Follow KVARTHA on Google news Follow Us!
ad

Mountains | ഉത്തരാഖണ്ഡിലേക്ക് വരൂ... മലനിരകളുടെയും കൊടുമുടികളുടെയും വിസ്മയം കാണാം

Come to Uttarakhand, you will see the wonders of the mountains and peaks #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെല്‍ഹി: (www.kvartha.com) ആരെയും കൊതിപ്പിക്കുകയും ആകര്‍ഷിക്കുകയും ചെയ്യുന്ന ഭൂമികയാണ് ഉത്തരാഖണ്ഡ്. നൈനിറ്റാളും ഔലിയും പോലുള്ള മലനിരകളും (Hill Stations) ചീന, നന്ദാദേവി, നീലകണ്ഠന്‍ തുടങ്ങിയ കൊടുമുടികളും തടാകവും നിങ്ങളെ വിസ്മയിപ്പിക്കും. നിരവധി ക്ഷേത്രങ്ങളുള്ള പുണ്യഭൂമികൂടിയാണ് ഈ സംസ്ഥാനം.

പ്രകൃതിയുടെ പിഞ്ചോമന എന്നാണ് നൈനിറ്റാള്‍ മലനിരകള്‍ അറിയപ്പെടുന്നത്. പ്രകൃതിദത്തമായ പ്രതിഭാസങ്ങളും തടാകങ്ങളുടെയും പ്രകൃതിദൃശ്യങ്ങളുടെയും കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളും നൈനിറ്റാളില്‍ കാണാം. നൈനി തടാകവും അതിന്റെ തീരവും അതിമനോഹരമാണ്. നൈനിറ്റാള്‍ മൃഗശാല, ചീന കൊടുമുടി, ടിഫിന്‍ ടോപ്, നൈനാ ദേവി ക്ഷേത്രം, സ്നോ വ്യൂപോയിന്റ് എന്നിവയാണ് സഞ്ചാരികള്‍ വീണ്ടും വീണ്ടും കാണാനെത്തുന്ന മറ്റ് സ്ഥലങ്ങള്‍. മലകയറ്റം ഇഷ്ടപ്പെടുന്നവര്‍ക്ക് ചൈന കൊടുമുടിയിലേക്ക് ഒരു യാത്ര നടത്താം. നൈനി തടാകത്തില്‍ ബോടിംഗ് ആസ്വദിക്കാം, അല്ലെങ്കില്‍ ടിബറ്റന്‍ മാര്‍കറ്റില്‍ ഷോപിംഗ് നടത്താം. വേനല്‍ക്കാലത്തെ കത്തുന്ന ചൂട് ഒഴിവാക്കാനായി കുടുംബസമേതം നൈനിറ്റാളിലെത്തി കുളിര് പകരാം.

New Delhi, News, National, Travel & Tourism, Travel, Tourism, Uttarakhand, Come to Uttarakhand, you will see the wonders of the mountains and peaks.

ഔലി എന്നാല്‍ പുല്‍മേടുകള്‍ എന്നാണ് അര്‍ഥം, പ്രകൃതിക്ക് മനുഷ്യനോട് എത്രത്തോളം സ്നേഹമുണ്ടെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നതിന്റെ നേര്‍ക്കാഴ്ചയാണ് ഈ മേടുകള്‍. ചില പ്രദേശങ്ങളൊക്കെ മനോഹരമായ ചിത്രം പോലെ പ്രകൃതി വരച്ചിട്ടിരിക്കുന്നു. പ്രകൃതി വിഭവങ്ങളാല്‍ സമ്പന്നമാണ് ഇവിടം. സാഹിത്യകൃതികളിലൂടെ വായിച്ചറിഞ്ഞ പുഷ്പവനം ഇവിടെ ദര്‍ശിക്കാം. നടന്ന് പോകുന്ന വഴികളില്‍, നിങ്ങളുടെ കാലടികളെ പൂ മെത്തവിരിച്ച് സ്വാഗതം ചെയ്യുന്ന കാട്ടുപൂക്കള്‍ മനസില്‍ പറഞ്ഞറിയിക്കാനാവാത്ത നിര്‍വൃതി സൃഷ്ടിക്കും. 

New Delhi, News, National, Travel & Tourism, Travel, Tourism, Uttarakhand, Come to Uttarakhand, you will see the wonders of the mountains and peaks.

പൈന്‍ മരക്കാടുകളീലൂടെ നടക്കുമ്പോള്‍ പണ്ടെങ്ങോ പറഞ്ഞുകേട്ട ഒരു യക്ഷിക്കഥയുടെ ഭീതി മനസില്‍ ഉണരും. വേനല്‍ക്കാലം ആനന്ദകരമാക്കാന്‍ ഔലില്‍ പോകുന്നത് വേറിട്ട കാഴ്ചയും അനുഭവവുമാകും. തണുപ്പുകാലത്തെ ഔലിക്ക് മറ്റൊരു മുഖമാണ്. അവന്‍ നിങ്ങളിലെ സാഹസികത പുറത്തെടുക്കും. ഗോര്‍സണ്‍ ബുഗ്യാലില്‍ ട്രെകിംഗിന് ഏറ്റവും അനുയോജ്യമാണ്. കണ്ണൂനീര് പോലെ തെളിഞ്ഞ (Cristal Clear) ഛത്രകുണ്ഡ് നിങ്ങളില്‍ നിര്‍വൃതിയുണ്ടാക്കും. നന്ദാദേവി, നീലകണ്ഠന്‍ തുടങ്ങിയ അതിമനോഹരമായ കൊടുമുടികളും നിങ്ങളിലെ സാഹസികനെ വാനോളം ഉയര്‍ത്തും. റോപ്വേ റൈഡുകളും പരീക്ഷിക്കാം, നര്‍സിംഗ് ക്ഷേത്രവും ഓലി ചെയര്‍ ലിഫ്റ്റും സന്ദര്‍ശിക്കാം.

Keywords: New Delhi, News, National, Travel & Tourism, North-India-Travel-Zone, Travel, Tourism, Uttarakhand, Come to Uttarakhand, you will see the wonders of the mountains and peaks.
< !- START disable copy paste -->

إرسال تعليق