Follow KVARTHA on Google news Follow Us!
ad

നിങ്ങളുടെ മൊബൈൽ ഫോണുകൾക്ക് വേഗത കുറവാണോ? 8 ജിബി റാം സ്മാർട് ഫോണുകളിലേക് മാറാറായി; മിതമായ വിലയ്ക്ക് ലഭിക്കുന്ന മികച്ച ഫോണുകളും സവിശേഷതകളും പരിചയപ്പെടാം

8GB RAM smartphones bolster speed of device and offer better overall experience #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ന്യൂഡെൽഹി: (www.kvartha.com 06.04.2022) ആപുകൾ ലോഡ് ചെയ്യാൻ നിങ്ങളുടെ മൊബൈൽ ഫോൺ കുറച്ച് സമയമെടുക്കുന്നോ? ഒരേ സമയം ഒന്നില്‍കൂടുതല്‍ പ്രവൃത്തികൾ ചെയ്യാൻ ഫോണിന് ബുദ്ധിമുട്ടുണ്ടോ?. എങ്കിൽ ഒരുപക്ഷേ നിങ്ങൾ റാം കുറവുള്ള സ്‌മാർട് ഫോണായിരിക്കും ഉപയോഗിക്കുന്നത്. സുഗമവും ഉപയോക്തൃ-സൗഹൃദവുമായ അനുഭവമാണ് നിങ്ങൾ നോക്കുന്നതെങ്കിൽ, എട്ട് ജിബി റാമുള്ള (8GB RAM) സ്‌മാർട്ഫോണുകളിലേക്ക് മാറുന്നത് വളരെയധികം നല്ലതായിരിക്കും. അവ നിങ്ങളുടെ ഉപകരണത്തിന്റെ വേഗത വർധിപ്പിക്കും. കൂടാതെ, ഫോണിലെ ഏത് ഫയലും ചിത്രവും വീഡിയോയും ഡോക്യുമെന്റും വേഗത്തിൽ ആക്‌സസ് ചെയ്യാൻ കഴിയും. അത്തരത്തിൽ എട്ട് ജിബി ഫോണുകളിൽ പരിഗണിക്കാവുന്ന ചിലത് പരിചയപ്പെടുത്തുന്നു.
     
8GB RAM smartphones bolster speed of device and offer better overall experience, New Delhi, National, News, Top-Headlines, Mobile, Mobile Phone, Video, Technology, Smartphone.


റെഡ്മി നോട്ട് 11 ടി 5 ജി (Redmi Note 11T 5G)
വില (ഏകദേശം): 18,999

1. മൂന്ന് അതിശയിപ്പിക്കുന്ന നിറങ്ങളിൽ വരുന്നു.
2. എട്ട് ജിബി റാമും 128 ജിബി ഇന്റേണൽ മെമറി സ്റ്റോറേജ് കപാസിറ്റിയും ഇതിനുണ്ട്.
3. പ്രോസസർ: മീഡിയടെക് ഡൈമൻസിറ്റി 810 ഒക്ടാ കോർ
4. ഡിസ്പ്ലേ: 20:9 വീക്ഷണാനുപാതവും കോര്‍ണിംഗ് ഗൊറില്ല ഗ്ലാസ് സംരക്ഷണവും 90ഹെര്‍ട്‌സ് അഡാപ്റ്റീവ് റീഫ്രഷ് റേറ്റുമുള്ള 6.6-ഇഞ്ച് ഫുള്‍-എച് ഡി+ (1,080x2,400).
5. ക്യാമറ: എഫ്/1.8 ലെന്‍സുള്ള 50-മെഗാപിക്സല്‍ പ്രൈമറി സെന്‍സറും 8-മെഗാപിക്സല്‍ അള്‍ട്രാ-വൈഡ് ഷൂടറും അടങ്ങുന്ന ഡ്യുവല്‍ റിയര്‍ ക്യാമറ സജ്ജീകരണവും എഫ്/2.45 ന്റെ 16 മെഗാപിക്സല്‍ സെല്‍ഫി ക്യാമറ സെന്‍സറും.
6. ബാറ്ററി: 33W ഫാസ്റ്റ് ചാര്‍ജിംഗ് സപോര്‍ടുള്ള 5,000mAh ബാറ്ററി.

   
8GB RAM smartphones bolster speed of device and offer better overall experience, New Delhi, National, News, Top-Headlines, Mobile, Mobile Phone, Video, Technology, Smartphone.



