Follow KVARTHA on Google news Follow Us!
ad

Beautiful Lakes | വിനോദ യാത്രക്കൊരുങ്ങുകയാണോ? ഇൻഡ്യയിലെ ഏറ്റവും മനോഹരമായ ഈ ആറ് തടാകങ്ങൾ നിങ്ങളെ ആകർഷിക്കും

Most Beautiful Lakes In India You Must Visit There Once#ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com) ഇൻഡ്യയുടെ പ്രകൃതി സൗന്ദര്യം വിദേശത്ത് നിന്നുള്ള സഞ്ചാരികളെ പോലും ആകർഷിക്കുന്നു. ഇവിടെയുള്ള മലകളും പച്ചപ്പും നദികളും വെള്ളച്ചാട്ടങ്ങളും തടാകങ്ങളും ഏറെ മനം കവരുന്നതാണ്. മനോഹരമായ ഒരു സ്ഥലത്ത് ശാന്തമായ അനുഭവം ആസ്വദിക്കാവുന്ന സ്ഥലമാണ് തടാകങ്ങൾ. വളരെ പ്രശസ്തമായ നിരവധി തടാകങ്ങൾ ഇൻഡ്യയിൽ ഉണ്ടെങ്കിലും, ഏറ്റവും മനോഹരമായ ആറ് തടാകങ്ങളെ പരിചയപ്പെടാം.

ദാൽ തടാകം

പ്രശസ്തമായ ഹണിമൂൺ ഡെസ്റ്റിനേഷനായ കശ്മീരിലാണ് ദാൽ തടാകം സ്ഥിതി ചെയ്യുന്നത്. അതിന്റെ അതുല്യവും അതിശയിപ്പിക്കുന്നതുമായ സൗന്ദര്യം എല്ലാവരെയും അമ്പരപ്പിക്കുന്നു. നിങ്ങളുടെ പങ്കാളിയുമായി പ്രണയ നിമിഷങ്ങൾ ചെലവഴിക്കാനുള്ള മികച്ച ഓപ്ഷനാണ് ദാൽ തടാക ടൂർ.

New Delhi, India, News, Top-Headlines, Tourism, Travel & Tourism, Travel, Domestic travel, National, Lakes, Tourist Destinations, Most Beautiful Lakes In India You Must Visit There Once.

ചിൽക്ക തടാകം

വളരെ മനോഹരമായ ഒരു തടാകമാണ് ഒഡീഷയിൽ സ്ഥിതി ചെയ്യുന്ന ചിൽക്ക. ഇൻഡ്യയിലെ ഏറ്റവും വലിയ തീരദേശ തടാകങ്ങളിലൊന്നായാണ് ചിൽക്ക കണക്കാക്കപ്പെടുന്നത്. ഡോള്‍ഫിനുകളുടെ സാന്നിധ്യവും ഈ തടാകത്തെ വ്യത്യസ്തമാക്കുന്നു. കുറച്ചുകൂടി മുന്നോട്ട് പോയാൽ തടാകത്തിന്റെ സംഗമസ്ഥാനം കാണാം, അവിടെ വെള്ളത്തിന്റെ നിറവ്യത്യാസവും ആസ്വദിക്കാം.

New Delhi, India, News, Top-Headlines, Tourism, Travel & Tourism, Travel, Domestic travel, National, Lakes, Tourist Destinations, Most Beautiful Lakes In India You Must Visit There Once.

