Follow KVARTHA on Google news Follow Us!
ad

യേശുവിന്റെ പീഡാനുഭവത്തിന്റെയും കാല്‍വരിയിലെ കുരിശുമരണത്തിന്റെയും ഓര്‍മപുതുക്കാന്‍ ദുഃഖവെള്ളി

Rituals and Traditional of Good Friday in Kerala#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

തിരുവനന്തപുരം: (www.kvartha.com 14.04.2022) യേശുവിന്റെ പീഡാനുഭവത്തിന്റെയും കാല്‍വരിയിലെ കുരിശുമരണത്തിന്റെയും ഓര്‍മപുതുക്കാന്‍ മറ്റൊരു ദുഃഖവെള്ളി കൂടി കടന്നുവരുന്നു. ലോകമെമ്പാടുമുള്ള ക്രിസ്തുമതവിശ്വാസികള്‍ ഈസ്റ്ററിന് തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ദുഃഖവെള്ളി ആചരിക്കുന്നത്. 

പാശ്ചാത്യ സഭകള്‍ ഈ ദിവസത്തെ 'ഗുഡ് ഫ്രൈഡെ' എന്നും പോളണ്ട് സഭ, യവന സഭ, സുറിയാനി സഭ തുടങ്ങിയ ഓര്‍തഡോക്സ് സഭകള്‍ 'വലിയ വെള്ളിയാഴ്ച' എന്നും വിളിക്കുന്നു. ഗുഡ് ഫ്രൈഡെ എന്ന വാക്ക് ആദ്യമായി ഉപയോഗിച്ചത് 1290 ല്‍ നിന്നുള്ള കൃതിയായ 'ദി സൗത് ഇന്‍ഗ്ലീഷ് ലെജന്‍ഡറി'യിലാണ് എന്ന് ബിബിസി പ്രസിദ്ധീകരിച്ച ഒരു ലേഖനത്തില്‍ പറയുന്നു.

ദുഃഖവെള്ളി ദിനത്തില്‍ രാവിലെയും വൈകുന്നേരവും പ്രത്യേക പ്രാര്‍ഥനയും ആരാധനയും ഉണ്ടാകും. പീഡാനുഭവ വായന, കുര്‍ബാന സ്വീകരണം, കുരിശിന്റെ വഴി, പരിഹാര പ്രദക്ഷിണം എന്നിവയാണ് പള്ളികളില്‍ നടക്കുക. ഇന്നേ ദിവസം വിശുദ്ധ കുര്‍ബാന അര്‍പിക്കില്ല. യേശുവിന്റെ പീഡാനുഭവ വഴികളിലെ സംഭവങ്ങള്‍ അനുസ്മരിച്ച് കൊണ്ടുള്ള 'കുരിശിന്റെ വഴി' പ്രധാനമാണ്. 

News, Kerala, State, Thiruvananthapuram, Good-Friday, Easter, Festival, Top-Headlines, Trending, Rituals and Traditional of Good Friday in Kerala


കുരിശിന്റെ വഴിയായി തീരുമാനിക്കുന്ന പാതയില്‍ 14 കേന്ദ്രങ്ങളില്‍ കുരിശുകള്‍ സ്ഥാപിക്കുകയും 14 ഭാഗങ്ങളായുള്ള പ്രാര്‍ഥനകള്‍ ചൊല്ലിയാണ് കുരിശിന്റെ വഴി പൂര്‍ത്തിയാക്കുന്നത്. കേരളത്തിലെ കിഴക്കന്‍ മേഖലകളില്‍ കുരിശുമലകയറ്റവും ദുഃഖവെള്ളിയാഴ്ചത്തെ ചടങ്ങാണ്. ചില പ്രദേശങ്ങളില്‍ ഇതൊരു നഗരപ്രദക്ഷിണമാണ്. പൗരസ്ത്യ ആചാരങ്ങള്‍ പിന്തുടരുന്ന കേരളത്തിലെ സഭകളില്‍ ദുഃഖവെള്ളിയാഴ്ചത്തെ ആചാരങ്ങളിലും വ്യത്യാസമുണ്ട്.

Keywords: News, Kerala, State, Thiruvananthapuram, Good-Friday, Easter, Festival, Top-Headlines, Trending, Rituals and Traditional of Good Friday in Kerala

Post a Comment