വിവോ വൈ 33 ടി (Vivo Y33T)
വില (ഏകദേശം): 18,990

1. മൂന്ന് നിറങ്ങളിൽ ലഭ്യമാണ്.
2. എട്ട് ജിബി റാമും 128 ജിബി ഇന്റേണൽ മെമറി സ്റ്റോറേജ് കപാസിറ്റിയുമായാണ് വരുന്നത്.
3. ക്യാമറ: 50MP+2MP+2MP റിയർ ക്യാമറ, 16എംപി സെൽഫി ക്യാമറ
4. ബാറ്ററി: 18W ഫാസ്റ്റ് ചാര്‍ജിംഗ് സപോര്‍ടുള്ള 5,000mAh ബാറ്ററി.
5. പ്രോസസർ: സ്നാപ്ഡ്രാഗൺ 680 ഒക്ടാ കോർ
6. ഡിസ്പ്ലേ: 2408 x 1080 പിക്സൽ റെസല്യൂഷനോട് കൂടിയ 6.58 ഇഞ്ച് FHD+ ഡിസ്പ്ലേ

ഐക്യു ഇസഡ് 6 (iQOO Z6 5G)
വില (ഏകദേശം): 17,999

1. എട്ട് ജിബി റാം, 128 ജിബി സ്റ്റോറേജ്.
2. അഞ്ച് ലെയർ ലിക്വിഡ് കൂളിംഗ് സിസ്റ്റമുണ്ട്, ഇത് നിങ്ങളുടെ ഉപകരണം എപ്പോഴും ചൂട് ആവില്ലെന്ന് ഉറപ്പാക്കുന്നു.
3. രണ്ട് ശ്രദ്ധേയമായ നിറങ്ങളിൽ ലഭ്യമാണ് - ക്രോമാറ്റിക് ബ്ലൂ, ഡൈനാമോ ബ്ലാക്.
4. ക്യാമറ: 50MP ഐ ഓടോഫോകസ് പ്രധാന ക്യാമറ + 2MP (മാക്രോ ക്യാമറ) + 2MP (ബോക്കെ മോഡ്), മുൻ ക്യാമറ: 16MP
5. ബാറ്ററി: 5000 mAh
6. പ്രോസസർ: സ്നാപ്ഡ്രാഗൺ 695 5G മൊബൈൽ പ്ലാറ്റ്‌ ഫോം
7. ഡിസ്പ്ലേ: 6.58 ഇഞ്ച് എൽസിഡി
 
8GB RAM smartphones bolster speed of device and offer better overall experience, New Delhi, National, News, Top-Headlines, Mobile, Mobile Phone, Video, Technology, Smartphone


സാംസങ് ഗാലക്സി എം 32 (Samsung Galaxy M32 5G)
വില (ഏകദേശം): 18,999

1. എട്ട് ജിബി റാമും 128 ജിബി ഇന്റേണൽ സ്റ്റോറേജ് ശേഷിയുമുണ്ട്.
2. രണ്ട് നിറങ്ങളിൽ ലഭ്യമാണ് - സ്കൈ ബ്ലൂ, സ്ലേറ്റ് ബ്ലാക്.
3. ക്യാമറ: 48MP (F 1.8) പ്രധാന ക്യാമറ + 8MP (F2.2) അൾട്രാ വൈഡ് ക്യാമറ + 5MP (F2.4) ഡെപ്ത് ക്യാമറ + 2MP (2.4) മാക്രോ ക്യാമറ, 13MP (F2.2) മുൻ ക്യാമറ
4. ബാറ്ററി: 5000 mAh
5. പ്രോസസ്സർ: മീഡിയടെക് ഡൈമെൻസിറ്റി 720 ഒക്ടാ കോർ 2GHz പ്രൊസസർ
6. ഡിസ്പ്ലേ: 6.5 ഇഞ്ച് എച് ഡി+ ഇൻഫിനിറ്റി-വി ഡിസ്പ്ലേ

8GB RAM smartphones bolster speed of device and offer better overall experience, New Delhi, National, News, Top-Headlines, Mobile, Mobile Phone, Video, Technology, Smartphone.

Keywords: 8GB RAM smartphones bolster speed of device and offer better overall experience, New Delhi, National, News, Top-Headlines, Mobile, Mobile Phone, Video, Technology, Smartphone.


< !- START disable copy paste -->

إرسال تعليق