Follow KVARTHA on Google news Follow Us!
ad

Kaziranga National Park | നിത്യഹരിത വനവും അപൂര്‍വമായ പക്ഷികളെയും മൃഗങ്ങളെയും കാണാനായി കാസിരംഗ ദേശീയ ഉദ്യാനത്തിലേക്ക് പോകാം

Kaziranga National Park, Assam #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) രാജ്യത്തെ പ്രധാന നിത്യഹരിത വനമേഖലയാണ് അസമിലെ കാസിരംഗ ദേശീയ ഉദ്യാനം. സംസ്ഥാനത്തിന്റെ ഹൃദയഭാഗത്തായി ഏകര്‍ കണക്കിന് വനങ്ങളും ചതുപ്പുനിലങ്ങളും പുല്‍മേടുകളും ഉള്‍പെടുന്ന 471 ചതുരശ്ര കിലോമീറ്ററാണ് ഇതിന്റെ വിസ്തൃതി. എല്ലാ വര്‍ഷവും വിനോദസഞ്ചാരികളുടെ കൂട്ടം കൂട്ടമായി ഇവിടെ സന്ദര്‍ശനം നടത്തുന്നു. വടക്കു കിഴക്കന്‍ ഇന്‍ഡ്യയിലെ സന്ദര്‍ശിക്കേണ്ട പ്രശസ്തമായ സ്ഥലങ്ങളില്‍ ഒന്നാണിത്.

ലോകത്ത് വംശനാശഭീഷണി നേരിടുന്ന ഒറ്റക്കൊമ്പന്‍ കാണ്ടാമൃഗം കാസിരംഗയിലെ പ്രധാന ആകര്‍ഷണമാണ്. അസമിലെ ഗോലഘട്ട്, നാഗോവന്‍ ജില്ലകളിലായാണ് ഉദ്യാനം പരന്നുകിടക്കുന്നത്. 1974-ല്‍ രൂപീകൃതമായി. ലോകത്താകെയുള്ള കാണ്ടാമൃഗങ്ങളില്‍ മൂന്നില്‍ രണ്ടു ഭാഗവും ഇവിടെ കാണപ്പെടുന്നു. 1905ല്‍ സംരക്ഷിത വനമേഖലയായും 1974ല്‍ ദേശീയോദ്യാനമായും 2006ല്‍ കടുവ സംരക്ഷണ കേന്ദ്രമായും പ്രഖ്യാപിക്കപ്പെട്ടു. 1985-ല്‍ ലോക പൈതൃകപ്പട്ടികയില്‍ ഇടം നേടി.

New Delhi, News, National, Assam, East-India-Travel-Zone, Travel & Tourism, Travel, Tourism, Kaziranga National Park, Assam.

ആനകള്‍, കാട്ടുപോത്തുകള്‍, ചതുപ്പ് മാനുകള്‍ എന്നിവയേയും ഇവിടെ കാണാം. പാര്‍ക് കാണാന്‍ നിങ്ങള്‍ക്ക് എലിഫന്റ് സഫാരി അല്ലെങ്കില്‍ ജീപ് സഫാരി ബുക് ചെയ്യാം.

സന്ദര്‍ശിക്കാന്‍ പറ്റിയ സമയം: നവംബര്‍ മുതല്‍ ഏപ്രില്‍ വരെ, മണ്‍സൂണ്‍ മാസങ്ങളില്‍ പാര്‍ക് അടച്ചിരിക്കും.

ദൂരം: ഗുവാഹത്തിയില്‍ നിന്ന് 193 കിലോമീറ്റര്‍ അകലെ

സമയം: ജീപ്, എലിഫന്റ് സഫാരികള്‍ രാവിലെ 7:30 മണി മുതല്‍ 10 മണി വരെയും ഉച്ചയക്ക് 1:30 മണി മുതല്‍ അല്ലെങ്കില്‍ മൂന്ന് മണി മുതല്‍ സൂര്യാസ്തമയം വരെ

നിരക്ക്: ഇന്‍ഡ്യക്കാര്‍ക്ക് പ്രവേശന ഫീസ് 100 രൂപയാണ്. റോഡ് അല്ലെങ്കില്‍ നദീ യാത്രയ്ക്ക് 300 രൂപ ടോള്‍ ഉണ്ട്. ആന സഫാരിക്ക് ഒരാള്‍ക്ക് ഏകദേശം 380 രൂപ മുതല്‍ 580 വരെയാണ്.

Keywords: New Delhi, News, National, Assam, East-India-Travel-Zone, Travel & Tourism, Travel, Tourism, Kaziranga National Park, Assam.

Post a Comment