Follow KVARTHA on Google news Follow Us!
ad

Mirik | ഒരു വശത്ത് മനോഹരമായ പൂന്തോട്ടങ്ങള്‍, മറുവശത്ത് പൈന്‍ മരങ്ങളുമുള്ള സുമേന്ദു തടാകം ആരോ വരച്ചിട്ട ചിത്രം പോലെ ഒഴുകി നടക്കുന്നു; ബംഗാളിലെ മിറിക് ശാന്തവും മനോഹരവുമായ സ്ഥലം

Mirik is a calm and beautiful place in West Bengal #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ശാന്തവും മനോഹരവുമായ സ്ഥലമാണ് പശ്ചിമ ബംഗാളിലെ മിറിക്. ഡാര്‍ജിലിംഗ് മലനിരകളില്‍ സ്ഥിതി ചെയ്യുന്ന മിറിക് വിനോദസഞ്ചാരികളുടെ ഇഷ്ട ഇടമാണ്. താഴ് വരകളില്‍ നിന്ന് ഏറെ ഉയരത്തില്‍ കഴിയുന്ന ഇവിടുത്തുകാര്‍ ദൈനംദിന കാര്യങ്ങളില്‍ മാത്രം മുഴുകി കഴിയുന്നു. മലമുകളിലെ മിറിക് തടാകത്തിന് മഴക്കാലത്ത് സൗന്ദര്യം കൂടും. വേനലില്‍ വറ്റിവരണ്ട് കിടക്കും.

സിലുഗുഡി നഗരത്തില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയാണ് ഈ മലയോരപ്രദേശം. വിശാലമായ തേയിലതോട്ടങ്ങളും ഓറഞ്ച് തോട്ടങ്ങളും അവിടേക്ക് ജോലിക്ക് പോകുന്നവരും ഇവിടുത്തെ പതിവ് കാഴ്ചയാണ്. ഒരു വശത്ത് മനോഹരമായ പൂന്തോട്ടങ്ങളും മറുവശത്ത് പൈന്‍ മരങ്ങളുമുള്ള സുമേന്ദു തടാകം ആരോ വരച്ചിട്ട ചിത്രം പോലെ ഒഴുകി നടക്കുന്നു. ബോടിംഗിനും കുതിര സവാരിക്കും സൗകര്യമുണ്ട്.

New Delhi, News, National, Travel & Tourism, Travel, Tourism, Mirik is a calm and beautiful place in West Bengal

വീതിയുള്ള വഴികളില്ലാത്തതിനാല്‍ ഇടത്തരം, ചെറിയ വാഹനങ്ങളാണ് ഇതിലെ പോകുന്നത്. അതിലെല്ലാം എപ്പോഴും യാത്രക്കാരുണ്ടാകും. ബൊക്കര്‍ ആശ്രമം സന്ദര്‍ശിക്കാന്‍ പലരും ഇവിടെ എത്താറുണ്ട്. ഗോത്രവിഭാഗക്കാരാണ് പ്രദേശവാസികളില്‍ ഏറെയും. പ്രകൃതിയോട് ഏറെ ഇണങ്ങിയാണ് ഇവര്‍ ജീവിക്കുന്നത്. മലകളും കുന്നുകളും ഇടിച്ച് വീടുകളോ, മറ്റ് കെട്ടിടങ്ങളോ പണിതിട്ടില്ല എന്നത് ശ്രദ്ധേയമാണ്.

ട്രെയിനിലോ, വിമാനത്തിലോ കൊല്‍കതയിലെത്തിയാല്‍ അവിടെ നിന്ന് റോഡ് മാര്‍ഗം സിലുഗുഡിയിലെത്താം. അവിടെ നിന്ന് മിറികിലേക്ക് പോകാം.

Keywords: New Delhi, News, National, Travel & Tourism, Travel, Tourism, East-India-Travel-Zone, Mirik is a calm and beautiful place in West Bengal.

Post a Comment