Follow KVARTHA on Google news Follow Us!
ad

ഷഓമി എംഐ നോട് ബുക് പ്രോ; ദീർഘകാല ഉപയോഗത്തിന് മികച്ചൊരു ലാപ്ടോപ്; മികച്ച പ്രവർത്തനവും വീഡിയോ നിലവാരവും; റിവ്യൂ കാണാം

Mi Notebook Pro Laptop Review #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 07.04.2022) ഒരു ലാപ് ടോപ് വാങ്ങാൻ ആലോചിക്കുമ്പോഴെല്ലാം, പരിഗണിക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. ബാറ്ററി ലൈഫ് എന്താണ്, റാം എത്രയാണ്, അത് എങ്ങനെ കാണപ്പെടുന്നു, എത്ര സ്റ്റോറേജ് തുടങ്ങിയവ. ആ ലാപ്‌ടോപ് ദീർഘകാലം എങ്ങനെ പ്രവർത്തിക്കുമെന്നതും പ്രധാനമാണ്. ഷഓമി എംഐ നോട് ബുക് പ്രോ ലാപ്ടോപ് (Mi Notebook Pro LAPTOP-6TV61GOV) സവിശേഷതകൾക്കൊപ്പം ദീർഘകാല ഉപയോഗത്തിനും ഏറ്റവും മികച്ചതാണെന്നാണ് പലരും അഭിപ്രായപ്പെടുന്നത്. ഓഫീസ് ആവശ്യത്തിനും സ്വന്തം ആവശ്യത്തിനും ഒരു പോലെ ഉപയോഗിക്കാൻ കഴിയുന്ന ലാപ്ടോപ് ആണിത്.    

Mi Notebook Pro Laptop Review, National, News, Top-Headlines, Technology, Laptop Review, Microphone, Price, Battery, Display, Storage.

ഡിസൈൻ-ഡിസ്‌പ്ലേ:

നോട് ബുക് പ്രോയുടെ രൂപകൽപന വളരെ മികച്ചതാണ്, എന്നാൽ ഇത് അൽപ്പം ഭാരമുള്ളതാണ്. അത് ഭാരം കുറഞ്ഞതാണെങ്കിൽ, ദൈനംദിന ജീവിതത്തിൽ ലാപ്‌ടോപ് കൈയിൽ പിടിച്ച് നടക്കുമ്പോൾ, അത് കൂടുതൽ സുഖകരമാകുമായിരുന്നു. ഭാരം മാറ്റിവെച്ചാൽ ഈ ലാപ്‌ടോപ് തികച്ചും ഒതുക്കമുള്ളതാണ്. ഇന്നത്തെ കാലം മിക്ക ആളുകളും ഒരു ചെറിയ ലാപ്‌ടോപ് ആഗ്രഹിക്കുന്നു. ഇത് നിങ്ങളുടെ വ്യക്തിപരവും ഔദ്യോഗികവുമായ സ്ഥലങ്ങളിൽ മികച്ച അനുഭൂതി സമ്മാനിക്കും.

ഡിസ്‌പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ, ലാപ്‌ടോപിൽ വെബ് സീരീസുകളും സിനിമകളും കാണാൻ ഇഷ്ടപ്പെടുന്നവർക്ക് ഇത് വളരെയധികം ഇഷ്ടപ്പെടും. 14 ഇഞ്ച് TrueLife 2.5K ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. ഇതിന്റെ പിക്സൽ റെസലൂഷൻ 2560 x 1600 ആണ്. നിറങ്ങൾ വളരെ വ്യക്തവുമാണ്. രണ്ട് യുഎസ്ബി 3.1 പോര്‍ടുകള്‍, ഒരു യുഎസ്ബി 2.0 പോര്‍ട്, ഒരു 3.5 എംഎം ഓഡിയോ പോര്‍ട്, ഒരു എച്ഡിഎംഐ പോര്‍ട്ട് തുടങ്ങിയവയെല്ലാം നല്‍കിയിട്ടുണ്ട്.

