Follow KVARTHA on Google news Follow Us!
ad

'യുദ്ധത്തിന്റെ കൂരിരുട്ടില്‍ കഴിയുന്ന യുക്രൈന്‍ ജനതയ്ക്കായി പ്രാര്‍ഥിക്കുന്നു'; ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ

Pope Francis condemns ‘darkness of war’ in Ukraine at Easter vigil service#ലോകവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

വതികാന്‍ സിറ്റി: (www.kvartha.com 17.04.2022) പ്രത്യാശയുടെ സന്ദേശവുമായി ക്രിസ്തീയവിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നു. ശനിയാഴ്ച രാത്രി മുതല്‍ സംസ്ഥാനത്തെ വിവിധ ദേവാലയങ്ങളില്‍ പ്രത്യേക ശുശ്രൂഷകളും പ്രാര്‍ഥനയും നടന്നു. കോവിഡ് നിയന്ത്രണങ്ങള്‍ പൂര്‍ണമായി ഒഴിഞ്ഞതോടെ ഉയര്‍ത്തെയേഴുന്നേറ്റതിന്റെ ഓര്‍മയില്‍ ആരാധനാലയങ്ങള്‍ സജീവമായി.

ഇതിനിടെ ഉയിത്തെഴുന്നേല്‍പ്പിന്റെ പ്രത്യാശയേകുന്ന തിരുനാളില്‍, സമാധാനത്തിന്റെയും സഹനത്തിന്റെയും മാഹാത്മ്യത്തിലൂന്നി ഫ്രാന്‍സീസ് മാര്‍പാപയുടെ സന്ദേശം. ഈസ്റ്റര്‍ ദിന സന്ദേശത്തില്‍ യുക്രൈന്‍ യുദ്ധത്തിന്റെ ക്രൂരതയെ ഫ്രാന്‍സിസ് പാപ അപലപിച്ചു. യുദ്ധത്തിന്റെ കൂരിരുട്ടില്‍ കഴിയുന്ന യുക്രൈന്‍ ജനതയ്ക്കായി ഈ രാത്രി പ്രാര്‍ഥിക്കുന്നുവെന്ന് മാര്‍പാപ പറഞ്ഞു.

യുക്രൈന്‍ ജനതയുടെ ധീരതയെ വാഴ്ത്തിയ പാപ്പ, ദൈന്യതയുടെ നാളുകളില്‍ യുക്രൈന്‍ ജനതയ്ക്ക് ഒപ്പമുണ്ടെന്ന് അറിയിച്ചു. ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റു എന്ന് യുക്രേനിയന്‍ ഭാഷയില്‍ പറഞ്ഞുകൊണ്ടാണ് അദ്ദേഹം വാക്കുകള്‍ അവസാനിപ്പിച്ചത്. ആരോഗ്യ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ കുര്‍ബാനയ്ക്ക് ഫ്രാന്‍സീസ് പാപ നേതൃത്വം നല്‍കിയില്ല. സെന്റ് പീറ്റേഴ്സ് ബസലികയുടെ മുന്‍വശത്ത് ഒരു വലിയ വെള്ളക്കസേരയില്‍ ഇരുന്നാണ് തന്റെ പ്രസംഗം വായിച്ചത്. ഇറ്റാലിയന്‍ കര്‍ദിനാള്‍ ജിയോവാനി ബാറ്റിസ്റ്റയുടെ അധ്യക്ഷതയിലാണ് ചടങ്ങുകള്‍ നടന്നത്.

News, World, International, Vatican, Easter, Trending, COVID-19, Pope Francis condemns ‘darkness of war’ in Ukraine at Easter vigil service


കഴിഞ്ഞ മാസം റഷ്യന്‍ സൈന്യം തടവിലാക്കപ്പെടുകയും പിന്നീട് മോചിപ്പിക്കുകയും ചെയ്ത മെലിറ്റോപോളിലെ മേയര്‍ ഇവാന്‍ ഫെഡോറോവും കുടുംബവും കുര്‍ബാനയില്‍ പങ്കെടുത്തു. മൂന്ന് യുക്രേനിയന്‍ പാര്‍ലമെന്റ് അംഗങ്ങളും പളളിയില്‍ എത്തിയിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് എത്തിയ 5500 വിശ്വാസികള്‍ വതികാനിലെ സെന്റ് പീറ്റേഴ്‌സ് ബസലികയില്‍ എത്തിയിരുന്നു.

Keywords: News, World, International, Vatican, Easter, Trending, COVID-19, Pope Francis condemns ‘darkness of war’ in Ukraine at Easter vigil service

Post a Comment