സുവർണ ക്ഷേത്രം, അമൃത്സർ
പഞ്ചാബിലെ അമൃത്സറിലാണ് മനോഹരവും ശാന്തവുമായ സുവർണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രം ഒരു പ്രശസ്തമായ മതപരമായ സ്ഥലമാണെങ്കിലും, നിങ്ങൾക്ക് പകൽ സമയത്തും സന്ദർശിക്കാം, പക്ഷേ രാത്രിയിൽ അതിന്റെ ഭംഗി കാണേണ്ടതാണ്. മനുഷ്യനിർമിത കുളത്തിന് സമീപം സ്ഥിതി ചെയ്യുന്ന, സ്വർണം കൊണ്ട് നിർമിച്ച ഈ ക്ഷേത്രത്തിന്റെ തിളക്കം രാത്രിയുടെ ഇരുട്ടിൽ കൂടുതൽ മനോഹരമായി കാണപ്പെടുന്നു.
താജ് മഹൽ, ആഗ്ര
മാർബിളിൽ തീർത്ത മനോഹരമായ താജ്മഹൽ ഏഴ് ലോകാത്ഭുതങ്ങളിൽ ഒന്നാണ്. പകൽ പോലെ മനോഹരം, നിലാവുള്ള രാത്രിയിൽ അത് ഏറെ ആകർഷകമാണ്. മാർബിൾ ശവകുടീരവും യമുനാ നദിയുടെ തീരവും രാത്രി ചന്ദ്രന്റെ വെളിച്ചത്തിൽ ആരെയും ആകർഷിക്കുന്നു.
ഹർ കി പൗരി, ഹരിദ്വാർ
ഉത്തരാഖണ്ഡിൽ മനോഹരമായ നിരവധി സ്ഥലങ്ങളുണ്ട്. മലകളും നദികളും വെള്ളച്ചാട്ടങ്ങളും നിരവധി ആരാധനാലയങ്ങളും ഇവിടെയുണ്ട്. നിങ്ങൾക്ക് ഇവിടെ കറങ്ങാൻ നിരവധി ഓപ്ഷനുകൾ ലഭിക്കുമെങ്കിലും, ഹരിദ്വാറിലെ ഹർ കി പൗരിയുടെ കാഴ്ച എല്ലാവരുടെയും ഹൃദയം കീഴടക്കും. നിങ്ങൾ ഹരിദ്വാറിലേക്ക് പോകുകയാണെങ്കിൽ, തീർചയായും ഹർ കി പൗരിയുടെ ഗംഗാ ആരതിയും രാത്രിയിൽ തിളങ്ങുന്ന ദിയകളും കാണുക. അതിമനോഹരമാണ് ഈ കാഴ്ച.
മറൈൻ ഡ്രൈവ്, മുംബൈ
മുംബൈയിൽ സ്ഥിതി ചെയ്യുന്ന മറൈൻ ഡ്രൈവ് 'ക്വീൻസ് നെക്ലേസ്' എന്നാണ് അറിയപ്പെടുന്നത്. ആളുകൾ രാത്രിയിൽ മറൈൻ ഡ്രൈവ് സന്ദർശിക്കാൻ ഇഷ്ടപ്പെടുന്നു. ഇതിന്റെ സൗന്ദര്യം രാത്രിയിൽ ഇരട്ടിയാകും. നിങ്ങൾ മുംബൈയിലേക്ക് പോകുകയാണെങ്കിൽ, തീർചയായും രാത്രി മറൈൻ ഡ്രൈവ് സന്ദർശിക്കുക.
Keywords: News, National, Top-Headlines, Tourism, Travel & Tourism, India, Public Place, Temple, Taj Mahal, Mumbai, Tourist Places 4 Places In India That Look More Beautiful At Night Must Visit After Sunset.
< !- START disable copy paste -->
< !- START disable copy paste -->