Follow KVARTHA on Google news Follow Us!
ad

പബ്‌ജി കളിക്കുന്നതിന് ട്രെയിൻ നിർത്താൻ 12കാരൻ കണ്ടെത്തിയ മാർഗം! മൊബൈൽ ഫോൺ ഗെയിമിന് വേണ്ടി ചില കുട്ടികൾ എന്തും ചെയ്യും; ബെംഗ്ളൂറിൽ നടന്നത് കേട്ടുകേൾവി ഇല്ലാത്തത്; ഇനി നിങ്ങളും കൂടുതൽ കർക്കശക്കാരനാകണം

12-year-old PUBG player makes hoax bomb call to railway police #ന്യൂസ്റൂം #ഇന്നത്തെവാർത്തകൾ #ദേശീയവാര്‍ത്തകള്‍
ബെംഗ്ളുറു: (www.kvartha.com 06.04.2022) മൊബൈൽ ഫോണുമായി സമയം ചിലവഴിക്കാനും ഗെയിം കളിക്കാനുമുള്ള ചില കുട്ടികളുടെ പ്രവണത വർധിച്ചിരിക്കുകയാണ്. തങ്ങളുടെ ഗെയിം തുടരാൻ ചിലർ എന്തും ചെയ്യാം. മാർച് 30 ന് പുലർചെ രണ്ട് മണിയോടെ ബെംഗ്ളൂറിലെ യെലഹങ്ക റെയിൽവേ സ്‌റ്റേഷനിലെ ഹെൽപ് ലൈൻ നമ്പരായ 139-ലേക്ക് ഒരു ഫോൺകോൾ ലഭിച്ചു, അതിൽ റെയിൽവേ സ്റ്റേഷനിൽ ബോംബ് വച്ചിട്ടുണ്ടെന്ന് ഒരാൾ പറഞ്ഞു.

  
Karnataka, Bangalore, News, Top-Headlines, Mobile Phone, Mobile, Train, Railway, Bomb, Bomb Threat, Police, Investigates, COVID-19, 12-year-old PUBG player makes hoax bomb call to railway police.



ഉടൻ തന്നെ പൊലീസ് അടിയന്തര നടപടികളിലേക്ക് നീങ്ങി, തിടുക്കത്തിൽ സ്റ്റേഷൻ മുഴുവനും ഒഴിപ്പിച്ചു. പൊലീസ് എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും ഒന്നും കണ്ടെത്തിയില്ല. ഈ സംഭവത്തിൽ 90 മിനിറ്റോളം സമയമാണ് പാഴായത്. തുടർന്ന് പൊലീസ് ഫോൺ നമ്പർ പരിശോധിച്ചപ്പോൾ സമീപത്തെ വിനായക് നഗറിലെ പലചരക്ക് കടയുടമയുടെ ഫോൺ നമ്പറിൽ നിന്നാണ് വിളിച്ചതെന്ന് മനസിലായി. കടയുടമയെ ചോദ്യം ചെയ്തപ്പോൾ ഈ ഫോൺ തന്റെ 12 വയസുള്ള മകന് നൽകിയിരുന്നുവെന്ന് പറഞ്ഞു. തുടർന്ന് നടന്ന അന്വേഷണത്തിൽ ഫോൺ വിളിച്ചത് ഇയാളുടെ മകൻ ആണെന്ന് കണ്ടെത്തി.


കാരണം കേട്ട് ഞെട്ടി പൊലീസ്

ഇങ്ങനെയൊരു ഫോൺ വിളിക്കാനുള്ള കാരണം പൊലീസ് ചോദിച്ചപ്പോൾ, സുഹൃത്തിനൊപ്പം പബ്‌ജി ഗെയിം കളിക്കുകയായിരുന്നുവെന്നും ആ സമയം സുഹൃത്ത് കുടുംബത്തോടൊപ്പം യെലഹങ്ക റെയിൽവേ സ്റ്റേഷനിൽ കാചെഗുഡ എക്‌സ്പ്രസ് ട്രെയിനിൽ കയറുകയായിരുന്നുവെന്നും കുട്ടി വെളിപ്പെടുത്തി. പബ്‌ജി ഗെയിമിൽ മുഴുകിയതിനാൽ ട്രെയിൻ പുറപ്പെട്ടാൽ സുഹൃത്തിന് നെറ്റ്‌വർക് ലഭിക്കില്ലെന്ന് ഈ കുട്ടിക്ക് അറിയാമായിരുന്നു, കുറച്ച് സമയം കൂടി ഗെയിം കളിക്കണം. ഇത്തരമൊരു സാഹചര്യത്തിൽ ബോംബ് ഭീഷണിയുമായി ഫോൺ വിളിച്ച് ട്രെയിൻ നിർത്തുകയായിരുന്നു. കുട്ടിയുടെ ലക്ഷ്യം സാധിച്ചെങ്കിലും പണികിട്ടിയത് ഒരുപാട് പേർക്കാണ്. 'കുട്ടിക്ക് പ്രായപൂർത്തിയാകാത്തതിനാൽ കേസുകളൊന്നും രജിസ്റ്റർ ചെയ്തിട്ടില്ല, എന്നാൽ സംഭവത്തെക്കുറിച്ച് മാതാപിതാക്കൾക്കും കുട്ടിക്കും ഞങ്ങൾ കൗൺസിലിംഗ് നൽകിയിട്ടുണ്ട്', പൊലീസ് പറഞ്ഞു.


എന്തുകൊണ്ടാണ് കുട്ടികളെ ബാധിക്കുന്നത്?

ഇത് ഒരു കുട്ടിയുടെ മാത്രം കഥയല്ല. മൊബൈൽ ഫോൺ ഗെയിമുകളിൽ മുഴുകിയിരിക്കുന്ന ഇത്തരത്തിൽ നിരവധി കുട്ടികളുണ്ട്. പോയിന്റുകൾ, പുതിയ ആയുധങ്ങൾ, വിജയിക്കാനുള്ള മത്സരം എന്നിവ പല കുട്ടികളേയും പബ്‌ജി പോലുള്ള ഗെയിമുകളിലേക്ക് ആകർഷിക്കുന്നു. ചില മാതാപിതാക്കൾ ഒരു മണിക്കൂർ സമയം അനുവദിക്കുമെങ്കിലും കുട്ടികൾ 2-3 മണിക്കൂർ ചെലവഴിക്കുന്നു. ഇത് അവരുടെ ആരോഗ്യത്തെയും വിദ്യാഭ്യാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. കുട്ടികൾ കായിക വിനോദങ്ങളിൽ നിന്ന് അകന്നുപോകുന്നു. കോവിഡ് ദുരിതത്തിന് ശേഷം മൊബൈൽ ഫോൺ അവരുടെ പഠനത്തിനുള്ള ഉപാധിയായതിനാൽ കുട്ടികളെ അതിൽ നിന്ന് മാറ്റാനും കഴിയുന്നില്ല. ഈ സാഹചര്യത്തിൽ രക്ഷിതാക്കൾ അതീവ ജാഗ്രത പുലർത്തേണ്ടതുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്.

Keywords: Karnataka, Bangalore, News, Top-Headlines, Mobile Phone, Mobile, Train, Railway, Bomb, Bomb Threat, Police, Investigates, COVID-19, 12-year-old PUBG player makes hoax bomb call to railway police.

< !- START disable copy paste -->

Post a Comment