Follow KVARTHA on Google news Follow Us!
ad

സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ക്രൈസ്തവർ ദുഖവെള്ളി ആചരിക്കുന്നു

Christians Observes Good Friday, #കേരളവാർത്തകൾ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ
കൊച്ചി: (www.kvartha.com 15.04.2022) സഹനത്തിന്റെയും ത്യാഗത്തിന്റെയും സ്മരണ പുതുക്കി ക്രൈസ്തവർ ദുഖവെള്ളി ആചരിക്കുന്നു. ക്രിസ്തുവിന്‍റെ കാൽവരി യാത്രയും പീഡാനുഭവവും കുരിശുമരണവും സ്‌മരിച്ചാണ് ലോകമെങ്ങുമുള്ള ക്രൈസ്തവർ ദു:ഖവെള്ളി ആചരിക്കുന്നത്. സംസ്ഥാനത്തെ വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ പ്രത്യേക പ്രാര്‍ഥനകളും ശുശ്രൂഷകളും നടന്നു.
              
News, Kerala, Kochi, Top-Headlines, Good-Friday, Jesus Christ, Church, Christians Observes Good Friday.

മുൻ വർഷങ്ങളിൽ കോവിഡ് പശ്ചാത്തലത്തില്‍ കുറച്ച് വിശ്വാസികളെ മാത്രമാണ് പള്ളികളില്‍ പ്രവേശിപ്പിച്ചിരുന്നതെങ്കിൽ നിയന്ത്രണങ്ങൾ മാറിയതോടെ ഇത്തവണ കൂടുതൽ പേർ ചർചുകളിലെത്തി. കേരളത്തിലെ ദേവാലയങ്ങളില്‍ വൈകീട്ട് നഗരികാണിക്കല്‍ പ്രദക്ഷിണം നടക്കും. കുരിശിന്റെ വഴിയാണ് പ്രധാന ചടങ്ങ്.

പെസഹ നിറവിലായിരുന്നു ദുഃഖവെള്ളി ആചരണം. അന്ത്യ അത്താഴത്തിന്‍റെ ഓർമ പുതുക്കി വ്യാഴാഴ്ച ക്രൈസ്തവർ പെസഹ ആചരിച്ചിരുന്നു. ഉയർത്തിയെഴുന്നേല്പിന്റെ ഓർമകളുമായി ഞായറാഴ്ച ഈസ്റ്റർ ആഘോഷിക്കും.

Keywords: News, Kerala, Kochi, Top-Headlines, Good-Friday, Jesus Christ, Church, Christians Observes Good Friday.
< !- START disable copy paste -->

Post a Comment