Follow KVARTHA on Google news Follow Us!
ad

Kedarnath Temple | ആചാരാനുഷ്ഠാനങ്ങളോടും വേദമന്ത്രങ്ങളോടും കൂടി കേദാര്‍നാഥ് ക്ഷേത്രത്തിന്റെ നട തുറന്നു; കൊടുംതണുപ്പിലും വന്‍ ഭക്തജനത്തിരക്ക്

Kedarnath Temple opens for pilgrims#ദേശീയവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

ന്യൂഡെല്‍ഹി: (www.kvartha.com) കേദാര്‍നാഥ് ക്ഷേത്രം തീര്‍ഥാടകര്‍ക്കായി തുറന്നു. രാജ്യത്തെ 12 ജ്യോതിര്‍ലിംഗങ്ങളിലൊന്നായ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ വാതിലുകള്‍ രാവിലെ 6.26നാണ് തുറന്നത്. ആചാരാനുഷ്ഠാനങ്ങളോടും വേദമന്ത്രങ്ങളോടും കൂടി പ്രാര്‍ഥനാനിര്‍ഭരായ ഭക്തജനങ്ങളോടൊപ്പം ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയും ചടങ്ങില്‍ പങ്കെടുത്തു. 

കൊടുംതണുപ്പിലും വന്‍ ഭക്തജനത്തിരക്കാണ് ഇവിടെ അനുഭവപ്പെട്ടത്. കോവിഡ് സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടെയാണ് ചടങ്ങുകള്‍ നടത്തുക. മെയ് എട്ടിന് ബദരീനാഥ് തുറക്കും. 

നേരത്തെ ഗംഗോത്രി ധാം, യമുനോത്രി ധാം എന്നിവയുടെ കവാടങ്ങള്‍ അക്ഷയ തൃതീയ ദിനത്തില്‍ തുറന്നിരുന്നു. ഇതോടെ 'ചാര്‍ ധാം യാത്ര 2022' ന് തുടക്കമായിരുന്നു. കോവിഡ്-19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ രണ്ട് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് വാര്‍ഷിക തീര്‍ഥാടനം നടത്തുന്നത്.

North-India-Travel-Zone,News,National,Temple,Travel,Travel & Tourism, Tourism,pilgrimage, Kedarnath Temple opens for pilgrims


കേദാര്‍നാഥ് ക്ഷേത്രത്തിലെ പ്രതിദിന തീര്‍ഥാടക പരിധി 12,000 ആയും ബദരീനാഥില്‍ ഇത് 15,000 ആയും നിലനിര്‍ത്തിയിട്ടുണ്ട്. എന്നാല്‍ ചര്‍ദ് ധാം യാത്രയ്ക്ക് കോവിഡ് നെഗറ്റീവ് റിപോര്‍ടോ വാക്‌സിനേഷന്‍ സര്‍ടിഫികറ്റോ നിര്‍ബന്ധമല്ലെന്ന് ഉത്തരാഖണ്ഡ് സര്‍കാര്‍ അറിയിച്ചു.

Keywords: North-India-Travel-Zone,News,National,Temple,Travel,Travel & Tourism, Tourism,pilgrimage, Kedarnath Temple opens for pilgrims

إرسال تعليق