Follow KVARTHA on Google news Follow Us!
ad

കനത്ത വേനല്‍മഴയില്‍ വ്യാപക കൃഷിനാശം; വിഷുക്കണി പച്ചക്കറികള്‍ വെള്ളത്തില്‍, കര്‍ഷകന് ദുഃഖവെള്ളി

Agriculture Damage in Heavy Rain in Kozhikode#കേരളവാര്‍ത്തകള്‍ #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ

കോഴിക്കോട്: (www.kvartha.com 14.04.2022) അപ്രതീക്ഷിതമായി തുടരുന്ന കനത്ത വേനല്‍മഴയില്‍ കോഴിക്കോട് ജില്ലയില്‍ വ്യാപക കൃഷിനാശം. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലെ വിഷു കോവിഡ് കൊണ്ടുപോയെങ്കില്‍ ഈ വര്‍ഷത്തെ വിഷുക്കണിക്ക് പച്ചക്കറികള്‍ ഒരുക്കുന്ന കര്‍ഷകന് ദുഃഖവെള്ളിയാണ് കാലാവസ്ഥ സമ്മാനിച്ചത്. 

ബുധനാഴ്ച വരെയുള്ള കണക്ക് പ്രകാരം 182 ഹെക്ടറിലെ കൃഷിയാണ് ഈ മാസം മഴയില്‍ നശിച്ചത്. ജില്ലയിലെ 5087 കര്‍ഷകര്‍ക്ക് 628.77 ലക്ഷം രൂപയാണ് നഷ്ടമായി കണക്കാക്കുന്നത്. കുന്നുമ്മല്‍ ബ്ലോകിലാണ് ഏറ്റവുമധികം നഷ്ടം. 85.99 ലക്ഷം രൂപ. തൂണേരി ബ്ലോകില്‍ 85.95 ലക്ഷം രൂപയുടെ വിളകള്‍ നശിച്ചു. 41 ഹെക്ടറിലെ വാഴക്കൃഷിയാണ് നശിച്ചത്.

ആകെ 51 ഹെക്ടറിലെ നെല്‍ക്കൃഷിയും നശിച്ചു. ഇതില്‍ 46 ഹെക്ടറും വേളം പഞ്ചായത്തിലാണ്.  കൊടിയത്തൂര്‍ പഞ്ചായത്തിലുണ്ടായത് വന്‍ കൃഷിനാശം. കാരക്കുറ്റി കുറ്റിപ്പൊയില്‍, ചെറുവാടി പുഞ്ചപ്പാടം എന്നിവിടങ്ങളില്‍ മാത്രമായി ആറ് ഏകര്‍ നെല്‍ക്കൃഷി നശിച്ചു. വിളവെടുക്കാന്‍ പാകമായതുള്‍പെടെയുള്ള നെല്‍കൃഷിയാണ് വെള്ളം കെട്ടി നിന്ന് നശിച്ചത്. പഞ്ചായത്ത് പരിധിയില്‍ ആറ് ഏകറോളം സ്ഥലത്ത് വാഴക്കൃഷിയും നശിച്ചിട്ടുണ്ട്.

News, Kerala, State, Good-Friday, Kozhikode, Farmers, Agriculture, Top-Headlines, Vishu, Agriculture Damage in Heavy Rain in Kozhikode


മൂന്ന്, നാല് വാര്‍ഡുകളിലായി റബര്‍, തെങ്ങ് കൃഷികളും നശിച്ചിട്ടുണ്ട്. വേളം പഞ്ചായത്തിലെ  മണിമല, അടിവയല്‍ ,കുറിച്ചകം, കൊളശ്ശേരിത്താഴ, മാണിക്കോത്ത് തുടങ്ങിയ പാടശേഖരത്തില്‍ വെള്ളം കയറി ഹെക്ടര്‍ കണക്കിന് നെല്‍ക്കൃഷി നശിച്ചു. 

കൊയ്യാന്‍ പാകമായ 40 ഏകറിലെയും കൊയ്തുവച്ച 60 ഏകറിലെയും നെല്‍ക്കൃഷിയാണ് നശിച്ചത്. വെള്ളം കെട്ടിക്കിടക്കുന്നത് കൊണ്ട് കൊയ്ത്തു യന്ത്രങ്ങള്‍ ഇറക്കാന്‍ കഴിയാത്ത സാഹചര്യമാണെന്ന് കര്‍ഷകര്‍ നിരാശയോടെ പറയുന്നു.

Keywords: News, Kerala, State, Kozhikode, Good-Friday, Farmers, Agriculture, Top-Headlines, Vishu, Agriculture Damage in Heavy Rain in Kozhikode

Post a Comment