ലോക്തക് തടാകം

മണിപ്പൂരിലാണ് ലോക്തക് തടാകം സ്ഥിതി ചെയ്യുന്നത്. ഇംഫാലിൽ നിന്ന് 53 കിലോമീറ്റർ അകലെയുള്ള ഈ അത്ഭുത തടാകം മണിപ്പൂരിൽ വിദേശികൾക്ക് സന്ദർശിക്കാൻ അനുവാദമുള്ള സ്ഥലങ്ങളിൽ ഒന്നാണ്. പൊങ്ങി കിടക്കുന്ന ദ്വീപുകൾക്ക് പ്രസിദ്ധമാണ് ഈ തടാകം, മുകളിൽ നിന്ന് നോക്കിയാൽ ദ്വീപുകളാൽ നിറഞ്ഞതാണെന്ന് തോന്നും പക്ഷേ യഥാർഥത്തിൽ ഇവ ദ്വീപുകളല്ല മറിച്ചു സസ്യജാലങ്ങൾ, ജൈവവസ്തുക്കൾ, മണ്ണ് എന്നിവയുടെ ശേഖരമാണ്.
 
New Delhi, India, News, Top-Headlines, Tourism, Travel & Tourism, Travel, Domestic travel, National, Lakes, Tourist Destinations, Most Beautiful Lakes In India You Must Visit There Once.

സൺ ബീൽ തടാകം

തെക്കൻ അസമിലെ ഏറ്റവും വലിയ തടാകങ്ങളിലൊന്നാണ് സൺ ബീൽ. അസമിലെ കരിംഗഞ്ച് ജില്ലയിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഏഷ്യയിലെ രണ്ടാമത്തെ വലിയ സീസണൽ തണ്ണീർത്തടവും അസമിലെ ഏറ്റവും വലിയ തണ്ണീർത്തടവുമാണിത്. ഏറ്റവും അത്ഭുതകരമായ കാര്യം, ശൈത്യകാലത്ത് മാർച് വരെയുള്ള നെൽക്കൃഷിക്കുള്ള ഒരു കൃഷിയിടമായി ഇത് മാറുന്നു എന്നതാണ്.
  
New Delhi, India, News, Top-Headlines, Tourism, Travel & Tourism, Travel, Domestic travel, National, Lakes, Tourist Destinations, Most Beautiful Lakes In India You Must Visit There Once.

വുലാർ തടാകം

വുലാർ തടാകവും കശ്മീരിലാണ്. ഏറ്റവും മനോഹരമായ തടാകം എന്ന് ഇതിനെ വിളിക്കാം. രാജ്യത്തെ ഏറ്റവും വലിയ ശുദ്ധജല തടാകങ്ങളിൽ ഒന്നാണിത്. ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ശുദ്ധജല തടാകമായും വുലാർ തടാകം കണക്കാക്കപ്പെടുന്നു.

New Delhi, India, News, Top-Headlines, Tourism, Travel & Tourism, Travel, Domestic travel, National, Lakes, Tourist Destinations, Most Beautiful Lakes In India You Must Visit There Once.

ശാസ്താംകോട്ട ശുദ്ധജല തടാകം

കൊല്ലം ജില്ലയിലാണ് ശാസ്താംകോട്ട തടാകം സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ ഏറ്റവും വലിയ ശുദ്ധജല തടാകമാണിത്. 3.75 സ്‌ക്വയര്‍ കി.മീ വിസ്തീര്‍ണമുള്ള ഈ തടാകം ‘എ’ആകൃതിയിലാണ്. മനോഹരമായ കുന്നിൻ പ്രദേശങ്ങളും കുന്നുകൾക്കിടയിലെ നെൽ പാടങ്ങളും ഈ ശുദ്ധ ജല തടാകത്തെ വ്യത്യസ്തമാക്കുന്നു.
  
New Delhi, India, News, Top-Headlines, Tourism, Travel & Tourism, Travel, Domestic travel, National, Lakes, Tourist Destinations, Most Beautiful Lakes In India You Must Visit There Once.

Keywords: New Delhi, India, News, Top-Headlines, Tourism, Travel & Tourism, Travel, Domestic travel, National, Lakes, Tourist Destinations, North-India-Travel-Zone, Most Beautiful Lakes In India You Must Visit There Once.

< !- START disable copy paste -->

Post a Comment