Follow KVARTHA on Google news Follow Us!
ad

തെക്കന്‍ കുരിശുമല 65-ാമത് മഹാതീര്‍ഥാടനം രണ്ടാംഘട്ടം ആരംഭിച്ചു; പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളില്‍ പകലും രാത്രിയിലും, മറ്റ് ദിവസങ്ങളില്‍ പകല്‍ സമയം മലകയറുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍

Second phase of the 65th Great Pilgrimage to Thekkan Kurisumala has begun#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വെള്ളറട: (www.kvartha.com 14.04.2022) തെക്കന്‍ കുരിശുമല 65-ാമത് മഹാതീര്‍ഥാടനം രണ്ടാംഘട്ടം ആരംഭിച്ചു. പെസഹവ്യാഴം, ദുഃഖവെള്ളി ദിവസങ്ങളില്‍ പകലും രാത്രിയിലും, മറ്റ് ദിവസങ്ങളില്‍ പകല്‍ സമയം മലകയറുന്നതിനുമുള്ള സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്ന് തീര്‍ഥാടനകേന്ദ്രം ഡയറക്ടര്‍ അറിയിച്ചു. 

പെസഹാവ്യാഴം വൈകിട്ട് ആറിന് സംഗമവേദിയില്‍ ദിവ്യബലിയും പാദക്ഷാളന കര്‍മ്മവും നടക്കും. ഉണ്ടന്‍കോട് ഇടവക സഹവികാരി ഫാ.അരുണ്‍കുമാര്‍ മുഖ്യകാര്‍മികത്വം വഹിക്കും. തുടര്‍ന്ന് ദിവ്യകാരുണ്യ ആരാധന.
News, Kerala, State, Thiruvananthapuram, Good-Friday, Pilgrimage, Festival, Top-Headlines, Second phase of the 65th Great Pilgrimage to Thekkan Kurisumala has begun


ദുഃഖവെള്ളിയാഴ്ച രാവിലെ അഞ്ച് മുതല്‍ നെറുകയിലേക്ക് കുരിശിന്റെ വഴി, ആറിന് സംഗമവേദിയില്‍ ദിവ്യകാരുണ്യ ആരാധനയും, പീഡാനുഭവ ഗാനശുശ്രൂഷയും നടക്കും. ബ്രദര്‍ കുര്യന്‍ മാളിയേക്കല്‍ കോട്ടയം നേതൃത്വം നല്‍കും. സന്തോഷ് പരശുവയ്ക്കല്‍ ഗാന ശുശ്രൂഷ നടത്തും. 


ഉച്ചയ്ക്ക് രണ്ടിന് പി.പത്താം പീയൂസ് ദേവാലയത്തില്‍ നിന്ന് ആരാധനാ ചാപലിലേക്ക് പരിഹാര സ്ലീവാപാത നടക്കും. വൈകിട്ട് മൂന്നിന് കര്‍ത്താവിന്റെ പീഡാസഹനാനുസ്മരണ ശുശ്രൂഷള്‍ക്ക് ഡോ.വിന്‍സെന്റ് കെ.പീറ്റര്‍ മുഖ്യകാര്‍മികത്വം വഹിക്കും. 

ശനിയാഴ്ച രാത്രി എട്ടിന് സംഗമവേദിയില്‍ ഉത്ഥാനമഹോത്സവും പെസഹാജാഗരാനുഷ്ഠാനവും ഫാ.അരുണ്‍ കുമാറിന്റെ മുഖ്യകാര്‍മികത്വത്തില്‍ നടക്കും. ഷിബു കുരിശുമല നേതൃത്വം നല്‍കുന്ന ഗാനശുശ്രൂഷയും നടക്കും.

Keywords: News, Kerala, State, Thiruvananthapuram, Good-Friday, Pilgrimage, Festival, Top-Headlines, Second phase of the 65th Great Pilgrimage to Thekkan Kurisumala has begun

إرسال تعليق