പ്രകടനം എങ്ങനെ

മൾടിടാസ്‌കിങ്ങിനും ഒമ്പത് മുതൽ 10 മണിക്കൂർ വരെ ജോലി ചെയ്‌തതിനുശേഷവും ലാപ്‌ടോപ് ഹാംഗ് അല്ലെങ്കിൽ ലാഗ് പ്രശ്‌നമില്ലാതെ പ്രവർത്തിക്കുന്നതായാണ് പലരും പറയുന്നത്. അതിനാൽ മൊത്തത്തിൽ ഈ ലാപ്‌ടോപ് ഭാരിച്ച ജോലികൾക്ക് അനുയോജ്യമാണെന്ന് പറയാൻ കഴിയും. ഗെയിമുകൾ കളിക്കുമ്പോൾ ഹാങ് ആവുകയോ ചൂടാകുകയോ ചെയ്യുന്നില്ല. ഫിംഗർപ്രിന്റ് സെൻസറും ഇതിൽ നൽകിയിട്ടുണ്ട്. ഒരു സ്പർശനത്തിലൂടെ നിങ്ങൾക്ക് ഇത് എളുപ്പത്തിൽ ഓണാക്കാനാകും. ഇതിനായി നിങ്ങൾ ആദ്യം ഒരു പാസ് വേർഡ് സജ്ജമാക്കേണ്ടതുണ്ട്. ഫിംഗർപ്രിന്റ് സെൻസർ മികച്ച രീതിയിൽ പ്രവർത്തിക്കുന്നു.

ഓഡിയോ എങ്ങനെ

ഓഡിയോ നിലവാരത്തിൽ പ്രതീക്ഷയ്‌ക്കൊത്ത് ഉയർന്നില്ലെന്ന് വിലയിരുത്തുന്നവരുണ്ട്. ശബ്‌ദം മെച്ചപ്പെടുത്താൻ ഹെഡ്‌ഫോണുകൾ ഉപയോഗിക്കേണ്ടിവന്നതായി അവർ പറയുന്നു. ഒരു പക്ഷേ അതിന്റെ സ്പീകറുകൾ താഴെയുള്ളതാകാം ഇതിന് ഒരു കാരണം.

ബാറ്ററി ബാകപ്

ബാറ്ററി 11 മണിക്കൂർ വരെ നീണ്ടുനിൽക്കുമെന്ന് കംപനി അവകാശപ്പെടുന്നു. ഈ അവകാശവാദം കൃത്യമല്ലെങ്കിലും ഒമ്പത് മണിക്കൂർ വരെയെങ്കിലും ലഭിക്കുന്നുണ്ടെന്ന് ഉപയോഗിച്ചവർ പറയുന്നു.

സവിശേഷതകൾ

ഇതിന്റെ കരുത്തിരിക്കുന്നത് ഇന്റല്‍ ഐ5 (Intel Core i5-10210U) പ്രോസസറിലാണ്. കൂടാതെ Intel® Iris® Xe ഗ്രാഫിക്സ് കാർഡും നൽകിയിട്ടുണ്ട്. ഇതിന് 16 GB വരെ DDR4 3200MHz റാം ഉണ്ട്. കൂടാതെ 512 GB PCIe NVMe SSD ലഭ്യമാക്കിയിട്ടുണ്ട്. ബ്ലൂടൂത് V5.1 ആണ് ഇതിൽ നൽകിയിരിക്കുന്നത്. ഒരു പ്രത്യേക മാക്രോ കീയും നൽകിയിട്ടുണ്ട്. 720p (HD) വെബ്‌ക്യാം ഉണ്ട്. 2 X 2W സ്റ്റീരിയോ സ്പീകറുകളും ഇതിലുണ്ട്. കൂടാതെ ഇൻ-ബിൽറ്റ് മൈക്രോഫോണും നൽകിയിട്ടുണ്ട്.

ചുരുക്കത്തിൽ

40,000 - 60,000 റേൻജിലാണ് വിലവരുന്നത്. വില അൽപം കൂടുതലാണെങ്കിലും ദീർഘകാല ഉപയോഗത്തിന്, ഈ ലാപ്‌ടോപ് ശരിയായ ചോയിസ് ആണെന്ന് കാണുന്നു. വര്‍ക് ഫ്രം ഹോം തുടങ്ങിയ സാഹചര്യങ്ങളില്‍ മിക്കവര്‍ക്കും ഇതു മതിയായേക്കും.

Keywords: Mi Notebook Pro Laptop Review, National, News, Top-Headlines, Technology, Laptop Review, Microphone, Price, Battery, Display, Storage.

< !- START disable copy paste -->

إرسال تعليق