെ കെട്ടിയുണ്ടാക്കിയ ഇരുമ്പ് പാതയിലൂടെയുള്ള സഞ്ചാരം കാടിനെ അറിയുന്നതിനൊപ്പം ഒരു ആകാശയാത്രയുടെ അനുഭവവും സൃഷ്ടിക്കും. കാടിനുള്ളിനായി ഒരുക്കിയ ഏറ് മാടവും ഊഞ്ഞാലും മരംകയറാനുള്ള സൗകര്യവും കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ ഇഷ്ടപ്പെടും.

കൊല്ലം-ചെങ്കോട്ട പാതയും തിരുവനന്തപുരം-ചെങ്കോട്ട റോഡും സന്ധിക്കുന്നത് കൊല്ലം ജില്ലയുടെ കിഴക്കേ മേഖലയായ തെന്മലയിലാണ്. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി പരന്നു കിടക്കുന്ന മലനിരകളെ ബന്ധിപ്പിച്ച് 10 ഇടങ്ങളിലായാണ് തെന്മല ഇകോടൂറിസം പദ്ധതി. ഇതിന് അടുത്ത് തന്നെ അണക്കെട്ടുണ്ട്. അവിടെ ബോടിംഗിന് സൗകര്യമുണ്ട്. ശെന്തുരുണി വന്യജീവി സങ്കേതത്തിനുള്ളിലേക്ക് ബോട്ടു യാത്രയും നടത്താം. വനവിഭവങ്ങളും വാങ്ങാന്‍ കിട്ടും.

Kollam, News, Kerala, South-India-Travel-Zone, Travel & Tourism, Travel, Tourism, Thenmala is the first planned Eco-friendly Tourism in India.

തെന്മല എന്ന പേര് തേന്‍മല എന്നതിന്റെ ഉച്ചാരണഭേദമാണ്. തോട്ടങ്ങളും, കുന്നുകളും, സ്വാഭാവിക വനങ്ങളും ഉള്‍പ്പെടുന്ന പ്രകൃതി ജാലകമാണ് തെന്മലയിലേത്. കൊല്ലത്തു നിന്നു 66 കിലോമീറ്റര്‍ കിഴക്കാണ് തെന്മല. ഇകോ ടൂറിസത്തോട് അനുബന്ധിച്ച് ചിത്രശലഭ പാര്‍കും കുട്ടികളുടെ പൂന്തോട്ടവും ഉണ്ട്. ഒട്ടേറെ ശില്‍പങ്ങളാല്‍ സമ്പന്നമാണിത്.

തെന്മലയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്ര വനം മറ്റൊരു കൗതുകമാണ്. മലയാളം പഞ്ചാംഗം അനുസരിച്ച് ദിവസങ്ങളെ 27 നക്ഷത്രങ്ങളായി തിരിച്ചിരിക്കുന്നു. ഓരോ ജന്മനക്ഷത്രങ്ങള്‍ക്കും ഓരോ വൃക്ഷവും പക്ഷിയും മൃഗവും പ്രത്യേകം നിര്‍ദേശിച്ചിട്ടുണ്ട്. 27 ജന്മ നക്ഷത്രങ്ങളുടെയും വനം ആണ് നക്ഷത്രവനം. ഇവിടെ നിന്ന് ഓരോ ജന്മനക്ഷത്രത്തിനോടും ചേര്‍ന്ന വൃക്ഷത്തിന്റെ തൈ വാങ്ങാന്‍ വനംവകുപ്പ് സൗകര്യമുണ്ട്. ഒരു മാന്‍ പുനരധിവാസ കേന്ദ്രവും പാര്‍കുമുണ്ട്. പരിക്കേറ്റതും, ഉപേക്ഷിക്കപ്പെട്ടതുമായ മാന്‍കുഞ്ഞുങ്ങളെ പരിപാലിച്ച് തിരിച്ച് കാട്ടിലേക്കു വിടുന്ന കേന്ദ്രമാണിത്.

Keywords: Kollam, News, Kerala, South-India-Travel-Zone, Travel & Tourism, Travel, Tourism, Thenmala is the first planned Eco-friendly Tourism in India.

Post a Comment